About Us

Kerala Samuhya Padana Vedi.

Kerala Samuhya Padana Vedi.

കേരള സാമൂഹ്യ പഠനവേദി

കേരള സാമൂഹ്യ പഠനവേദി

ദർശനം
നീതിയും സൗഖ്യവും പൂത്തുലയുന്ന ഇടമായി ഭൂമി രൂപാന്തരപ്പെടുന്നത് സ്വപ്നംകാണുകയും ആയതിനുവേി പണിയെടുക്കുന്നതില് ആനന്നും കെത്തുകയുംചെയ്യുന്നവരുടെ സ്നേഹസമൂഹമാണ് കേരള സാമൂഹ്യ പഠനവേദി. ഈ പുതിയ ലോകത്തിന് മുന്നോടിയായി ഒരു മാതൃകാദേശംരൂപപ്പെടേണ്ടതുണ്ട്. ഇതിന് ഏറ്റവും സാധ്യതയുള്ള ഇടം കേരളമാണ്.സാമൂഹ്യനീതിയും വികസനവും ലക്ഷ്യം വച്ചുള്ള ഏറ്റവും ശ്രദ്ധേയമായ പരീക്ഷണങ്ങള് നടക്കുന്നത് കേരളത്തിലാണ്. ആയിരക്കണക്കിനു വർഷം മുന്പ്തന്നെ കേരളം ലോകശ്രദ്ധയില്പെട്ടിരുന്നു. അക്കാലത്തെ അറിയപ്പെട്ട എല്ലാ നാഗരീകതകളുമായി നമുക്ക് വ്യാപാര ബന്ധം ഉണ്ടായിരുന്നു. ഇത് സാംസ്ക്കാരിക കൈമാറ്റങ്ങള്ക്ക് വഴിതെളിച്ചു. ലോകം ആസകലംരൂപപ്പെട്ട ചിന്തകള്ക്ക് കേരളം ഒരു സംഗമവേദിയായി മാറി. വ്യാപാരപാത മുറിഞ്ഞതോടെ യൂറോപ്യന്മാര് കേരളത്തില് എത്തുന്നതിന് പുതിയ വഴിതേടി. ഈ സമുദ്രപര്യവേക്ഷണങ്ങള്ക്ക് ഇടയിലാണ് അമേരിക്കയും ആസ്ത്രേലിയയും ആഫ്രിക്കയുടെഏറെ ഭാഗങ്ങളും കെത്തപ്പെട്ടത്, ഇത് കോളനിവല്ക്കരണവും യന്ത്രവല്ക്കരണവും സാമ്രാജ്യത്വവും ഉള്പ്പെടെയുള്ള ആധുനിക ലോകത്തിന്റെ പ്രവണതകള്ക്ക് കേരളംഒരു നിമിത്തമാകുന്നതിന് ഇടയാക്കി. ഒരു സംസ്കാരം ലോകത്തെ സ്വാധീനിക്കുന്നതിന് മുന്പായി അവിടെ നിന്നുള്ള പ്രതിനിധികള് ലോകമെങ്ങും വ്യാപിക്കുന്നതായി ചരിത്രത്തില് കാണുന്നു.ഇന്ന് ലോകത്ത് എവിടെയും എത്തിപ്പെട്ടിരിക്കുന്ന ഒരു ജനസമൂഹം മലയാളികള് മാത്രമാണ്.ഇതെല്ലാം തന്നെ പുതിയലോകത്തിനു മുന്നോടിയായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നതിനുള്ള സൂചനകളാണ്.
പ്രവര്ത്തനരീതി
നീതിനിഷ്ഠമായ ലോകം ഒരു പുതിയ ആശയമോ സ്വപ്നമോ അല്ല,ചിന്താശേഷി വികസിക്കുകയും നന്മ തിന്മകള് തിരിച്ചറിയുകയും ചെയ്തകാലം മുതല്നീതി മനുഷ്യചിന്തയെ മഥിക്കുന്നു.ഈ ലക്ഷ്യം നേടുന്നതിനായി നടന്ന സാമൂഹ്യ പരീക്ഷണങ്ങളില് ഒന്നും തന്നെപൂര്ണ്ണവിജയം അവകാശപ്പെടുന്നുമില്ല.എങ്കിലും നിരന്തരമായ മനുഷ്യപ്രയത്നങ്ങളിലൂടെ ചരിത്രം ആ ലക്ഷ്യത്തിലേക്കു മുന്നേറുകയാണ്. ആയതിനാല് ശുഭാപ്തി വിശ്വാസത്തോടെ തന്നെ അതിനോട് കൂട്ടുചേരാന് നമുക്ക് കഴിയും. ചൈതന്യമുള്ള ചിന്തയും ഊര്ജ്ജസ്വലമായ കര്മ്മപരിപാടികളുമാണ് ലക്ഷ്യം നേടുന്നതിന് ആധാരം.പ്രസ്താവനകള്ക്കും പ്രതിഷേധക്കുറിപ്പുകള്ക്കും കടലാസിലൊതുങ്ങുന്ന പഠനങ്ങള്ക്കും നമ്മുടെ ലക്ഷ്യം നേടാനാവുകയില്ല. നീതിയെ കുറിച്ചു വിശപ്പും ദാഹവും സഹിക്കാന് തയ്യാറുള്ള മനസ്സും ബുദ്ധിവൈഭവമുള്ള തലച്ചോറും ഉണര്ന്ന് പ്രവര്ത്തിക്കുമ്പോഴാണ് ഈ ലക്ഷ്യം സാധിക്കുന്നത്.
ലക്ഷ്യം
സാമൂഹ്യ നീതിയും ജീവിതസൗഖ്യവും നിലനില്ക്കുന്ന ഒരു വികസിത ഇടമെന്ന നിലയില് മറ്റു ദേശങ്ങള്ക്കു മാതൃകയായി കേരളത്തെ രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
ഉദ്ദേശ്യങ്ങള് ആധുനിക ചരിത്രത്തെ നയിക്കുവാന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഒരു ജനത എന്ന തിരിച്ചറിവ് മലയാളി സമൂഹത്തിന് നല്കുക. സാമൂഹ്യ സാഹചര്യങ്ങളെ വിമര്ശനാത്മകമായി സമീപിക്കാനും നീതിനിഷ്ഠമായ ഒരു ലോകം എന്ന ലക്ഷ്യം നേടുന്നതിന് വേി പുനഃക്രമീകരിക്കുവാനും കേരള ജനതയെ പ്രാപ്തമാക്കുക. വിശാല മാനവികതയ്ക്ക് പിന്ബലം നല്കുംവിധം സമൂഹത്തില് ആഴമുള്ള ആധ്യാത്മികതയും ശാസ്ത്രബോധവും വളര്ത്തുക. പരിവര്ത്തന ശക്തിയായ ഒരു സന്നദ്ധപ്രവര്ത്തകനിരയെ പരിശീലിപ്പിക്കുക. നിരന്തര പഠനത്തിലും പരീക്ഷണ പ്രവര്ത്തനങ്ങളിലും താല്പ്പര്യമുള്ള മൂല്യബോധമുള്ള ഒരു സാമൂഹ്യ പ്രവര്ത്തകനിരയെ സജ്ജീകരിക്കുക.
ഉദ്ദേശ്യങ്ങള്
ആധുനിക ചരിത്രത്തെ നയിക്കുവാന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഒരു ജനത എന്ന തിരിച്ചറിവ് മലയാളി സമൂഹത്തിന് നല്കുക. സാമൂഹ്യ സാഹചര്യങ്ങളെ വിമര്ശനാത്മകമായി സമീപിക്കാനും നീതിനിഷ്ഠമായ ഒരു ലോകം എന്ന ലക്ഷ്യം നേടുന്നതിന് വേി പുനഃക്രമീകരിക്കുവാനും കേരള ജനതയെ പ്രാപ്തമാക്കുക. വിശാല മാനവികതയ്ക്ക് പിന്ബലം നല്കുംവിധം സമൂഹത്തില് ആഴമുള്ള ആധ്യാത്മികതയും ശാസ്ത്രബോധവും വളര്ത്തുക. പരിവര്ത്തന ശക്തിയായ ഒരു സന്നദ്ധപ്രവര്ത്തകനിരയെ പരിശീലിപ്പിക്കുക. നിരന്തര പഠനത്തിലും പരീക്ഷണ പ്രവര്ത്തനങ്ങളിലും താല്പ്പര്യമുള്ള മൂല്യബോധമുള്ള ഒരു സാമൂഹ്യ പ്രവര്ത്തകനിരയെ സജ്ജീകരിക്കുക.
പ്രവര്ത്തനമേഖലകള്
1. ജീവകാരുണ്യ പ്രവര്ത്തനങ്ങള് ദാരിദ്ര്യം, രോഗം, വൈകല്യങ്ങള്, വാര്ധക്യം, ദുരന്തങ്ങള് എന്നീ സാഹചര്യ ങ്ങളില് ഉള്പ്പെട്ട് അവശത അനുഭവിക്കുന്നവരെ സഹായിക്കുക.
2. സാമൂഹ്യ സേവനങ്ങള് ആധുനിക ലോകത്തിന്റെ സംഭാവനയായ അടിസ്ഥാന സൗകര്യങ്ങള് വീട്ടിലും നാട്ടിലും ലഭ്യമാകുന്നതിനു വേിയുള്ള പരിശ്രമങ്ങള്
3. സാമൂഹ്യ ഇടപെടലുകള് വിദ്യാഭ്യാസം, തൊഴില്, ആരോഗ്യം, ഭക്ഷണം, മാധ്യമം, ഗതാഗതം, ഊര്ജ്ജം, ഭരണം, നീതിപാലനം, പരിസ്ഥിതി, ടൂറിസം എന്നിങ്ങനെ മനുഷ്യജീവിതവുമായി ബന്ധെപ്പട്ട മേഖലകളെ നീതിനിഷ്ഠമാക്കുവാന് ശ്രമിക്കുക. ജീവിത മേഖലകളില് കാലാകാലം രൂപപ്പെടുന്ന പ്രതിസന്ധികള് പഠനവിധേയമാക്കുക. പരിഹാരമാര്ഗ്ഗങ്ങള് കെത്തുക.മനുഷ്യ സമൂഹത്തിന്റെ സ്വാഭാവിക വികാസത്തിനും മനുഷ്യ മഹത്വത്തിനും ഉതകുന്ന ധാര്മ്മികത പ്രദാനം ചെയ്യാനാവുംവിധം ആത്മീയതയെ ചിട്ടപ്പെടുത്തുക. പ്രതികരിക്കേതായ കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച് അര്ത്ഥവത്തായപ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യുക.പാഠശാലകളില് ശ്രദ്ധ കേന്ന്രുീകരിക്കുക. ലോകത്ത് ഏറ്റവും മികച്ച പഠന സാഹചര്യങ്ങള് ലഭിക്കുന്ന ഇടമായി നമ്മുടെ പാഠശാലകളെ മാറ്റിയെടുക്കുക.പഠിതാക്കളില് മൂല്യബോധവും മാനുഷികതയും പാരസ്പര്യവും വളര്ത്തുന്നതിനം അവരില് ആത്മവിശ്വാസവും അതിജീവനശേഷിയും വളര്ത്തുന്നതിനും പദ്ധതിതയ്യാറാക്കുക. മാധ്യമങ്ങളുടെ സഹായത്തോടെ ലക്ഷ്യം നേടുന്നതിനുള്ള പ്രചാരണ പരിപാടികള് സംഘടിപ്പിക്കുക.മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം രൂപപ്പെടുന്ന പ്രശ്നങ്ങള് പഠിക്കുന്നതിനും പ്രതികരിക്കുന്നതിനും പ്രാപ്തരായ ആളുകളെ സംഘടിപ്പിക്കുക. പ്രാദേശിക ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങള് പഠിച്ചു പ്രതികരിക്കുന്നതിന് പ്രാദേശിക സ്വഭാവമുള്ള യൂണിറ്റുകള് സ്ഥാപിക്കുക.നിയമസഭകള്, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്, കോടതികള്, സമാനസ്വഭാവമുള്ള സംഘടനകള് എന്നിവയെ ലക്ഷ്യം നേടുന്നതിനായി പരമാവധി പ്രയോജനപ്പെടുത്തുക.
പ്രവര്ത്തന ഘടന
നിയമാവലിയില് സൂചിപ്പിച്ചിരുന്ന ഉദ്ദേശ്യലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട മേഖലയില്പഠനങ്ങള്ക്കും പ്രവര്ത്തനങ്ങള്ക്കുമായി ഒത്തുചേരുന്ന ആളുകളുടെ പ്രാദേശികകൂട്ടായ്മയാണ് സംഘടനയുടെ അടിസ്ഥാന യൂണിറ്റ്.സമൂഹത്തെ കൂടുതല് നീതിനിഷ്ഠവും സുഖകരവും ആക്കാന് പ്രയോജനപ്പെടാവുന്ന ഒരു വിഷയം സമൂഹമനസാക്ഷിക്കു മുന്പില് ഉയരുന്നതാണ് യൂണിറ്റ് രൂപീകരണത്തിന്റെ ആദ്യഘട്ടം. ഈ വിഷയത്തില് നിരന്തര ചര്ച്ചയും പ്രവര്ത്തനങ്ങളും നടത്താന് തയ്യാറുള്ളവര്ഒത്തുചേരുന്നു. പഠന വിധേയമാക്കുന്ന മേഖലയില് നിലനില്ക്കുന്ന അനീതികളെയും പോരായ്മകളെയും നിരീക്ഷിക്കുകയും ചര്ച്ചചെയ്യുകയുമാണ് യൂണിറ്റിന്റെ ആദ്യചുമതല.ചര്ച്ചകളില് നിന്ന് പ്രശ്ന പരിഹരണ മാര്ഗ്ഗങ്ങള് ഉരുത്തിരിയുന്നു.കെത്തിയ മാര്ഗ്ഗങ്ങളുടെ ഫലപ്രാപ്തി പരീക്ഷണവിധേയമാക്കുന്നതാണ്മൂന്നാം ഘട്ടം. തുടര്ന്ന് നടക്കുന്ന വിചിന്തന വേളയില് ചര്ച്ചകളുടെയും പ്രവര്ത്തനങ്ങളുടെയും വിജയപരാജയങ്ങള് കെത്തി വിശദമായി രേഖപ്പെടുത്തുന്നു. തുടര്പ്രവര്ത്തനങ്ങളും ആസൂത്രണം ചെയ്യുന്നു. എതിര്ക്കേ കാര്യങ്ങളെന്ന പോലെതന്നെ നമ്മുടെ സംരക്ഷണവും സഹായവും സഹകരണവും ആവശ്യമുള്ള മേഖലകളിലുംശാസ്ത്രീയമായിതന്നെ ഇടപെടുന്നു. പഠനങ്ങള് നടത്തുന്നു.
സേവന ഘടന
ഓരോ യൂണിറ്റിലും പ്രസിഡന്റ ്, വൈസ് പ്രസിഡന്റ ്, സെക്രട്ടറി, ജോയിന്റ ്സെക്രട്ടറി, ട്രഷറര് എന്നിവരെ കൂടാതെ യൂണിറ്റിന്റെ താല്പര്യപ്രകാരമുള്ള എണ്ണംഎക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ഉായിരിക്കും. യൂണിറ്റ് ഏറ്റെടുക്കുന്ന ഓരോപഠന പ്രവര്ത്തനവും ഓരോ കണ്വീനര്മാരുടെ കീഴിലായിരിക്കും. വിഷയത്തില്കൂടുതല് അറിവും മാര്ഗ്ഗനിര്ദ്ദേശം നല്കാന് കഴിവുള്ള ഒരാള് അഡൈ്വസറായിഉായിരിക്കും. ഓരോ യൂണിറ്റിലും പ്രവര്ത്തനങ്ങളെ വിലയിരുത്താന് ഒരു ഓഡിറ്റര്കൂടി ഉായിരിക്കും.സംഘടനയുടെ ഉപരി കമ്മറ്റികളുമായി ബന്ധപ്പെടുന്നതിനായി ഒരു കൗണ്സിലറുംഉായിരിക്കും. യൂണിറ്റ് പ്രസിഡന്റുമാരും കൗണ്സിലര്മാരും ഒത്തുചേരുന്നതാണ് സംസ്ഥാനകമ്മറ്റി.പ്രവര്ത്തകര് അംഗീകരിക്കേതായ അടിസ്ഥാന മൂല്യങ്ങള്ജീവന്റെ നിലനില്പ്പിനും മനുഷ്യമഹത്വത്തിനും ഹാനികരമാകുന്ന പ്രവര്ത്തനങ്ങളില് ഏര്പ്പെടുകയില്ല. പരിസ്ഥിതിയുടെ അന്യൂനമായ നിലനില്പ്പിനുവേി പ്രവര്ത്തിക്കും. ശാസ്ത്രബോധവും യുക്തിചിന്തയും വളര്ത്തുന്നതിനുള്ള ശ്രമങ്ങളില് ഏര്പ്പെ ടും. ചിന്താപരമായ സ്വാതന്ത്ര്യത്തേയും വൈവിധ്യത്തെയും അംഗീകരിക്കും. പാരസ്പര്യത്തില് അധിഷ്ഠിതമായ ഒരു ജീവിതം നയിക്കുന്നതിനായി പരമാവധി ശ്രമിക്കും.സംഘടനാതലത്തില് മതഗ്രന്ഥങ്ങള് പാരായണം ചെയ്യുകയോ പഠനവിധേയമാക്കുകയോ ചെയ്യുമ്പോള് പൊതുവേ സ്വീകാര്യമാകുമെന്ന് ഉറപ്പുള്ള ഭാഗങ്ങള് മാത്രംഉപയോഗിക്കുകയും മറ്റു മതസ്ഥരുടെ വികാരങ്ങളെ വ്രണപ്പെടുത്താത്ത വ്യാഖ്യാനരീതി സ്വീകരിക്കുന്നതുമാണ്.മനുഷ്യചരിത്രവും സംസ്കാരവും അനുക്രമമായി നന്മയിലേയ്ക്കു വികസിക്കുന്നതായി വിശ്വസിക്കുകയും അതിനൊപ്പം ചേര്ന്നു നില്ക്കുവാന് പരിശ്രമിക്കുകയും ചെയ്യും. സ്വന്തം വരുമാനത്തിന്റെയും സമയത്തിന്റെയും ഒരു ഭാഗം ജീവകാരുണ്യപ്രവര്ത്തനങ്ങള്ക്കും പൊതുസമൂഹത്തിന്റെ നന്മയ്ക്കുമായി മാറ്റിവെയ്ക്കും,
അംഗത്വത്തിനും പുതിയ യൂണിറ്റിന്റെ സ്ഥാപനത്തിനുമായിബന്ധപ്പെടേ മേല്വിലാസങ്ങള്.
ജോർജ്ജ് ജോസഫ്
തോട്ടുങ്കൽ, കൊറ്റംകുളങ്ങര
അവലൂക്കുന്ന് പി.ഒ., ആലപ്പുഴ
Mobile : (+91) 9497110203. E-mail : georgejosephthottunkal@gmail.com

Get our Free newsletter

You may post your sincere and critical feedback about our website-Kerala Samuhya Padana Vedi.

We never share your information or use it to spam you E-mail : georgejosephthottunkal@gmail.com, Call : (+91) 9497110203