Developmental studies

Developmental studies

Science, Education, Health, Energy, Distribution , Industry, Agriculture, Tourism, Transport, Fishing, Mining, Religious beliefs, Labour, Communication, Laws, Co-operation, Developmental studies and critical observations.

ശാസ്ത്രം,, വിദ്യാഭ്യാസം, ആരോഗ്യം, ഊര്ജ്ജവിതരണം,വ്യവസായം, കൃഷി, ടൂറിസം, ഗതാഗതം, മത്സ്മേഖല, ഖനനം, വിശ്വാസം, തൊഴില് വാർത്താവിനിമയം,നിയമം, സഹകരണം എന്നീ മേഖലകളിലെ വികസനചരിത്രവും,വിമർശനപഠനങ്ങളും

സ്കൂള് മേളകള്

സ്കൂള് വിദ്യാഭ്യാസത്തിലൂടെ സമഗ്ര പുരോഗതി ലക്ഷ്യംവച്ച് എല്ലാവര്ഷവും ഏറെ വിപുലമാ.യ തോതില് പലവിധമായ മേളകള് കേരളത്തില് സംഘടിപ്പിക്കപ്പെടുന്നുണ്ട്. കലാമേള, കായികമേള, ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഗണിതശാസ്ത്രമേള എന്നിവ പ്രസ്തുത മേളകളില് ചിലതാണ്. കുട്ടികളുടെ കഴിവുകള് ബഹുമുഖമാണ്. ഭാഷാപഠനവും ശാസ്ത്ര ചലനങ്ങളും കൊണ്ട് അത് അവസാനിക്കുന്നില്ല എന്നതിനാല് സമൂഹത്തിനാവശ്യമായ ബഹുമുഖലക്ഷ്യങ്ങല് കുട്ടികളില് വികസിക്കേണ്ടതും അത് പോഷിപ്പിക്കപ്പെടേണ്ടതും ഉണ്ട് എന്ന ബോധ്യമാണ് ഈ മേളകളുടെ സംഘാടനത്തിന് പിന്നിലുള്ളത്. സമൂഹം വളരുകയും വൈവിദ്ധ്യവത്ക്കരിക്കപ്പെടുകയും ചെയ്തതോടെ ശേഷികളും വൈവിദ്ധ്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിനാല് മേളകളുടെ പഴയ രീതിയിലുള്ള സംഘാടനം പുനര്വിചിന്തനം ചെയ്യപ്പെടേണ്ടതുണ്ട്. .
മത്സരങ്ങളുടെ ആശാസ്ത്രീയത

ആധുനിക വിദ്യാഭ്യാസ സങ്കല്പം അനുസരിച്ച് എല്ലാ കുട്ടികളും തന്നെ ശേഷിയുള്ളവരാണ്. വൈവിധ്യമുള്ള ശേഷികളോടെയാണ് അവര് ജനിക്കുന്നത്. ഓരോ കുട്ടിയിലും ഒളിഞ്ഞിരിക്കുന്ന തനതുശേഷി കണ്ടെത്തുകയും അതിനെ പോഷിപ്പിക്കുകയുമാണ് അധ്യാപകന്റെ ദൗത്യം. എന്നാല് ഇംഗ്ലീഷ് വിദ്യാഭ്യാസം കേരളത്തില് പ്രചാരത്തിലായ കാലത്ത് വിദ്യാഭ്യാസലക്ഷ്യം ഇത് ആയിരുന്നില്ല. സര്ക്കാര് ഉദ്യോഗങ്ങളിലേക്ക് നിയമിക്കുന്നതിന് പ്രാപ്തിയും കഴിവുമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തുകയായിരുന്നു അതിന്റെ ആദ്യ ലക്ഷ്യം. ഇതനുസരിച്ച് ഓര്മ്മശക്തി പോലെയുള്ള ചില പ്രത്യേക കഴിവുകള്ക്ക് പ്രമുഖ്യം നല്കി പഠനരീതി ഒരുങ്ങി നിര്ദ്ദിഷ്ട കഴിവുകളില് മെച്ചപ്പെട്ടവരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു അരിപ്പ് മാത്രമായിരുന്നു വിദ്യാഭ്യാസം. കഴിവുള്ളവര് അരിപ്പയില് തങ്ങുകയും അവശേഷിക്കുന്നവര് നീക്കം ചെയ്യപ്പെടുകയും ചെയ്തുപോന്നു. ഇത് തെരഞ്ഞെടുക്കപ്പെടുന്നവരില് കുലീനബോധവും അഹംഭാവവും വളര്ത്തുകയും തഴയപ്പെടുന്നവരില് ആത്മനിന്ദയും അപകര്ഷതാബോധത്തിനും സ്വയം വിധേയരാകുന്നതിന് കാരണമായി. ജാതീയമായ ഉച്ചനീചത്വങ്ങള്ക്കുശേഷം ഒരു പുതിയ അടിമ, ഉടമ ബന്ധം രൂപീകരിക്കപ്പെടുകയായിരുന്നു ഇതിന്റെ ഫലം. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ പ്രമാണങ്ങളില് അധിഷ്ഠിതമായ പുതിയ ലോകവ്യവസ്ഥിതിക്കും ഈ വേര്തിരിവ് അംഗീകരിക്കാനാവില്ല എന്നതിനാല് ആധുനിക വിദ്യാഭ്യാസ രീതി കുട്ടികളെ തട്ടുതിരിയ്ക്കാന് ശ്രമിക്കുന്നില്ല. കടുത്ത മത്സരവും തട്ടുതിരിക്കലും അവരുടെ മനോവീര്യം തകര്ക്കും എന്നതിനാലും അവരില് അപകര്ഷതാബോധം സൃഷ്ടിക്കും എന്നതിനാലുമാണ് ഇത് ഒഴിവാക്കുന്നത്. എന്നാല് ഇപ്പോഴും നമ്മുടെ പഴയ മനസുകള്ക്ക് ഇത് അംഗീകരിക്കുന്നതിന് മനസ് വന്നിട്ടില്ല. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതും റാങ്കുകള്ക്കൊപ്പം മന്ത്രി ചേര്ന്നുനില്ക്കുന്നതുമെല്ലാം ഈ ബോധത്തിന്റെ പ്രതിഫലനമാണ്. എ ഗ്രേഡുകാരനും ഡി ഗ്രേഡുകാരനും എന്ന പറയുന്നതില് പോലും യഥാര്ത്ഥത്തില് കഴമ്പില്ല. ഓരോ കുട്ടിയുടെ എ ഗ്രേഡ് ശേഷി ഏത് വിഷയത്തിലാണെന്ന് കണ്ടെത്തുകയും ജീവിതവുമായി ബന്ധപ്പെട്ട അത്യാവശ്യ കാര്യങ്ങളില് സ്വയം പര്യാപ്തനാക്കുകയുമാണ്. വിദ്യാഭ്യാസം ലക്ഷ്യം വയ്ക്കേണ്ടത്. നിലവിലുള്ള വിഷയങ്ങളില് ഏറ്റവും അശ്രദ്ധനും അലസനുമായ കുട്ടികളുടെ താലപര്യവിഷയം നമ്മുടെ ശ്രദ്ധയില് പെട്ടിട്ടില്ല എന്നതിനാല് കുട്ടി ശിക്ഷിക്കപ്പെടരുത്. ഈ ലക്ഷ്യം മുന്നില് കണ്ട് എക്കാലവും ഭാരതത്തിന്റെ വിദ്യാഭ്യാസത്തിന് മാര്ഗ്ഗദര്ശനം നല്കിപ്പോന്ന നമ്മുടെ പഠനരീതി ഉടച്ചുവാര്ക്കപ്പെടണം. .
.മേഖലകളിലെ വിവേചനം

പഠനസാഹചര്യങ്ങളിലെ തുല്യതയ്ക്ക് അവസരം ഉണ്ടാകണമെന്നതാണ് ജനാധിപത്യ രാഷ്ട്രത്തിലെ കുട്ടികളുടെ അവകാശങ്ങളില് പ്രമുഖം. ഭാരതം സ്വതന്ത്രമായി ഇത്രയേറെ വര്ഷങ്ങള് കഴിഞ്ഞിട്ടും ഈ രീതി ഇവിടെ കേരളത്തില് പോലും നടപ്പിലായിട്ടില്ല. കലാമേളകളും ശാസ്ത്രമേളകളും അതിന്റെ യഥാര്ത്ഥ ലക്ഷ്യത്തില് നിന്ന് ഏറെ അകലെ തന്നെയാണ്. കലാമേളകളിലെ പരിശീലനത്തിനും മത്സരവേദികളിലേക്കുള്ള യാത്രകള്ക്കുമൊക്കെ കൂടി ഒരു വലിയ തുക ചെലവുണ്ട്. പേരെടുക്കാന് ആഗ്രഹമുള്ള ധനിക മാനേജ്മെന്റുകളോ ധനികരായ മാതാപിതാക്കളോ സഹായിക്കാനില്ലാത്തപക്ഷം കലാവാസന ഒന്നുകൊണ്ടുമാത്രം ഒരു നിര്ധന വിദ്യാര്ത്ഥിക്ക് ഈ രംഗത്ത് ശോഭിക്കാനാവില്ല. മുന്കാലങ്ങളില് കലാഭിരുചി പരിശീലനത്തിന് സ്കൂളില് അവസരം ഉണ്ടായിരുന്നു. ഇതിനായി സര്ക്കാര് തന്നെ ശമ്പളം നല്കി അധ്യാപകരെ നിയമിച്ചിരുന്നു. ഇന്ന് അപ്രകാരമുള്ള തസ്തികകളില് നിയമനം നടത്താതിരിക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്തിരിക്കുന്നതിനാല് സ്കൂളില് കുട്ടികള്ക്ക് പരിശീലനത്തിന് അവസരം തീരെയില്ല. സ്കൂള് തലത്തില് പരിശീലനം നല്കാത്ത വിഷയങ്ങളില് മത്സരങ്ങള് സംഘിടിപ്പിക്കുന്നതും മാര്ക്ക് നല്കുന്നതും വിവേചനമാണ്. മത്സരങ്ങളുടെ ആദ്യതലം സ്കൂളില് തന്നെയാണ് നടക്കുന്നത്. സ്കൂള്തല കലോത്സവത്തില് വിധികര്ത്താക്കളാകുന്നത് ഈ വിഷയങ്ങളില് യാതൊരു കഴിവും പ്രാഗല്ഭ്യവും ഇല്ലാത്ത അധ്യാപകര് തന്നെയാണ്. മനോധര്മ്മം പോലെ മാര്ക്കിട്ടും തങ്ങള്ക്ക് ഇഷ്ടമുള്ളവരെ തെരഞ്ഞെടുത്തും പരാതികള്ക്കും പരിഭവങ്ങള്ക്കും അമര്ഷത്തിനും ഇവിടെ തുടക്കമിടുന്നു. കലാമേളകള് കേവലം പ്രകടനങ്ങള് മാത്രമല്ല, ഗ്രേസ് മാര്ക്ക് നേടാന് കഴിയുന്നതും വാര്ഷിക മൂല്യനിര്ണ്ണയത്തിന്റെ ഭാഗം കൂടിയാകുന്നുണ്ട്. പണക്കാരായ വിദ്യാര്ത്ഥികള്ക്ക് കിട്ടുന്ന മുന്തൂക്കം വഴി പാവപ്പെട്ട കുട്ടികളോടുള്ള വിവേചനമായി ഈ മേളകള് പരിണമിക്കുന്നു. മേളകള് പഠനസമയം കവര്ന്നെടുക്കുന്നു. രണ്ടാം ടേം ആരംഭിക്കുമ്പോള് മുതല് മേളകളില് പങ്കെടുക്കണമെന്ന് കാണിച്ചുള്ള കര്ശനനിര്ദ്ദേശങ്ങള് സ്കൂളുകളിലേക്ക് അധികാരികള് എത്തിച്ചുതുടങ്ങുന്നു. ഈ ഉത്തരവ് നിറവേറ്റാനായി മാത്രം സ്കൂളുകളില് തകൃതിയായും ഒരുക്കങ്ങള് നടക്കുന്നു. പണം മുടക്കി പരിശീലനം നേടിയ ചുരുക്കം ചില കുട്ടികള് മത്സരങ്ങളില് പങ്കുചേരുന്നു. തുടര്ന്ന് ഇവരുടെ പരിശീലനത്തിന് എന്ന പേരില് ഒരു സംഘം അധ്യാപകര് അവരുടെ ചുമതലകളില് നിന്നും വിട്ടുമാറി ഈ സംഘത്തെ നിരീക്ഷിക്കാനെന്ന പേരില് ക്ലാസ് തല പ്രവര്ത്തനങ്ങളില് നിന്ന് ഒഴിയുന്നു. ഇതോടെ ആദ്യ ടേമില് ഉണ്ടായ ചിട്ടകളെല്ലാം തകരുന്നു. അധ്യാപകര് ഇല്ലാത്ത ക്ലാസുകള് അടുത്തുള്ള പഠന പ്രവര്ത്തനങ്ങല് നടക്കുന്ന ക്ലാസുകള്ക്കുകൂടി ബാധ്യതയായി മാറുന്നു. തുടര്ന്ന് എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഒ, ഡി.പി.ഐ തലങ്ങളില് നടക്കുന്ന മത്സരങ്ങളുടെ സംഘാടനവും മത്സരങ്ങളില് പങ്കെടുക്കുന്ന കുട്ടികളെ അനുധാവനം ചെയ്യുന്നവരുമായി ഏറെ അധ്യാപകര് സ്കൂള് വിട്ടിറങ്ങുകയായി. ഈസമയം എല്ലാം ഈ അധ്യാപകരുടെ ക്ലാസുകള് നാഥനില്ലാക്കളരിയായി മാറുന്നു. ഈ പ്രവര്ത്തനങ്ങള്ക്ക് സംഘാടകരെ വിട്ടുകൊടുക്കാന് കര്ശന നിര്ദേശം ഉള്ളതിനാല് പ്രഥമാധ്യാപകനും നിസഹായനാകുന്നു. തക്കതായ ഒരു കാരണത്താല് ഒരു ക്ലാസില് നിന്ന് ഒരു അധ്യാപകന് വിട്ടുനില്ക്കേണ്ടി വന്നാല് പകരക്കാരനെ നിയോഗിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇന്നത്തെ സാഹചര്യത്തില് തക്കസമയത്ത് നിയമനങ്ങള് നടക്കാത്തതുകൊണ്ടും പലവിധമായ ലീവുകള് കൊണ്ടും നിയമപ്രശ്നങ്ങള്ക്കൊണ്ടും അധ്യാപകരുടെ എണ്ണം സ്കൂളില് പരിമിതപ്പെട്ടിരിക്കുന്നതിനാല് പകരക്കാരനെ കണ്ടെത്താന് കഴിയുന്നില്ല. ക്ലാസ് മുറികള് അധ്യാപകരില്ലാതെ ഒഴിച്ചിടാന് പാടില്ല എന്ന് കോടതിവിധി ഉള്ളപ്പോഴാണ് ഈ കുറ്റകൃത്യം നിര്ബാധം നടക്കുന്നത്. മൂന്നാം ടേമില് മേളകളെല്ലാം കഴിഞ്ഞ് ഒരു വിധത്തില് പാഠഭാഗങ്ങള് തട്ടിക്കൂട്ടി പഠിപ്പിച്ച് തീര്ക്കുന്നു. ഇത് സര്ക്കാര്, എയ്ഡഡ്, സ്കൂളുകളും നിലവാരത്തകര്ച്ചയ്ക്ക് കാരണമാകുന്നു.
മേളകളിലെ അഴിമതി അനേക വര്ഷങ്ങളായി സ്കൂള് മേളകള് അധ്യാപക യൂണിയനുകലുടെ നിയന്ത്രണത്തിലാണ്. മേളകള് നടക്കുന്ന ഓരോ തലത്തിലും ഇടത്തിലും പ്രാധാന്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും യൂണിയനുകളുടേയും ഭാരവാഹികള് മുഖ്യ കമ്മിറ്റികളില് കയറിപ്പറ്റാന് മത്സരിക്കുന്നു. ഇത് മേളകളോടും കുട്ടികളോടുമുള്ള താലപര്യത്തേക്കാള് ഏറെ പണം കൈകാര്യം ചെയ്യുന്നതിനുള്ള വ്യഗ്രതയാണ്. കണക്കില് കാണിച്ചതിലേറെ തുക പിരിച്ചും കൃത്രിമ രസീതുകള് നല്കിയും കണക്കുതന്നെ സമയത്ത് കാണിക്കാതെയും അവസാനം തട്ടിക്കൂട്ടി ഒപ്പിക്കുകയുമാണ് ചെയ്യുന്നത്. മത്സരവേദികളിലെ വിധിനിര്ണ്ണയത്തിന് എത്തുന്നവരും സംഘാടകരും തമ്മില് ഒത്തുകളിക്കുന്നുണ്ട്. അര്ഹത ഇല്ലാത്തവര്ക്ക് അംഗീകാരം നേടിക്കൊടുക്കുന്നതിന് ഒരു മേള മാഫിയ പ്രവര്ത്തിക്കുന്നുണ്ട്. ഇവരെ വേണ്ടപോലെ കാണാന് കഴിയാത്തവര് എത്ര തകര്ത്ത് മത്സരിച്ചാലും കരഞ്ഞുകൊണ്ടു വേദി വിടേണ്ടിവരും. ഏറെ കുട്ടികളുടേയും രക്ഷിതാക്കളുടേയും കണ്ണീരുവീണ് മലിനമാണ് കലാമേളകള്. ഉദ്ദേശിച്ച വിധികര്ത്താവ് സമയത്ത് എത്താതിരുന്നതിനാല് വഴിയേപോയ ഓട്ടോറിക്ഷാക്കാരനെ തല്സ്ഥാനത്ത് നിയമിച്ച വാര്ത്ത വന്നിരുന്നത് ഓര്മ്മിക്കുമല്ലോ. .
.പുതിയ നിര്ദേശം

ഇളംപ്രായത്തില് കുട്ടികളുടെ മനോവീര്യം തകര്ക്കുന്നതും അവരില് ബഹുഭൂരിപക്ഷത്തിനും അപകര്ഷതാബോധം സൃഷ്ടിക്കുന്നതുമായ കടുത്ത മത്സരങ്ങള് ഒഴിവാക്കണം. ഒരു ദേശത്തുള്ള മുഴുവന് ആളുകളും കാണികളാകത്തവിധം പഞ്ചായത്ത് തലത്തില് ഒരു മേള സംഘടിപ്പിച്ച് കുട്ടികളുടെ വൈവിധ്യമേറിയ കഴിവുകള് പ്രകടിപ്പിക്കുന്നതിന് ഒരു അവസരം നല്കുകയാണ് ഏറ്റവും ഉചിതം. ഓരോ കുട്ടികളുടേയും ശേഷി നിരീക്ഷിക്കുകയും അതിനെ മെച്ചപ്പെടുത്തുന്നതിനുമുള്ള മാര്ഗ്ഗങ്ങള് നിര്ദേശിക്കുകയും മാത്രമായിരിക്കണം ലക്ഷ്യം.
കായികശേഷിയും കലാബോധവും കലാകാരന്മാര് എന്നതിനേക്കാള് കായികശേഷിയും കലാസ്വാദന ശേഷിയും ശാസ്ത്രബോധവുമൊക്കെ ചിലര്ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നത് പഴയ ചിന്താഗതിയാണ്. ആസ്വാദക സമൂഹം ഇല്ലാത്തപക്ഷം താരങ്ങള്ക്ക് നിലനില്പ്പില്ല എന്നതിനാല് ഒരു വലിയ വൃന്ദം ആസ്വാദകരെയും കായികതാരങ്ങളെയും സൃഷ്ടിക്കുക കൂടിയാണ് മേളകളുടെ ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിന് കുട്ടികളുടെ മത്സരങ്ങളില് പരിമാവധി പേര്ക്ക് ഉത്സാഹിച്ചാല് എത്താവുന്ന നിലയിലേക്ക് ലക്ഷ്യം പരിമിതപ്പെടുത്തണം. ഉദാഹരണത്തിന് 12 സെക്കന്റുകൊണ്ട് 100 മീറ്റര് ഓടിയെത്തുന്ന എല്ലാവരും എ ഗ്രേഡ് വാങ്ങിക്കാന് കഴിയുന്ന ഉയരത്തിലേക്ക് ലക്ഷ്യം പരിമിതപ്പെടുത്തണം. ഇതേ മാതൃകയില് ഓരോ മത്സരങ്ങള്ക്കും എ ഗ്രേഡ് സാധ്യത കൂടുതല് കുട്ടികള്ക്ക് നേടാന് കഴിയുംവിധം ലക്ഷ്യം പരിമിതപ്പെടുത്തണം. നിലവിലുള്ള ഒരു മത്സരത്തിലും എ ഗ്രേഡ് നേടാന് കഴിയാതെ പോയ കുട്ടികളെ നിരീക്ഷിച്ച് അവരുടെ പ്രത്യേക ശേഷി കണ്ടെത്തണം. നമ്മുടെ സംസ്കാരം, പൈതൃകം, ജീവിതായോധനം, ഉല്ലാസം, വികസനം എന്നീ മേഖലകളില് ഏതെങ്കിലും ഒരു വിധത്തില് പ്രയോജനപ്പെടുമെന്ന് കരുതാവുന്ന എതിനവും തെരഞ്ഞെടുക്കണം. അതില് പരിശീലനം നേടാനും കുട്ടിക്ക് അവസരം നല്കണം. ഇതിനായി തനിക്ക് പ്രയോജനം ചെയ്യുമെന്ന് കുട്ടി കരുതുന്നയാളെ പരിശീലകനായി തെരഞ്ഞെടുക്കാന് കഴിയുംവിധം ക്ലാസുകള് ക്രമീകരിക്കണം. കൃഷിയുമായി ബന്ധപ്പെട്ട പാട്ടുകള്, പഠിക്കാന് താലപര്യമുള്ള കുട്ടിക്ക് കൊയ്ത്തുപാട്ട്, മെതിക്കളത്തിലെ പാട്ട്, ചക്രം ചവിട്ടുപാട്ട്, തേക്കുപാട്ട്, ഞാറുനടീല് പാട്ട് എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങള്ക്ക് സാധ്യതയുണ്ട്. ഇതിന്റെ വായ്ത്താരികളും താളങ്ങളും വ്യത്യസ്തമാണ്. ഇത് പരീശീലിപ്പിക്കുന്നതിന് ഈ മേഖലയിലുള്ള തൊഴിലാളികള്ക്ക് മാത്രമേ സാധ്യമാവുകയുള്ളു എന്നതിനാല് കുട്ടികള് അവര്ക്കിഷ്ടപ്പെട്ട ഒരു അധ്യാപകനെ കണ്ടെത്തുകയും സര്ക്കാര് അവര്ക്ക് സ്റ്റൈഫന്റ് നല്കുകയും വേണം. സ്റ്റൈഫന്റും പരിശീലനവേദിയും അനുവദിക്കണം. ഏറ്റവും നിസാരമെന്ന് കരുതുന്ന ഇനങ്ങള്ക്കുപോലും പ്രകടനത്തിന് അവസരം നല്കണം. .

Get our Free newsletter

You may post your sincere and critical feedback about our website-Kerala Samuhya Padana Vedi.

We never share your information or use it to spam you E-mail : georgejosephthottunkal@gmail.com, Call : (+91) 9497110203