Editorial

Editorial | മുഖപ്രസംഗം

Editorial.

മുഖപ്രസംഗം

നവോത്ഥാനം നടന്നതോ? നടക്കാനിരിക്കുന്നതോ?

എഡിറ്റോറിയല് ജോര്ജ് ജോസഫ്
THOTTUMKAL, KOTTAMKULANGARA, AVALOOKUNNU P.O, ALLEPPEY
E-mail: georgejosephthottumkal@gmail.com, Mob : 9497110203
നവോത്ഥാനം നടന്നതോ? നടക്കാനിരിക്കുന്നതോ?

പ്രകൃത കമ്യൂണ് ജീവിതം മുതല് ആധുനിക ജനാധിപത്യം വരെയുള്ള ഭരണരൂപങ്ങളും നവോത്ഥാനം, മതനവീകരണം, വിപ്ലവം എന്നീ പ്രകാരമുള്ള സാമൂഹ്യമാറ്റങ്ങളും കാലഘട്ടത്തിന്റെ സൃഷ്ടിയാണ്.

ലോകത്തിന്റെ ഏതെങ്കിലം കോണില് രൂപപ്പെടുന്ന ഈ സംരംഭങ്ങള് പെട്ടെന്നുതന്നെ ലോകത്തിന്റെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നതായി കാണുന്നു. നവോത്ഥാനപ്രസ്ഥാനം ഇപ്രകാരം ഇറ്റലിയില് നിന്ന് ആരംഭിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്തായി ചരിത്രകാരന്മാര് പറയുന്നു.

യൂറോപ്പില് അലയടിച്ച നവോത്ഥാന മുന്നേറ്റം ആ നാട്ടില് നിലനിന്ന സങ്കുചിത വര്ഗ്ഗചിന്തകളില് നിന്നു ദേശത്തെ മോചിപ്പിച്ചു. അത് മനുഷ്യന് അളവറ്റ സ്വാതന്ത്ര്യവും സമത്വചിന്തയും പ്രധാനം ചെയ്തു. മനുഷ്യാവകാശങ്ങള്ക്കും പരിസ്ഥിതി ബോധം ഉള്പ്പെടെയുള്ള വികസനചിന്തകള്ക്കും അത് കാരണമായി മാറി.

മനുഷ്യനെ തളച്ചിട്ടിരുന്ന സങ്കുചിത ചിന്തകളെ ചോദ്യം ചെയ്യാനും തിരുത്താനും അത് പ്രേരണം നല്കി. ഇതിന്റെ അലയടികള് കേരളത്തിലും എത്തി. തുടര്ന്ന് കേരളത്തില് നവോത്ഥാനം നടന്നതായി ഇവിടുത്തെ ബുദ്ധിജീവികള് അവകാശപ്പെടുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളെക്കുറിച്ചും നവോത്ഥാന നായകരെക്കുറിച്ചും സ്കൂളില് പഠിക്കുന്ന കുട്ടികള്ക്കുപോലും അറിയാം. നടന്നുകഴിഞ്ഞ നവോത്ഥാനത്തെക്കുറിച്ച് സംസാരിക്കുമ്പോള് മലയാളി ഏറെ വാചാലനാകുന്നുണ്ട്. നവോത്ഥാനം ആരംഭിച്ച് കാലം ഏറെ കഴിഞ്ഞിരിക്കുന്നു.

ഇപ്പോള് നമ്മുടെ പത്രങ്ങളും മാധ്യമങ്ങളും ഇന്ന് വര്ഗ്ഗീയമായി ചിന്തിക്കുകയും പറയുകയും ചെയ്യുന്നതില് മത്സരിക്കുകയാണ്.

ഓരോ വര്ഗ്ഗത്തിനും ഓരോ മഞ്ഞപത്രം കൈവശം ഉണ്ട്. ഓരോ ജാതിക്കും ടി.വി. ചാനലുകള് സ്വന്തമായി ഉണ്ട്. നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങല് ഓരോന്നും സജീവമായി വര്ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു. വിപ്ലവ പ്രസ്ഥാനങ്ങള് എന്ന് അഭിമാനിക്കുന്നവര് വരെ കൃത്യമായ വര്ഗീയ ഛായ തെരഞ്ഞെടുപ്പുകളില് സ്ഥാനാര്ത്ഥിയെ നിര്ണ്ണയിക്കുന്നതുമുതല് നിയമസഭ പാസാക്കുന്ന നിയമങ്ങള്ക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്നത് സ്വന്തം വര്ഗ്ഗീയതെ സംരക്ഷിക്കാനുള്ള ഗൂഢതാല്പര്യം മാത്രം. വിദ്യാലയങ്ങളും ആശുപത്രികളും മുതല് സാമൂഹ്യപ്രസ്ഥാനങ്ങള് വരെ വര്ഗീയതയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്തും വിധം ഓരോ വര്ഗ്ഗങ്ങളുടെയും പിടിയിലാണ്.

ഒരു ആധുനിക സിവില് സമൂഹത്തിന് ഒരിക്കലും യോജിച്ചുപോകാന് ആവാത്തവിധം തൊഴിലും സാമ്പത്തികാനുകൂല്യങ്ങളും ഉള്പ്പടെ സര്ക്കാര് വക പരിഗണനകള് ജാതിമത വര്ഗ്ഗങ്ങള്ക്കായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു. ഇതിന് സംരവണം എന്നാണ് പേര്. എല്ലാ പിന്നോക്കാവസ്ഥയുടേയും മൂലകാരണം വര്ഗങ്ങളായി വേര്പിരിഞ്ഞ് ജീവിച്ച പുരാതന കാലത്ത് സംഭവിച്ച സാമ്പത്തിക തകര്ച്ചയാണെന്ന് വ്യക്തമായിട്ടും ജാതിതിരിച്ച് നല്കുന്ന ആനുകൂല്യങ്ങള്ക്ക് പിന്നില് ഉള്ളത് പുതിയ പിന്നാക്ക സമുദായങ്ങളെ സൃഷ്ടിക്കലാണ്. ജാതി നേതാക്കന്മാര്ക്ക് അവരുടെ സ്വന്തം സ്ഥാനം നിലനിര്ത്താനും കൂടുതല് രാഷ്ട്രീയ ആനുകൂല്യങ്ങള് സംഘടിപ്പിക്കാനും മാത്രമാണ് ഈ രീതി പ്രയോജനപ്പെടുത്തുന്നത്.

യൂറോപ്പില് നവോത്ഥാനകാലത്ത് ഏറ്റവുമധികം ചോദ്യം ചെയ്യപ്പെട്ടത് മതങ്ങളാണ്. മതഗ്രന്ഥങ്ങള് കാലഘട്ടത്തിന് അനുസരിച്ചുള്ള പുനര്വായനകള്ക്കും വിധേയമായി. കേരളത്തില് ഇക്കാര്യം ഇന്നും ചിന്തിക്കാന് പോലും കഴിയുന്നില്ല. കാറല് മാര്ക്സ്ും യേശുക്രിസ്തുവും ശ്രീനാരായണ ഗുരുവും വരെ വര്ഗീയതയുടെ കൊടിയടയാളങ്ങളായി മാറിയിരിക്കുന്നു.

സ്വാതന്ത്ര്യം കിട്ടി വര്ഷം ഏറെയായിട്ടും നമ്മുടെ കോടതികളും പോലീസ് സ്റ്റേഷനും ഗവണ്മെന്റ് സ്ഥാപനങ്ങളും സാധാരണക്കാര്ക്ക് നീതി നല്കുന്നില്ല. അവിടെ കടന്നുചെല്ലാന് പോലും സാധാരണക്കാരന് സാധ്യമാകുന്നില്ല. വര്ഗ്ഗീയമായി നിയമനം കിട്ടിയ ഉദ്യോഗസ്ഥര്ക്കുള്ളില് വര്ഗ്ഗീയത ഉറങ്ങിക്കിടക്കുകയും അത് തരം കിട്ടുമ്പോള് പുറത്തുവരികയും ചെയ്യുന്നു. പെന്ഷന് പറ്റിയ ഉദ്യോഗസ്ഥരില് ഏറെയും സങ്കുചിത വര്ഗ്ഗ താല്പര്യങ്ങളിലേക്ക് കുടിയേ റുന്നത് ഇതിന് തെളിവാണ്.
പൊതുവഴി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും ഉച്ചഭാഷിണി ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളോ വര്ഗീയതകള്ക്ക് ബാധകമല്ല. തെരുവ് നിറഞ്ഞ് മര്ഗ്ഗതടസം സൃഷ്ടിച്ച് നടത്തുന്ന പ്രകടനങ്ങളും പരീക്ഷ നടക്കുന്ന കാലത്തുപോലും കുട്ടികള്ക്കും മറ്റവസരങ്ങളില് രോഗീകള്ക്കും വരെ ശല്യം ചെയ്യുന്നവിധം കഠോരമായ ശബ്ദമലിനീകരണം തടയാന് കഴിയുന്നില്ല. പരിസ്ഥിതിക്കും മനുഷ്യാവകാശങ്ങള്ക്കും മേലുള്ള കടന്നുകയറ്റത്തിന് ഒരു തടസവുമില്ല. പരമ്പരാഗതമായി കായല്ത്തീരത്തും കടല്ത്തീരത്തും മലഞ്ചരിവിലും വീടുപണിത് കഴിഞ്ഞുപോന്നവരാണ് നമ്മുടെ സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിച്ചിരുന്ന മനുഷ്യവിഭാഗങ്ങള് ഇന്ന് അവര്ക്ക് പാര്പ്പിടങ്ങള് നിര്മ്മിക്കുന്നതിന് ടൂറിസം പോലെയുള്ള സാധ്യതകള്ക്ക് പ്രയോജനപ്പെടുന്നതിനായി അവരുടെ പരമ്പരാഗത ജീവിത പരിസരത്തെ ഉപയോഗപ്പെടുത്തുന്നതിന് വിലക്കുകള് ഏറെ. എന്നാല് അവരുടെ ഭൂമി സമ്പന്നര്ക്ക് വിട്ടുകൊടുക്കേണ്ടിവരും വിധം നിയമങ്ങള് സമ്പന്നര്ക്ക് അനുകൂലമായി രൂപപ്പെടുന്നു. നവോത്ഥാനം നടന്നുകഴിഞ്ഞെങ്കില് കേരളം ഇപ്രകാരം ആകുമായിരുന്നോ? ഇവിടെ നടന്നത് യൂറോപ്പിലാരംഭിച്ച വിശാല നവോത്ഥനത്തേക്കാള് സങ്കുചിത വര്ഗ്ഗീയനവോത്ഥാനം ആണെന്ന് കരുതുന്നതില് തെറ്റുണ്ടോ?
ചതിക്കുഴികള്

ബൈബിളിന്റെ ആദ്യ അദ്ധ്യായത്തില് ആദിമനുഷ്യനായ ആദം ഒരു വിലക്കപ്പെട്ട കനി തിന്നതായി പറയുന്നു. സാത്താന്റെ നിര്ദേശം അനുസരിച്ച് പ്രവര്ത്തിച്ച ഹൗവ്വ എന്ന സ്ത്രീയുടെ പ്രലോഭനത്തില്പ്പെട്ടാണ് ആദം ദൈവത്താല് വിലക്കപ്പെട്ട ആ കനി ഭക്ഷിച്ചത്. ആദമെന്നും ഹവ്വായെന്നു പേരായ രണ്ടുപേര് ഉണ്ടായിരുന്നോ? വിലക്കപ്പെട്ട കനി എന്താണ് എന്നീ ചോദ്യങ്ങള് അവിടെ നില്ക്കട്ടെ കഥയുടെ സാരാംശങ്ങളില് ഒന്ന് ഏവര്ക്കും പെട്ടെന്ന് മനസിലാക്കാന് കഴിയുന്നതാണ്. സ്ത്രീയുടെ പ്രലോഭനത്തിന് വശംവദനാകുന്ന പുരുഷന് സംഭവിക്കുന്ന അത്യാഹിതമാണ് സൂചന. ആ വ്യക്തിക്കുമാത്രമല്ല, മനുഷ്യവംശത്തിന് മുഴുവന് നിത്യനാശം ഉണ്ടാക്കിയതി ന് കാരണം ഈ സംഭവമാണെന്ന് ബൈബിള് പഠിപ്പിക്കുന്നു. ഇതേ മാതൃകയിലുള്ള ചതിക്കുഴികള് ചരിത്രത്തില് എമ്പാടും കാണാം എന്നല്ല. നമുക്ക് ചുറ്റിനും ഇപ്പോഴും സ്ത്രീപക്ഷ നിയമങ്ങള് വന്നതോടെ ഈ ചതിക്കുഴി നിര്മ്മാണവും ഏറുന്നു എന്നുമാത്രമല്ല, ഇതൊര്് തരക്കേടില്ലാത്ത വ്യവസായമായും വളരുന്നു. അടുത്ത കാലത്ത് പത്രത്തില് വന്ന ഒരു വാര്ത്ത ശ്രദ്ധേയമാണ്. ഒരു എക്സ് മിലിട്ടറിക്കാരന് കടയില് നിന്നും സാധനങ്ങള് വാങ്ങി വീട്ടിലേക്ക് തിരിച്ചുവരുന്നവഴി ഒരു കൊച്ചുകുട്ടി റോഡിലേക്ക് ഓടി കയറുന്നതുകണ്ട് വാഹനം വന് മുട്ടുമെന്ന് കണ്ട് അയാള് കുട്ടിയെ കടന്നുപിടിച്ചു. ഇതുകണ്ടുനിന്ന അമ്മ അലമുറയിട്ട് കരഞ്ഞുകൊണ്ട് ആളെ കൂട്ടി. എന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന് ഇയാള് ശ്രമിച്ചുഎന്നു പറഞ്ഞു. ആളുകള് അയാളെ നന്നായി കൈകാര്യം ചെയ്തു പോലീസ് എത്തി. അയാളെ റിമാന്റ് ചെയ്ത ഈ വ്യക്തി. മാന്യനാണെന്ന് അറിയാവുന്ന ഏറെ പേര് ഇടപെട്ടിട്ടും നിയമം അനുകൂലമല്ലാത്തതിനാല് അയാള് ജയിലില് കടന്നു. ഈ സ്ത്രീയെക്കുറിച്ച് നാട്ടുകാര്ക്കും വലിയ അറിവുണ്ടായിരുന്നില്ല. അവര് ആ പ്രദേശത്ത് പുതുതായി വാടകയ്ക്ക് താമസിത്തിന് വന്നവര് ആയിരുന്നു. പിന്നീട് കേസ് ഒത്തുതീര്ക്കാന് ശ്രമം നടന്നു. അഞ്ച് സെന്റ് ഭൂമി പട്ടാളക്കാരന് സ്ത്രീ കെടുക്കണമെന്നായിരുന്നു ഡിമാന്റ് ഈ സ്ത്രീ ഇതിന് മുന്പ് താമസിച്ചിരുന്ന സ്ഥലത്തും ഇതേ കലാപരിപാടി നടത്തി ചരിചയ സമ്പന്നയാണെന്ന് അറിഞ്ഞ് ഇതേപോലെ തന്നെയുള്ള മറ്റൊരു ഏര്പ്പാടാണ് പലപ്പോഴും സ്ത്രീ പീഡനങ്ങള് ഇത്തരം കേസുകള്ക്ക് ഒരു പൊതുസ്വഭാവം ഉണ്ട്. വര്ഷങ്ങള് പഴക്കമുള്ള കേസ്, വര്ഷങ്ങളോളം തുടര്ന്ന പീഡനം ഇരയെന്ന ഭാവിക്കുന്നയാള് കൊച്ചുകുട്ടിയൊന്നുമല്ല എതിര്ക്കാനും തെറ്റ് ആവര്ത്തിക്കാതെ ഇരിക്കാനും പ്രാപ്തിയുള്ള വിദ്യാഭ്യാസവും ആരോഗ്യമുള്ള പ്രായപൂര്ത്തിയായ സ്ത്രീകള് ഇവിടെ യഥാര്ത്ഥ ഇര പുരുഷനാണ് ഈ വലയില് കുടുങ്ങി അയാള് ബന്ധനത്തില്പ്പെടുന്നു. സ്ത്രീ ഇത് പരിമാവധി മുതലെടുക്കുന്നു. ബ്ലാക്ക് മെയില് ചെയ്ത് ആനുകൂല്യങ്ങള് തട്ടുന്ന എപ്പോഴെങ്കിലും പിന്മാറാന് ശ്രമിച്ചാല് കേസില് കുടുക്കി ജീവിതം തകര്ക്കുന്നു. അത് തൊഴിലാക്കിയവര് ഒന്നോ രണ്ടോ പേരും കുടുക്കിയശേഷം മറ്റുള്ളവരുടെ പേര് വെളിപ്പെടുത്താതെ ഇരിക്കുന്നതിന് വന്തുക തട്ടുന്നു. വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരും വൈദികരും വരെ അടുത്ത കാലത്ത് ഈ ചതിയില് പെട്ടിട്ടുണ്ട്. ഇവര് സഹതാപം തീരെ അര്ഹിക്കുന്നില്ല. ഇവരെന്താണ് ജീവിതത്തിലും പുസ്തകങ്ങളിലും നിന്നും പഠിച്ചത്. പതിനാല് വര്ഷം വരെ സെമിനാരിയില് മറ്റുള്ളവരോട് സന്മാര്ഗം ഉപദോശിച്ച വൈദികര് ബൈബിളിലെ അദ്യ അദ്ധ്യായം പോലും വായിച്ചിട്ടില്ല എന്നുണ്ടോ
GEROGE JOSEPH THOTTUMKAL‌
President
KERALA SAMUHYA PADANA VEDI
Thottumkal Kottamkulangara, Avalookunnu P.O, Alleppey
E-mail: georgejosephthottumkal@gmail.com, Mob : 9497110203