Organisations

Organisations

Organisations which influenced the history of Kerala can be mentioned. Detailed report of the people responsible for establioshing such organizations, the yearin which they started, the activities, achievements gained by the local common people . All these information can be included in this context.

കേരളചരിത്രത്തെസ്വാധീനിച്ച പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള് സ്ഥാപകർ, സ്ഥാപനവർഷം, പ്രവർത്തനങ്ങൾ, ഉണ്ടായ സാമൂഹ്യനേട്ടങ്ങൾ എന്നിവ കഴിയുന്നത്ര ശേഖരിച്ച് ഉൾക്കോള്ളിക്കേണ്ടതാണ്.

തത്തംപള്ളി കത്തോലിക്കാ യുവജന സമാജം (C.Y.M.A)

ആമുഖം

'പൗരസ്ത്യവെനീസ് ' എന്ന പേരില് വാവസായിക കേരളത്തിന്റെ തൊടുകുറിയായി അറിയപ്പെട്ടിരുന്ന ആലപ്പുഴ നഗരത്തിന്റെ സുപ്രധാന സിരാകേന്ദ്രവും നഗരജീവിതത്തിന് നിറം പകര്ന്നു കൊടുക്കുന്ന പ്രശാന്തവും പ്രകൃതി സുന്ദരവുമായ ക്രൈസ്തവകേന്ദ്രമാണ് തത്തംപള്ളി. കേരളത്തിന്റെ ക്രൈസ്തവ അയര്ലണ്ട് എന്നും ആലപ്പുഴയുടെ വത്തിക്കാന് എന്നും ഈ പ്രദേശം വിശേഷിക്കപ്പെടുന്നു. തിരുവിതാംകൂറിന്റെയും കേരള ക്രൈസ്തവസഭയുടെയും ചരിത്രത്തില്മായാത്ത മുദ്ര പതിപ്പിച്ച തച്ചില് മാത്തുതരകന്റെ പ്രധാന പ്രനര്ത്തനകേന്ദ്രമെന്ന നിലയിലും തത്തംപള്ളി പ്രസിദ്ധമാണ്.

ഈ പ്രദേശത്തിന്റെ പ്രകാശഗോപുരമായ തത്തംപള്ളി സെന്റ് മൈക്കിള്സ് ദേവാലയത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടതാണ് ഈ പ്രദേശത്തിന്റെ ചരിത്രം. കരപ്രമാണിയായ അവലൂര് പണിക്കരില്നിന്നും ദാനംകിട്ടിയ സ്ഥലത്തു സ്ഥാപിച്ച പള്ളിയ്ക്ക് ദത്തംപള്ളിയെന്ന പേരുണ്ടായി. പിന്നീടത് തത്തംപള്ളിയായി. തത്തംപള്ളിയുടെ സ്ഥാപനത്തോടുകൂടി ഈ പ്രദേശത്തിനും ആ പേര് സ്വന്തമായി. കത്തോലിക്കാ യുവജനങ്ങളുടെ സംഘടിതശക്തിക്കു രൂപം കൊടുത്ത ആദ്യത്തെ സമുദായ സംഘടനയായ കത്തോലിക്കാ യുവജനസമാജം 1922 ഒക്ടോബര് 22-ന് ഈ മണ്ണില് ജന്മമെടുത്തു.
യുവജനസമാജത്തിനുമുന്പ് കത്തോലിക്കാ യുവജനസമാജിന്റെ കഥ പറയുന്നതിനുമുന്പ് തത്തംപള്ളിയില് പരീക്ഷിച്ചു പരാജയമടഞ്ഞ ചില സംഘടനാ സംരംഭങ്ങളെപ്പറ്റിഅല്പ്പമൊന്നു വിശദീകരിക്കേണ്ടിയിരിക്കുന്നു. പല സംഘടനകളും ഉദിച്ച് അസ്തമിച്ച സ്മശാന ഭൂമിയില് നിന്നാണ് കത്തോലിക്കാ യുവജനസമാജം എന്ന തകരാത്ത സംഘടന ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്ത്തെണീറ്റത്. കത്തോലിക്കായുവസമാജത്തിനുമുന്പ് ഇവിടെ ഉദിച്ചുപൊങ്ങി ആരംഭശൂരത്വം കാട്ടി അസ്തമിച്ച സംഘടനകളാണ് നിധീരി സ്മാരകസംഘം, വിദ്യാഭിവര്ദ്ധിനിസംഘം, ജ്ഞാനവായനസംഘം തുടങ്ങിയവ.

ദീപിക പത്രാധിപരും സാഹിത്യകാരനുമായിരുന്ന തെങ്ങുംമൂട്ടില് വര്ഗ്ഗീസ് മാപ്പിളയുടെ ശ്രമഫലമായി ആരംഭിച്ച നിധീരി സ്മാരകസംഘം കുറേനാള് പ്രവര്ത്തിച്ചു.തത്തംപള്ളി പള്ളിയുടെ വടക്കുവശത്ത് സ്വന്തം കെട്ടിടത്തോടുകൂടിപ്രവര്ത്തിച്ചുവന്ന ആ സംഘടന അതിന്റെ മുഖ്യ സംഘാടകനായിരുന്ന തെങ്ങുംമൂട്ടില് വര്ഗ്ഗീസ് മാപ്പിള കോട്ടയത്ത് ദീപികയിലേയ്ക്ക് സ്ഥലം മാറി പോയതോടുകൂടി പ്രവര്ത്തനം നിലയ്ക്കുകയും ജംഗമവസ്തുക്കള് ലേലം ചെയ്തു പിരിയുകയും ചെയ്തു.

പിന്നീട് ശ്രീ. എം. ഒ കോര (മലയില് കോരച്ചന്) യുടെ നേതൃത്വത്തില് ഉടലെടുത്ത വിദ്യാഭിവര്ദ്ധിനി സംഘം അംഗങ്ങള് തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്ന്ന് തകര്ച്ചയില് കലാശിച്ചു.

തുടര്ന്ന് കൊച്ചാശാന് എന്നറിയപ്പെടുന്ന പുളിയ്ക്കല് കുര്യച്ചന്റെ (റവ. ഫാദര് സിറിയക്ക് പുളിയ്ക്കലിന്റെ പിതാമഹന്) നേതൃത്വത്തില് ഒരു ജ്ഞാനവായനസംഘം രൂപീകരിച്ചു.

എല്ലാ ഞായറാഴ്ചയും വൈകുന്നേരം 4 മണിക്ക് യോഗം കൂടും. ഠവദപുസ്തകം, പുണ്യവാന്മാരുടെ ജീവചരിത്രം എന്നിവ വായിക്കും. അനന്തരം വായിച്ച ഭാഗത്തെപ്പറ്റി ചര്ച്ച നടത്തും. ഈ ജഞാനവായനസംഘത്തിലെ മറ്റു പ്രധാനികള് മേപ്രത്ത് എം. ജോസഫ്, സി. കെ കുര്യാക്കോസ് ചാവടിയില് ( കുര്യാച്ചന്), പുളിക്കല് മത്തച്ചന്, ശൂദ്രപൊന്വേലില് ചാണ്ടി ഔസേഫ്, (പാപ്പി), കൊല്ലംപറമ്പില് റ്റി.റ്റി തോമസ് തുടങ്ങിയവരായിരുന്നു. ഈ ജ്ഞാനവായനസംഘം സി..വൈ.എം..എ യുടെ മുന്നോടിയായിരുന്നു. 1922-ല് ആരംഭിച്ച സി. വൈ.എ. എ 1929 മുതല് അതിന്റെ യുവജന മദ്ധ്യസ്ഥനായി തെരഞ്ഞെടുത്ത വി. ളൂയിസ്ഗോണ്സാഗ, സാഹിത്യകാരന്മാരുടെ മദ്ധ്യസ്ഥനായി തെരഞ്ഞെടുത്ത വി. ഫ്രാന്സിസ്, ദെസാലസ് എന്നീ പുണ്യവാന്മാരുടെചരിത്രം അന്നത്തെ ജ്ഞാനവായനസംഘത്തില് മേപ്രത്ത്എം. ജോസഫ് ചാവടിയില് കുര്യാച്ചന് എന്നിവര് വായിക്കുകയും അംഗങ്ങളുടെ സജീവ ചര്ച്ചയ്ക്ക് വിഷയീഭവിക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ ജ്ഞാനവായനസംഘത്തിന്റെ പ്രധാന നടത്തിപ്പുകാരനായ പുളിയ്ക്കല് കുര്യാച്ചന് തത്തംപള്ളി പരിസരത്തുനിന്നും താമസം മാറ്റിയതോടുകൂടി ജ്ഞാനവായനസംഘവും അസ്തമിച്ചു.

സി..വൈ.എം.എ യുടെ ഉദയം മേല് വിവരിച്ച സംഘടനകളുടെ തകര്ച്ചയും പരാജയവും അനുഭവപാഠമാക്കിക്കൊണ്ട് തകരാതെ സ്ഥായിയായി നിലനില്ക്കുന്ന ഒരു സംഘടനയുണ്ടാക്കണമെന്ന അദമ്യമായ ആഗ്രഹമാണ് കത്തോലിക്കാ യുവജനസംഘം രൂപീകരിക്കുവാന് ശ്രീ. മേപ്രത്ത് ജോസഫിനേയും സഹപ്രവര്ത്തകരേയും പ്രേരിപ്പിച്ചത്. 1922 ഒക്ടോബര് 22-ാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തത്തംപള്ളി സെന്റ് മൈക്കിള്സ് സ്കൂളില് കൂടിയ ആദ്യയോഗത്തില് ശ്രീ.മേപ്രത്ത് ജോസഫ് അദ്ധ്യക്ഷനായിരുന്നു. കാവേരിയില് സി.കെ കുര്യാക്കോസ് (കുര്യാച്ചന്), ചെമ്മോത്ത് കറുവച്ചന്, പി.റ്റി.കുരുവിള (കുട്ടിസാര്) മഠത്തില്പറമ്പില് പൈലി, വെട്ടികാട്ടില് പുത്തന്വീട്ടില് വര്ക്കി (ഡ്യൂക്കന്) പീടികയില് മാത്തച്ചന്, വടക്കേക്കയറ്റത്തു വര്ക്കിസാര്, വള്ളാപ്പാട്ടു കുര്യന്ജോസഫ്സാര് തുടങ്ങിയവര് സി.വൈ.എം.എയുടെ ആദ്യയോഗത്തില് സംബന്ധിച്ചിരുന്നു.

ഉദ്ദേശ്യം കത്തോലിക്കരെ ഉത്തമകത്തോലിക്കരാക്കിത്തീര്ക്കുക , സഭയുടെയും സമുദായത്തിന്റെയും മാതൃഭാഷയുടെയും അഭിവൃദ്ധിക്കും ഉത്തമതാല്പ്പര്യത്തിനുംവേണ്ടി പ്രവര്ത്തിക്കുക ,സി.വൈ.എം.എ യുടെ പ്രവര്ത്തനപരിധിക്കുള്ളിലെ ജനങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും സാംസ്ക്കാരികവുമായ വളര്ച്ചയ്ക്കും, പുരോഗതിക്കുംപരിശ്രമിക്കുക, എന്നീ സദുദ്ദേശത്തോടുകൂടിയാണ് ഈ സമാജം സാഥാപിതമായിട്ടുള്ളത്. ഈ വക ഉദ്ദേശലക്ഷ്യങ്ങള് മുന്നിര്ത്തിതന്നെയാണ് കഴിഞ്ഞ 75 വര്ഷക്കാലമായി ഈ സംഘടന പ്രവര്ത്തിച്ചുപോരുന്നത്.

സമര്പ്പണം ഈ സമാജത്തെ ഈശോയുടെ തിരുഹൃദയത്തിനും ദൈവമാതാവിന്റെ വിമലഹൃദയത്തിനും സമര്പ്പിച്ചിരിക്കുന്നു. മദ്ധ്യസ്ഥന്മാര് ഈ സമാജത്തിന്റെ മദ്ധ്യസ്ഥന്മാരായി ഇടവകയുടെ പ്രത്യേകമദ്ധ്യസ്ഥനായ വി. മിഖായേല് റേശു മാലാഖയെയും, യുവജനങ്ങളുടെ മദ്ധ്യസ്ഥനായ വി. ളൂയീസ് ഗോണ്സാഗയെയും, സാഹിത്യകാരന്മാരുടെ മദ്ധ്യസ്ഥന്മാരായ വി. ഫ്രാന്സിസ് ദെസാലസിനെയും ഉപവി പ്രവര്ത്തനങ്ങളുടെ മദ്ധ്യസ്ഥനായ വിന്സെന്റ് ഡി. പോളിനേയും, തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വി. ഔസേഫ്പിതാവിനെയും ഈ സമാജം ഭക്തിപൂര്വ്വം കൈക്കൊണ്ടിരിക്കുന്നു.

ഭരണവും നിയമവും പ്രഥമയോഗത്തില്വെച്ചുതന്നെ കത്തോലിക്കായുവജനസമാജം എന്ന പേരു സ്വീകരിക്കുകയും ഭാവി പ്രവര്ത്തനങ്ങള്ക്കായി ഒരു താല്ക്കാലികഭരണസമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഈ താല്ക്കാലികഭരണസമിതിയുടെഅദ്ധ്യക്ഷനായിചാവടിയില് സി. കെ . കുര്യാക്കോസിനെ തെരഞ്ഞെടുത്തെങ്കിലും ഒരാഴ്ച കഴിഞ്ഞു കൂടിയ യോഗത്തില്ശ്രീ.സി.കെകുര്യാക്കോസ് സ്വയം രാജിവെയ്ക്കുകയും അദ്ദേഹത്തിന്റെ തന്നെ നിര്ദ്ദേശ പ്രകാരം കണിയാംപറമ്പില് ശ്രീ കെ. ജെ . ജോസഫിനെ പകരംതെരഞ്ഞെടുക്കുകയും ചെയ്തു. അന്നു കത്തോലിക്കാ യുവജനസമാജംഎന്ന പേരു മാത്രമാണ് ഉപയോഗിച്ചിരുന്നത്. അതിന്റെ ഇംഗ്ലീഷ് പേരിന്റെ ചുരുക്കമായ സി.വൈ. എം.എ എന്ന പേരില് അറിയപ്പെടാന് തുടങ്ങിയത് പിന്നീടാണ്. 1923 ജനുവരി 7-ാം തീയതി നടന്ന 5-ാമതു യോഗത്തില്വെച്ച്സമാജത്തിന്റെ വളര്ച്ചയ്ക്ക് ഉപയുക്തമായ ഏതാനും നിയമങ്ങള് പാസ്സാക്കി. ഈ നിയമങ്ങള് അനുസരിച്ച് സ്ഥിരാദ്ധ്യക്ഷന്, ഉപാദ്ധ്യക്ഷന്, സെക്രട്ടറി, ഖജാന്ജി മറ്റു നാലു കമ്മറ്റി അംഗങ്ങള് അടങ്ങിയ ഒരു പ്രോല്സാഹകകമ്മറ്റിയെ തെരഞ്ഞെടുത്തു. സി.വൈ.എം.എയുടെ ആദ്യത്തെ സ്ഥിരാദ്ധ്യക്ഷന് അന്നത്തെ തത്തംപള്ളി പള്ളിയുടെ വികാരിയായിരുന്ന റവ. ഫാദര്തോമസ്, ചങ്ങങ്കരിയും ഉപാധ്യക്ഷന് കണിയാംപറമ്പില് കെ. ജെ ജോസഫും ആയിരുന്നു. 1924 ജനുവരി 15-ാം തീയതി നടന്ന യോഗത്തില്വെച്ച് പ്രോല്സാഹകകമ്മറ്റി എന്ന പേരു മാറ്റുകയും 7 അംഗങ്ങള് അടങ്ങിയ ഒരു മാനേജിംഗ് കമ്മറ്റിയാല് സമാജം ഭരിക്കപ്പെടേണ്ടതാണെന്നു തീര്ച്ചപ്പെടുത്തുകയും ചെയ്തു.

സമാജത്തിനു നാലു വയസ്സു തികഞ്ഞപ്പോള്കൂടുതല്വ്യവസ്ഥാപിതമായ രീതിയില് ഒരു നിയമസംഹിത നിര്മ്മിക്കുവാന്1926 ജൂലൈ 27-ാം തീയതി ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തി. ആ കമ്മറ്റിയുടെ രണ്ടു വര്ഷത്തെ പഠനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി 78 വകുപ്പുകളും പല ഉപവകുപ്പുകളുമടങ്ങിയ ഒരു പുതിയ നിയമാവലി എഴുതി തയ്യാറാക്കി 1928 ഏപ്രില് 12-ാം തീയതി നടന്ന സമാജയോഗത്തില്അവതരിപ്പിച്ചു. തുടര്ച്ചയായി നടന്ന 20 യോഗങ്ങളില്ആലോചനകളുംപുനരാലോചനകളും വാദപ്രതിവാദങ്ങളും നടത്തിയ ശേഷം നിയമപരിഷ്ക്കരണം പൂര്ത്തിയാക്കുകയും ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷനായ മാര് ജെയിംസ് കാളാശ്ശേരി മെത്രാന്റെ അംഗീകാരത്തോടുകൂടി അച്ചടിപ്പിക്കുകയും ചെയ്തു. 1929 മാര്ച്ച് 10 മുതല് ഈ സമാജത്തിന്റെ പ്രവര്ത്തനങ്ങള് പ്രസ്തുത നിയമങ്ങളാലാണ് നിയന്ത്രിക്കപ്പെട്ടുകൊ ണ്ടിരിക്കുന്നത്. ഈ നിയമാവലിയെപ്പറ്റി പത്രദ്വാരാ കേരളത്തിലെ പല സമാജങ്ങളും അറിയുകയും ആവശ്യപ്പെട്ടവര്ക്ക് പ്രതിഫലം കൂടാതെ ഇതിന്റെ കോപ്പികള്അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഈ നിയമങ്ങള്ക്കു കാലോചിതമായ പരിഷ്ക്കാരങ്ങള് ആവശ്യമായി വരികയും അങ്ങനെ 34 വര്ഷങ്ങള്ക്കുശേഷം നിയമപരിഷ്ക്കരണത്തിന് ഒരു കമ്മറ്റിയെ നിശ്ചയിക്കുകയും ചെയ്തു.ആ കമ്മറ്റിയുടെ റിപ്പോര്ട്ട് പല തുടര്ച്ചാ യോഗങ്ങളിലൂടെ ചര്ച്ചചെയ്തു പാസ്സാക്കി. ഈ പരിഷ്ക്കരിച്ച നിയമം 1963 നവംബര് ഒന്നാം തീയതി മുതല് നടപ്പാക്കി. ഇതനുസരിച്ച് ഇപ്പോള് സമാജത്തിന്റെ പൊതുഭരണം നടത്തുന്നത് 11 അംഗങ്ങള് അടങ്ങിയ ഒരു മാനേജിംഗ് കമ്മറ്റിയാണ്. പൊതുയോഗങ്ങള് നിയന്ത്രിക്കുന്നത് സ്പീക്കറോ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില് ഡപ്യൂട്ടി സ്പീക്കറോ ആയിരിക്കും. കണക്കുകള് ഓഡിറ്റു ചെയ്യുവാനും പരാതി കേട്ടു തീര്പ്പുകല്പ്പിക്കുവാനും 3 അംഗങ്ങള് അടങ്ങിയ ഒരു ജുഡീഷ്യല് ആന്റ് ഓഡിറ്റ് കമ്മറ്റിയെയും നിയമാനുസൃതം തെരഞ്ഞെടുത്തിട്ടുണ്ട്.

Get our Free newsletter

You may post your sincere and critical feedback about our website-Kerala Samuhya Padana Vedi.

We never share your information or use it to spam you E-mail : georgejosephthottunkal@gmail.com, Call : (+91) 9497110203