നീതിയും സൗഖ്യവും പൂത്തുലയുന്ന ഇടമായി ഭൂമി രൂപാന്തരപ്പെടുന്നത് സ്വപ്നംകാണുകയും ആയതിനുവേണ്ടി പണിയെടുക്കുന്നതില് ആനന്നും കെണ്ടത്തുകയുംചെയ്യുന്നവരുടെ സ്നേഹസമൂഹമാണ് കേരള സാമൂഹ്യ പഠനവേദി.
ഈ പുതിയ ലോകത്തിന് മുന്നോടിയായി ഒരു മാതൃകാദേശംരൂപപ്പെടേണ്ടതുണ്ട്. ഇതിന് ഏറ്റവും സാധ്യതയുള്ള ഇടം കേരളമാണ്.സാമൂഹ്യനീതിയും വികസനവും ലക്ഷ്യം വച്ചുള്ള ഏറ്റവും ശ്രദ്ധേയമായ പരീക്ഷണങ്ങള് നടക്കുന്നത് കേരളത്തിലാണ്.
ആയിരക്കണക്കിനു വർഷം മുന്പ്തന്നെ കേരളം ലോകശ്രദ്ധയില്പെട്ടിരുന്നു. അക്കാലത്തെ അറിയപ്പെട്ട എല്ലാ നാഗരീകതകളുമായി നമുക്ക് വ്യാപാര ബന്ധം ഉണ്ടായിരുന്നു. ഇത് സാംസ്ക്കാരിക കൈമാറ്റങ്ങള്ക്ക് വഴിതെളിച്ചു. ലോകം ആസകലംരൂപപ്പെട്ട ചിന്തകള്ക്ക് കേരളം ഒരു സംഗമവേദിയായി മാറി. വ്യാപാരപാത മുറിഞ്ഞതോടെ യൂറോപ്യന്മാര് കേരളത്തില് എത്തുന്നതിന് പുതിയ വഴിതേടി. ഈ സമുദ്രപര്യവേക്ഷണങ്ങള്ക്ക് ഇടയിലാണ് അമേരിക്കയും ആസ്ത്രേലിയയും ആഫ്രിക്കയുടെഏറെ ഭാഗങ്ങളും കെത്തപ്പെട്ടത്, ഇത് കോളനിവല്ക്കരണവും യന്ത്രവല്ക്കരണവും സാമ്രാജ്യത്വവും ഉള്പ്പെടെയുള്ള ആധുനിക ലോകത്തിന്റെ പ്രവണതകള്ക്ക് കേരളംഒരു നിമിത്തമാകുന്നതിന് ഇടയാക്കി.
ഒരു സംസ്കാരം ലോകത്തെ സ്വാധീനിക്കുന്നതിന് മുന്പായി അവിടെ നിന്നുള്ള പ്രതിനിധികള് ലോകമെങ്ങും വ്യാപിക്കുന്നതായി ചരിത്രത്തില് കാണുന്നു.ഇന്ന് ലോകത്ത് എവിടെയും എത്തിപ്പെട്ടിരിക്കുന്ന ഒരു ജനസമൂഹം മലയാളികള് മാത്രമാണ്.ഇതെല്ലാം തന്നെ പുതിയലോകത്തിനു മുന്നോടിയായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നതിനുള്ള സൂചനകളാണ്.