Persons

Persons

You may collect the historical events of a certain wellknown persons in your locality and prepare an article and keep it . Those who were not given due importance in the pages of history, should be dealt with seriously and considerably.

കേരളചരിത്രത്തിൽ ഇടപെട്ട ഏതെങ്കിലുമൊരു വ്യക്തിയെക്കുറിച്ച് താങ്കൾക്കുള്ള അറിവുകൾ ശേഖരിച്ച് ഒരു ലേഖനം തയ്യാറാക്കി ഇവിടെസൂക്ഷിക്കാവുന്നതാണ്. ചരിത്രത്തിലധികം ശ്രദ്ധകിട്ടാതെ പോയ വ്യക്തികൾക്ക് പ്രത്യേകം പ്രാധാന്യം നല്കുന്നതാണ്.

തച്ചിൽ മാത്തുതരകൻ

ആലങ്ങാട്ട് രാജാവിന്റെ മന്ത്രിയായിരുന്ന നസ്രാണി തച്ചില്തര്യതിന്റെ രണ്ടാമത്തെ മകനായി 1741 -ല് വടക്കന് കുത്തിയതോട്ടില് ജനിച്ച മാത്തു തിരുവിതാംകൂറില് ഏറ്റവും അധികം സ്വാധീനം ചെലുത്തിയ കത്തോലിക്കന്. വളരെ ചെറുപ്പത്തില്ത്തന്നെ 1746-ല് തന്റെ പിതാവ് മരണമടഞ്ഞതിനാലും നല്ല സമ്പത്തും, വലിയ കായികശേഷിയും ഉണ്ടായിരുന്നതിനാലും മാത്തുവിന്റെ യാവ്വനത്തില് ധാരാളം സുഹൃത്തുക്കളും അതിലൂടെ ജീവിതത്തില് പലതാളപ്പിഴകളും സംഭവിച്ചു ഇരുപതാമത്തെവയസ്സില് വിവാഹിതനായെങ്കിലുംഅധികം താമസിയാതെ ഭാര്യയെ വീട്ടുകാര് സ്വഗൃഹത്തിലേയ്ക്ക് തിരികെ കൊുപോയി.മകന്റെ ദുര്നടപ്പില് വളരെ വേദനിച്ചിരുന്ന മാതാവ് നിരന്തരം .പ്രാര്ത്ഥനയില് മുഴുകി കഴിഞ്ഞിരുന്നു. ഒരു ദിവസം രാത്രി 2 മണിക്ക് വീട്ടിലെത്തിയ മാത്തു തന്റെ അമ്മ മുട്ടിന്മേല്നിന്ന് കൈവിരിച്ചു പിടിച്ച് കണ്ണുനീരോടെ കൊന്ത ചൊല്ലുന്നതാണ് കണ്ടത്. തന്റെ മകന് മറ്റുള്ളവരാല് ആക്രമിക്കപ്പെടും എന്ന് മനസ്സിലാക്കിയ അമ്മ തന്റെ കയ്യിലുണ്ടായിരുന്ന സ്വര്ണ്ണം ഒരു തുണിയില് പൊതിഞ്ഞ്മകനെ ഏല്പ്പിച്ചിട്ട് ദു:ഖം അടക്കാനാകാതെ എവിടെയെങ്കിലും പോയി രക്ഷപെടണം എന്നറിയിച്ചു.ആ രാത്രിതന്നെ ഭാര്യാഗൃഹത്തില്ചെന്ന് കാര്യം ധരിപ്പിച്ചു.അവരും കുറെ അധികം സ്വര്ണ്ണം തന്റെ ഭര്ത്താവിന് കൈമാറി. കൊച്ചീരാജ്യത്തിന്റെ തെക്കേ അതിര്ത്തി കടന്ന് മാത്തു ആലപ്പുഴ തിരുമലയിലെത്തി. തന്റെ പിതാവിന്റെ പഴയ സുഹൃത്തുക്കളായശങ്കു ശേണായി, നാരായണശേണായി എന്നിവരെക്കണ്ട് സ്വര്ണ്ണം ഏല്പ്പിച്ച. എനിക്ക് ഒരു ജീവിതമാര്ഗ്ഗം കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. മുന്കാലത്ത് മന്ത്രിയായിരുന്ന മാത്തുവിന്റെ പിതാവില് നിന്ന് പല സഹായങ്ങളും ലഭിച്ചട്ടുള്ളവ്യവസായികളായിരുന്നു ഷേണായിമാര്.അച്ചന്കോവില് വനത്തില് നിന്നും തേക്കുതടി വെട്ടിക്കൊണ്ടുവരുന്ന ജോലിയുടെ നേതൃത്വം അവര് മാത്തുവിനെ ഏല്പ്പിച്ചു. വലിയ മന:തന്റെടവും, കര്മ്മ, കായികശേഷിയും ഉണ്ടായിരുന്ന മാത്തു സന്തോഷത്തോടെജോലിക്കാരെയും കൂട്ടി വനത്തിലേക്കു പോയി.വളരെ പെട്ടെന്നുതന്നെ താന് പ്രതീക്ഷിച്ചതിലധികം തടി ആറ്റുതീരത്തെത്തിച്ചു. കാട്ടുവള്ളി ഉപയോഗിച്ച് കൂട്ടിക്കെട്ടി ചങ്ങാടമാക്കി ഒഴുക്കിയും ഊന്നിയുമാണ് അക്കാലത്ത് തടി ഇവിടെ എത്തിച്ചിരുന്നത്. രണ്ടു ദിവസങ്ങള്ക്കകം യാത്ര തിരിക്കാന് തയ്യാറായി.പക്ഷെ അന്ന് വൈകിട്ട് അപ്രതീക്ഷിതമായി ഉണ്ടായ പേമാരിയില് ചങ്ങാടങ്ങള് കെട്ടു പൊട്ടി നാനാവഴിയ്ക്ക് ഒഴുകിപ്പോയി. നിരാശമായ മാത്തു തരിച്ചുചെന്ന്മുതലാളിയോട് കാര്യം ധരിപ്പിക്കാമെന്ന് കരുതി. പക്ഷെ മാത്തു ആലപ്പുഴയില്എത്തുന്നതിനു മുന്പു തന്നെ മുഴുവന് തടികളും പമ്പാനദി വേമ്പനാട്ടുകായലില് പതിക്കുന്ന സ്ഥലത്ത്, തത്തംപള്ളിയില്, തത്തംപള്ളി കായലില് എത്തിച്ചേര്ന്നു. ഇതു കണ്ട മാത്തു ആഹ്ലാദം സഹിക്കാനാകാതെ ദൈവത്തിന് നന്ദി പറഞ്ഞ് കാര്യങ്ങള് മുതലാളിമാരെ അറിയിച്ചു. അവര് തടി വിറ്റുകിട്ടിയ കാശില് ചിലവു മാത്രം കഴിച്ച് ബാക്കി തുക മുഴുവനും മാത്തുവിിനു തിരികെ കൊടുത്തു.തത്തംപള്ളി കായലില് അനുസരണയോടെ നിരനിരയായി തടി കിടക്കുന്നത് കണ്ടതിന്റെ കടപ്പാടിലാണ് , മാത്തു തരകന് എന്ന സാമൂഹ്യ പരിഷ്ക്കര്ത്താവ്, വലിയ ഖജാന്ജി, ആലപ്പുഴ തുറമുഖപട്ടണത്തിന്റെ രാജശില്പ്പിയും ദീര്ഘനാള് തിരുവിതാംകൂര് രാജകൊട്ടാരത്തിലെ ഉപദേഷ്ടാവും ആയിരുന്ന തരകന് മരണം വരെ തന്റെ സ്ഥിരതാമസം അന്നും ഇന്നും ക്രിസ്തീയ സമൂഹം തിങ്ങിപ്പാര്ക്കുന്ന തത്തംപള്ളിയില്തന്നെ ആകട്ടെ എന്നു കരുതിയത്. 1765-ല് തത്തംപള്ളിയില് എത്തിയ തരകന് 1814-ല് മരണം വരെ തത്തംപള്ളിക്കാരന് തന്നെയായിരുന്നു.

തരകന്റെ വ്യവസായം വളരെ പെട്ടെന്നു വളര്ന്നു. 1599-ല് ലണ്ടനില് രജിസ്റ്റര് ചെയ്ത ഇംഗ്ലീഷ് ഈസ്റ്റ് ഇന്ഡ്യാ കമ്പനിയുമായി വ്യാപാര കരാറില് ഏര്പ്പെട്ടു. തടി കൂടാതെ ഉപ്പ്, പുകയില എന്നിവയുടെ കുത്തകയും ഏറ്റെടുത്തു.മലയാറ്റൂര് വനത്തില്നിന്നും തടിവെട്ടിയിറക്കിയിരുന്ന കാലത്താണ് തിരുവിതാംകൂറിന്റെ വടക്കേ അതിര്ത്തിയായ വൈപ്പിന്തുരുത്തുമുതല് ആനമല വരെ ഒരു കോട്ട കെട്ടാന് ആരംഭിച്ചത്. തിരുവിതാംകൂറിന്റെ സര്വ്വസൈന്യാധിപനായിരുന്ന ഡിലെനായ് ആയിരുന്നു ഈ കോട്ട പണികഴിപ്പിച്ചത്. ഇക്കാലത്ത് മാത്തു ഡിലെനായിക്ക് പലവിധ സഹായങ്ങളും ചെയ്തു കൊടുക്കേണ്ടതായി വന്നു. ഇങ്ങനെ അവര് ആത്മസുഹൃത്തുക്കളായി മാറി. ഡിലെന്നായ് ആണ് മാത്തുവിനെ കാര്ത്തികതിരുനാള് രാമവര്മ്മ രാജാവുമായി പരിചയത്തിലാക്കിയത്.1768-ല് ധര്മ്മരാജാവിനെ മുഖം കാണിച്ച് തത്തംപള്ളി ഭജനമഠത്തിലെ നിപുണരായ തൊ ഴിലാളികളാല് സ്വര്ണ്ണത്തില് പണി കഴിപ്പിച്ച മുക്കാല്മുഴം പൊക്കമുള്ള തങ്കക്കൊമ്പന് ആനയെ രാജാവിന് കാഴ്ചവെച്ചു. മാത്തുവിന്റെ കഴിവും സാമര്ത്ഥ്യവും മനസ്സിലാക്കിയ രാജാവ് അപ്പോള്ത്തന്നെ മാത്തുവിന് വീരശൃംഖലയും മാത്തുതരകന്മുതലാളി എന്ന സ്ഥാനവും നല്കി ആദരിച്ചു. ദീര്ഘനാള് രാജകൊട്ടാരവുമായി അുെത്ത ബന്ധം പുലര്ത്തിപ്പോന്നിരുന്നതരകന് ടിപ്പുസുല്ത്താന്റെ ആക്രമണകാലത്തും അതിനുമുന്പും പലതവണകളായി 14 ലക്ഷം രൂപവരെ തന്റെ സമ്പാദ്യത്തില് നിന്നും കൂടാതെ സഹ വ്യവസായികളില് നിന്നും കടമായി വാങ്ങിയതും ചേര്ത്ത് കൊട്ടാരത്തിന് കടമായി കൊടുത്തു.1798-ല് ധര്മ്മരാജാവ് കാലംചെയ്തശേഷം അധികാരത്തില് വന്ന അവിട്ടംതിരുനാള് ബാലരാമവര്മ്മതമ്പുരാന് ജനിക്കുന്നതിനുവളരെ മുന്പുതന്നെതരകന് കൊട്ടാരവുമായി അടുപ്പമുണ്ടായിരുന്നു.1788-ല് ടിപ്പുസുല്ത്താന്റെ ആക്രമണകാലത്ത് മലബാറില്നിന്നും കൊട്ടാരത്തില് അഭയം തേടിയ ജയന്തന് ശങ്കരന് നമ്പൂതിരിയെ കൊട്ടാരത്തിലെ ഉപദേശകന് എന്ന പേരില് മുമ്പ് കൊട്ടാരകാര്യങ്ങളില് ബാലരാമവര്മ്മതമ്പുരാന്റെ കാലത്തും അമ്മാവന് രാമവര്മ്മതമ്പുരാന്റെ കാലത്തും രഹസ്യവും പരസ്യവുമായി രാജാക്കന്മാര്ക്ക് ഏറ്റവും പ്രിയമുള്ള ഉപദേഷ്ടാവായത് അപാരമായ കുശാഗ്രബുദ്ധിയും കര്മ്മശേഷിയുമുള്ള തരകന് തന്നെയായിരുന്നു. മഹാരാജാവ് പണമില്ലാതെ വിഷമിച്ചിട്ടുള്ള എല്ലാ സന്ദര്ഭങ്ങളിലും മാത്തു തരകന്റെ രാജഭക്തിയും പണപ്പെട്ടിയും മാത്രമാണ് സഹായകമായി തീര്ന്നിട്ടുള്ളത്.

1653-ലെ കൂനംകുരിശ് സത്യത്തിനുശേഷം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള് പല വിഭാഗങ്ങളിലായി വീുണ്ടുംവീണ്ടും മാറിക്കൊണ്ടിരുന്നു. 1700-കളിലാണ് കേരളസഭ ഏറ്റവുംഅധികം പ്രശ്നങ്ങളെ നേരിടേണ്ടി വന്നിട്ടുള്ളത്. സഭകളുടെ ഐക്യത്തിനുവേണ്ടി തന്റെ ധനവും സമയവും ധാരാളമായി വ്യയം ചെയ്തിട്ടുണ്ട്..സ്വജാതി മെത്രാന് വാദം ശക്തിപ്പെട്ടുവന്നപ്പോള് കരിയാറ്റി തോമസ് മല്പ്പാനും തോമകത്തനാരുംകൂടി 1777-ല് കേരളത്തില്്നിന്നും റോമിലേയ്ക്ക് യാത്രതിരിച്ചു. റോമില്നിന്നും മടങ്ങുന്ന വഴി 1782 ജൂലൈ 6-ാം തീയതി പോര്ച്ചുഗീസ് രാജ്ഞി കരിയാറ്റ് മല്പ്പാനെ കൊടുങ്ങല്ലൂര് രൂപതയുടെ മെത്രാനായി നിര്ദ്ദേശിക്കുകയും റോം അത് അംഗീകരിക്കുകയും ചെയ്തു. ഈ യാത്രയ്ക്കുവേണ്ടി ബഹുമാന്യനായ മാത്തു തരകന് സാമ്പത്തിക വ്യയം ചെയ്ത് കേരളസഭയെ സഹായിച്ചു. മുന്കാലങ്ങളില് ഇടവക പൊതുയോഗം ഏഴുതലമുറയുടെ പുറകോട്ടുള്ള വിശുദ്ധി പരിശോധിച്ച് വൈദികവിദ്യാര്ത്ഥികളെ തെരഞ്ഞെടുത്തിരുന്നു. ഇവര് മല്പ്പാനേറ്റില് പോയി പഠിച്ച് അതാത് ഇടവകകള്ക്കുവേണ്ടി കത്തനാരന്മാരായി ശുശ്രൂഷ ചെയ്തുപോന്നു. തത്തംപള്ളിയില് ഉണ്ടായിരുന്ന മല്പ്പാനേറ്റിനു വേണ്ടി തരകന്റെ സഹായം ലഭിച്ചിട്ടുണ്ട്. തന്റെ അമ്മയ്ക്ക് നടന്ന് പള്ളിയില് പോയി ബലി അര്പ്പിക്കാന് പ്രായാധിക്യം അനുവദിക്കാത്തതിനാല് വീടിനോട് ചേര്ന്ന് സ്വന്തമായി പണികഴിപ്പിച്ച പള്ളിയും പരിസരവും ഒടുവില് തത്തംപള്ളിയ്ക്കായി നല്ല മനസ്സോടെ ദാനം ചെയ്തു. പിന്നീട് തോട്ടുങ്കല് നസ്രാണി അവിരാപത്രോസ് മുതല്പ്പേര്ചേര്ന്ന് ദീര്ഘനാള് കൊല്ലത്തും തിരുവനന്തപുരത്തും പോയി കേസ് നടത്തിയാണ് ഈ സ്ഥലം പള്ളിയ്ക്ക് സ്വന്തമായത്.

പമ്പാനദി വേമ്പനാട്ടുകായലില് പതിക്കുന്നതിന് പടിഞ്ഞാറുവശം ആലപ്പുഴയില് ഒരു തുറമുഖം നല്ലതാണെന്ന് കണ്ട തരകന് ചുങ്കം മുതല് കടപ്പുറം വരെ ഒരു തോടുവെട്ടുകയും തരകന്തോട് എന്ന നാമത്തില് അറിയപ്പെട്ടിരുന്ന ഈ തോട്ടിലൂടെ തടിയും മലഞ്ചരക്കുസാധനങ്ങളും കടപ്പുറത്ത് എത്തിച്ച് പത്തേമാരി വഴി കപ്പലില് കയറ്റി വിദേശരാജ്യങ്ങളിലേയ്ക്ക് കൊുപോയിക്കൊണ്ടുമിരുന്നു. ആലപ്പുഴ പട്ടണത്തിന്റെ പ്രധാനശില്പ്പികളില് പ്രമുഖസ്ഥാനം വഹിച്ച തരകന് ഫ്രഞ്ച് സൈനികനായിരുന്ന ഡിലനോയിയുടെ ഉറ്റമിത്രമായിരുന്നു. ജയന്തന് ശങ്കരന്നമ്പൂതിരിയെ ദളവ ആയും, മാത്തുതരകനെ ഉപദേഷ്ടാവായും, ചെട്ടി ശങ്കരനാരായണനെ വലിയ മേലെഴുത്തുകാരനായും നിയമിച്ചപ്പോള് നികുതി ഈടാക്കേണ്ടത് പണം ഉള്ളവരില് നിന്നായിരിക്കണം എന്ന ആധുനിക ചിന്താഗതി ആദ്യമായി തിരുവിതാംകൂറില് കൊണ്ടുവന്നത് മാത്തുതരകനാണ് .എല്ലാ മനുഷ്യരെയും ഒരുപോലെ കാണുക എന്ന ക്രൈസ്തവതത്വം ആണ് അതിനു പിന്നിലുണ്ടായിരുന്നത്. ഹിന്ദുരാജ്യമായിരുന്ന തിരുവിതാംകൂറില് മനുസ്മൃതി അനുസരിച്ച് സവര്ണ്ണരില് നിന്നും, ബ്രാഹ്മണരില്നിന്നും നികുതി ഈടാക്കിയിരുന്നില്ല. മറിച്ച് അവര്ണ്ണരായ പിന്നോക്കക്കാരില് നിന്നും, അടിമകളില് നിന്നുമാണ് രസ പേരിലും നികുതി ഈടാക്കിയിരുന്നത്.ഇതിനു വിരുദ്ധമായി പുതിയ തീരുമാനത്തിന്റെ ഫലമായി നാട്ടുകൂട്ടം കൂടി മുന്ദളവ കൊട്ടാരത്തിലേയ്ക്ക് പടനയിച്ച് മൂവരേയും അറസ്റ്റ് ചെയ്ത് തടങ്കലില് അടച്ചു. മാത്തു തരകന് ശിക്ഷ അനുഭവിക്കേണ്ടിവന്നു. ചെവി രണ്ടും നഷ്ടപ്പെട്ടു. എന്നാല് രാജാവ് സ്വര്ണ്ണംകൊണ്ട് രണ്ടു ചെവി നിര്മ്മിച്ചുകൊടുത്തു. കഠിനമായ ശിക്ഷ അനുഭവിച്ചു. സര്ക്കാരിന് കടംകൊടുത്ത 14 ലക്ഷം രൂപായും നഷ്ടപ്പെട്ടു. അനേകനാള് ജയിലില് കിടന്ന് മര്ദ്ദനമേറ്റ് ഒടുവില് ജയിലിനുപുറത്ത് 1814 -ല് മരണം ഏറ്റുവാങ്ങി. കേരളസഭയ്ക്കും രാജ്യത്തിനും ഇടവകയ്ക്കും, ആലപ്പുഴയ്ക്കും വേണ്ടി ഇത്രയധികം പ്രവര്ത്തിച്ച ബഹുമാന്യനും കത്തോലിക്കനുമായ മാത്തുതരകനെ തത്തംപള്ളിക്കാര്ക്ക് മറക്കാനാവുമോ?
ലേഖനം തയ്യാറാക്കിയത്‌
ബേബിച്ചൻ ചെമ്മോത്ത്, തത്തംപള്ളി

Get our Free newsletter

You may post your sincere and critical feedback about our website-Kerala Samuhya Padana Vedi.

We never share your information or use it to spam you E-mail : georgejosephthottunkal@gmail.com, Call : (+91) 9497110203