Persons

Persons

You may collect the historical events of a certain wellknown persons in your locality and prepare an article and keep it . Those who were not given due importance in the pages of history, should be dealt with seriously and considerably.

കേരളചരിത്രത്തിൽ ഇടപെട്ട ഏതെങ്കിലുമൊരു വ്യക്തിയെക്കുറിച്ച് താങ്കൾക്കുള്ള അറിവുകൾ ശേഖരിച്ച് ഒരു ലേഖനം തയ്യാറാക്കി ഇവിടെസൂക്ഷിക്കാവുന്നതാണ്. ചരിത്രത്തിലധികം ശ്രദ്ധകിട്ടാതെ പോയ വ്യക്തികൾക്ക് പ്രത്യേകം പ്രാധാന്യം നല്കുന്നതാണ്.

മുരിക്കൻ

മുരിക്കൻ കേരളത്തിലെ കുട്ടനാട്ടിൽ നെൽകൃഷി വ്യാപകമാകുന്നതിൽ സുപ്രധാന പങ്കു വഹിച്ച കർഷകനും ഭൂവുടമയുമായിരുന്നു മുരിക്കുമ്മൂട്ടിൽ ഔതച്ചൻ അഥവാ ജോസഫ് മുരിക്കൻ. കായൽ നികത്തി ആയിരത്തിലേറെ ഏക്കർ കൃഷിനിലം പുതുതായി ഉയർത്തിയാണ് മുരിക്കൻ ശ്രദ്ധേയനായത്. കുട്ടനാട്ടിലെ കാവാലം സ്വദേശിയായിരുന്ന ഇദ്ദേഹം കായൽ രാജാവ് എന്നറിയപ്പെടുന്നു.നെല്ല് കൊയ്യുന്നതിനും സംഭരിക്കുന്നതിനും ധാരാളം തൊഴിലാളികളും വള്ളങ്ങളും സംഭരണ ശാലകളുമടങ്ങുന്ന വിപുലമായ സംവിധാനം അദ്ദേഹത്തിനുണ്ടായിരുന്നു.
കായൽ രാജ മുരിക്കൻ
കാർഷിക കേരളത്തിന്റെ ചരിത്രത്തിൽ എന്നും ഓർമ്മിക്കുന്ന പേരാണ് മുളമൂട്ടിൽ തോമസ് ജോസഫ് എന്ന മുരിക്കന്റെതു. 1901 ഇൽ കുട്ടനാട്ടിൽ ആണ് അദ്ദേഹം ജനിച്ചത് . കാർഷിക വൃത്തിയിൽ വളരെ തല്പരനായിരുന്നു ആദ്ദേഹം . ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി 1930 കളിൽ ലോകമാകെ ഭക്ഷ്യ ക്ഷാമം അനുഭവപെട്ടു . കാര്ഷികവിളകളുടെ ഉത്പാദനം വർധിപ്പിക്കേണ്ടത് ആവശ്യമായി വന്നു . സമുദ്രനിരപ്പിൽ നിന്നും താഴ്ന്നു സീതിഥി ചെയുന്ന സ്ഥലം ആണ് കുട്ടനാട് . നേരിട്ടു അവിടേ കൃഷി ചെയുവാൻ അവിടേ സാധിക്കില്ലായിരുന്നു . രാജ ഭരണമായിരുന്നു അക്കാലത്തു നിലവിൽ ഇരുന്നത് അന്നത്തെ തിരുവിതാംകൂർ രാജാവായ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ നിർദേശത്തെ തുടർന്ന് കായൽ നികത്തി നെൽപ്പാടങ്ങൾ ഉണ്ടാക്കുവാൻ ആരംഭിച്ചു . ചിത്തിര (716 acre ), റാണി (568 acre ), മാർത്താണ്ഡം (674 acre ) എന്നിങ്ങനെ ഏതാണ്ട് 1900 acre ഭൂമി മുരിക്കൻ നികത്തി കൃഷി ആരംഭിച്ചു . രാജകുടുംബത്തോടുള്ള മുരിക്കന്റെ കടപാടാണ് കായലുകൾക്കു ഈ പേര് നൽകാനിടയായതു . നെല്ല് കൊയ്യുന്നതിനും സംഭരിക്കുന്നതിനും വേണ്ട എല്ലാ സൗകര്യങ്ങളും രുന്നു തൊഴിലാളികളും മുറിക്കാനുണ്ടായിരുന്നു . ഒരു ദിവസം 3000 തൊഴിലാളികൾ മുരിക്കന് വേണ്ടി പണിയെടുത്തിരുന്നു എന്നാണ് പറയപെടുന്നത്. . വളരെ ശ്രമകരമായ ജോലിയായിരുന്നു കായൽ നികത്തൽ . അതിനു വേണ്ടി മുരിക്കൻ കായലിൽ ഇരുവശത്തും ബണ്ടുകൾ നിർമിച്ചു . കായലിന്റെ അടിത്തട്ടിൽ തെങ്ങിന്റെ കുറ്റി ഉറപ്പിച്ചതിനുശേഷം മണ്ണും ചെളിയും വിരിച്ചാണ് ബണ്ടു നിർമാണം. ബണ്ടു നിര്മിച്ചതിനു ശേഷം, മോട്ടോർ ഉപയോഗിച്ച് ബണ്ടിനുളിലെ വെള്ളം വറ്റിക്കുക . അതിനുശേഷം ചെളി നിക്ഷേപിച്ചു കൃഷി ചെയുന്നു . എങ്ങനെ അവിശ്വസിനീയമാം വിധം കൃഷി ചെയ്ത മുരിക്കൻ വലിയ വിളവ് ഉണ്ടാക്കി. കായൽ രാജ എന്ന് മുരിക്കനെ വിശേഷിപ്പിച്ചത് ജവഹർലാൽ നെഹ്റു വാണ്. രാജ ഭരണം അപ്പോഴേക്കും അവസാനിച്ചിരുന്നു . എന്നിട്ടും മുരിക്കൻ കൃഷി തുടർന്നു. 1960 കളുടെ അവസാനം മുരിക്കനെതിരെ ചില ആരോപണങ്ങൾ ഉയർന്നു . തൊഴിലാളികളെ ചൂഷണം ചെയ്തു മുരിക്കൻ ലാഭം ഉണ്ടാക്കുകയാണെന്നും മുരിക്കന്റെ കൃഷി ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടു . ഗവണ്മെന്റ് അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു . തുടർന്ന് ഗവർമെന്റ് ഭൂമി ഏറ്റെടുത്തു . തന്റെ പേരിലുണ്ടായിരുന്ന സ്ഥലം ബിനാമി പേരുകളിലേക്കു മാറ്റി സംരക്ഷിക്കാൻ ആദ്ദേഹം ശ്രമിച്ചില്ല . മുരിക്കന് തന്റെ കൃഷിഭൂമി പൂർണമായും നഷ്ടപ്പെട്ടു . ഭൂമി ഏറ്റെടുത്ത സർക്കാർ കൃഷി ചെയ്യുന്നതിൽ പരാജയപെട്ടു . ഗവണ്മെന്റ് പാർട്ടികളുടെ അടിസ്ഥാനത്തിൽ കൃഷി ഭൂമി തൊഴിലാളികൾക്ക് വിതരണം ചെയ്തു . തൊഴിലാളികൾ തനിച്ചും സഹകരണ സംഘംങ്ങൾ വഴിയും കൃഷി ചെയ്തു നോക്കിയെങ്കിലും പരാജയപെട്ടു . ഗവണ്മെന്റ് ഭൂമി ഏറ്റെടുത്തതിനു ശേഷം അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല . 1972 ഡിസംബർ 9 നു അദ്ദേഹം മരിച്ചു . കുട്ടനാടിന്റെ പ്രശസ്തി ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്കു വളരെ വലുതാണ്
തുടക്കം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ കൂടുതൽ കൃഷിയിടങ്ങൾ കണ്ടെത്തണമെന്ന ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ കല്പനയുടെ പിൻബലത്തിലാണ് കായൽ നികത്തി നെല്പാടങ്ങളുണ്ടാക്കിയത്. ചിത്തിര (716 ഏക്കർ), റാണി (568 ഏക്കർ), മാർത്താണ്ഡം (674 ഏക്കർ) എന്നിങ്ങനെ 1959 ഏക്കർ ഭൂമിയോളം കായൽ നിലങ്ങൾ മുരിക്കൻ നികത്തിയെടുക്കുകയുണ്ടായി. രാജ കുടുംബത്തോടുള്ള മുരിക്കന്റെ കടപ്പാടാണ് നികത്തു നിലങ്ങൾക്ക് ഇത്തരത്തിൽ പേരു നൽകാൻ ഇടയാക്കിയത്.
കായൽ നികത്തു രീതി
മനുഷ്യാദ്ധ്വാനവും മുതൽമുടക്കും ഏറെ ആവശ്യമായ ഒന്നായിരുന്നു കായൽനികത്തൽ. ബണ്ട് നിർമ്മാണമാണ് ആദ്യം. തെങ്ങിൻകുറ്റി 30 അടി നീളത്തിൽ മുറിച്ച് നാലായി കീറി കൂർപ്പിച്ച ശേഷം കായലിന്റെ അടിത്തട്ടിലെ ചെളിയിൽ അടിച്ചുതാഴ്ത്തിയാണ് ബണ്ടിന്റെ ഇരുവശവും ഭദ്രമാക്കുക. അടിത്തട്ടിൽ 20 അടി വീതിയും മുകളിൽ അഞ്ച് അടി വീതിയുമാണ് ബണ്ടിന്. തെങ്ങിൻകുറ്റികളുടെ നിരയുടെ ഉൾഭാഗത്ത് മുള ചതച്ചുണ്ടാക്കിയ ചെറ്റ നിരത്തിക്കെട്ടിയാണ് ഭിത്തി നിർമ്മിക്കുക. ഭിത്തിക്കുള്ളിൽ ആദ്യം ഒരടി കനത്തിൽ കടപ്പുറം മണ്ണ് വിരിക്കും. അതിന് മുകളിൽ മൂന്നടി കനത്തിൽ കായലിൽനിന്നുള്ള ചെളിക്കട്ട. കുറ്റിച്ചെടികളും മരക്കൊമ്പുകളും കെട്ടിയുണ്ടാക്കുന്ന കറ്റകൾ ചെളിക്കട്ടകൾക്കുമുകളിൽ നിരത്തുന്നു. അതിനും മുകളിൽ കട്ടയും മണലുമിട്ട് ചിറയാക്കുന്നു. ആയിരക്കണക്കിന് ദണ്ഡ് (ഒരു അളവ്) നീളമുള്ള ചിറയാണ് മുരിക്കൻ നിർമ്മിച്ചത്. ഒരു ദണ്ഡ് നീളത്തിൽ ചിറ കെട്ടാൻ 16 തെങ്ങിൻകുറ്റി, എട്ട് മുളയുടെ ചെറ്റ, 500 കറ്റ, 16 ടൺ ചെളിക്കട്ടയും മണലും, 80 തൊഴിലാളികളുടെ അദ്ധ്വാനം എന്നതാണ് കണക്ക്. ബോയിലറുകളിൽ മരക്കരിയിട്ട് കത്തിച്ചുണ്ടാക്കുന്ന ആവിയിൽ പ്രവർത്തിക്കുന്ന പമ്പുകൾ ഉപയോഗിച്ചാണ് ചിറയ്ക്കുള്ളിലെ വെള്ളം വറ്റിക്കുക. എന്നിട്ട് കട്ടി കുറഞ്ഞ ചെളിയിറക്കി കായൽ നികത്തിയെടുക്കുന്നു. 1940 ലായിരുന്നു ആദ്യ വിളവെടുപ്പ്. മുരിക്കൻ കായൽ നികത്തിയെടുത്ത സ്ഥലത്ത് ഒരു പള്ളിയും സ്ഥാപിച്ചു.
തകർച്ച
കുറഞ്ഞ കൂലിയുമായി ബന്ധപ്പെട്ട് ഇടതു പക്ഷ തൊഴിലാളി പ്രസ്ഥാനങ്ങൾ മുരിക്കനെതിരെ സമര മാർഗ്ഗങ്ങൾ അവലംബിക്കുകയുണ്ടായി.തുടര്ന്ന് 1973-ൽ രാജ്യരക്ഷാനിയമം ഉപയോഗിച്ച് മുരിക്കന്റെ കായൽനിലങ്ങൾ സർക്കാർ ഏറ്റെടുത്തു. ആദ്യവർഷം സർക്കാർ കൃഷി ലാഭമുണ്ടാക്കി. അടുത്ത രണ്ടുവർഷവും നഷ്ടമായി. 76-ർ കൂട്ടുകൃഷി സംഘങ്ങളുണ്ടാക്കി കൃഷി നടത്തിയിട്ടും ലാഭകരമായില്ല. പിറ്റേവർഷം ഭൂരഹിത കർഷകത്തൊഴിലാളികൾക്ക് അരഏക്കർ പാടം വീതം നൽകി കൂട്ടുകൃഷി നടത്തി. പിന്നീട് പാട്ടക്കൃഷി പരീക്ഷിച്ചുവെങ്കിലും മാർത്താണ്ഡം ഒഴികെയുള്ള നിലങ്ങളിൽ പരാജയപ്പെട്ടു.
അന്ത്യം
അവസാന കാലത്ത് തിരുവനന്തപുരത്ത് മകന്റെ വസതിയിലായിരുന്നു മുരിക്കൻ.1972 ഡിസംബർ 9ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ വാർഡിൽ വച്ച് 74 -)ം വയസ്സിൽ മുരിക്കൻ അന്തരിച്ചു.സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു.

Get our Free newsletter

You may post your sincere and critical feedback about our website-Kerala Samuhya Padana Vedi.

We never share your information or use it to spam you E-mail : georgejosephthottunkal@gmail.com, Call : (+91) 9497110203