Editorial

Editorial | മുഖപ്രസംഗം

Editorial.

മുഖപ്രസംഗം

കേരള ക്രൈസ്തവ ദൗത്യത്തിന്ടെ ദിശ എങ്ങോട്ട് ?

കേരള സാമൂഹ്യ പഠനവേദി
THOTTUMKAL, KOTTAMKULANGARA, AVALOOKUNNU P.O, ALLEPPEY
E-mail: georgejosephthottumkal@gmail.com, Mob : 9497110203
ക്രൈസ്തവസമൂഹം ഇന്നലെ

യേശുവിനോളം പഴക്കമുള്ള യേശു വിശ്വാസത്തിന്റെ പാരമ്പര്യംഅവകാശ പെടുന്നവരാണ് കേരളത്തിലെ ക്രൈസ്തവ സമൂഹംയേശുവിനു മുമ്പുതന്നെ ഇറാൻ, ഇറാക്ക്, സിറിയ, ഇസ്രയേല് തുടങ്ങിയപശ്ചിമേഷ്യൻ ഭാഗങ്ങളുമായി കേരളത്തിന് കച്ചവട ബന്ധം ഉണ്ടായിരുന്നു.പായ്ക്കപ്പലുകളിൽ എത്തിയ കച്ചവട സമൂഹങ്ങൾ ചരക്കുശേഖരിക്കുന്നതിനും തിരികെ പോകുന്നതിനുള്ള കടൽക്കാറ്റ് അനുകൂലമാകുനതിനും ഇടയിലുള്ളകാലം കേരളക്കരയിൽ മാസങ്ങളോളം തമ്പടിച്ച് കഴിഞ്ഞിരുന്നു. ഇതുമൂലം ഉണ്ടായ സാംസ്ക്കാരിക സ്വാധീനമാണ് ക്രിസ്തു മതത്തിനും ഇസ്ലാംമതത്തിനും കേരളത്തിൽ പ്രചരിക്കുവാൻ ഇട നല്കിയത്.ഈ സാംസ്ക്കാരിക കൈമാറ്റത്തിന്റെ ആദ്യഘട്ടത്തിൽ വളരെ ചെറിയസമൂഹങ്ങൾ മാത്രമാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്.എന്നാൽ ഏകദേശം മുന്നൂറു വര്ഷങ്ങള്ക്ക് ശേഷം കുറെക്കൂടിവിപുലമായ തോതിൽ കല്ദായരുടെ കുടിയേറ്റം കേരളത്തിലേക്ക് ഉണ്ടായി.ഇവരും ക്രൈസ്തവർ ആയിരുന്നു. ഈ കുടിയേറ്റമാണ് ഇന്നാട്ടിലെകച്ചവട സമൂഹത്തെ ക്രൈസ്തവവല്ക്കരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്.കച്ചവട സമൂഹത്തിന് നാടുവഴികളുമായി ഉണ്ടായിരുന്ന അടുപ്പം ക്രൈസ്തവരുടെ സാമ്പത്തികവും സാസ്ക്കാരികവുമായ വളര്ച്ചയ്ക്ക് കളംഒരുക്കി. ക്രൈസ്തവ കച്ചവടക്കാര് കേരളത്തിലുടനീളം രൂപം കൊടുത്തഅങ്ങാടികള് എന്നു പേരായ കച്ചവട കേന്ദ്രങ്ങളില് നിന്ന് നാടുവഴികള്ക്ക് വൻ തുക കരംകിട്ടിയിരുന്നതിനാല് അങ്ങാടികള് തുടങ്ങുന്നതിനും അവിടെതാമസസൗകര്യങ്ങളും ആരാധനാലയങ്ങളും പടുത്തുയര്ത്തുന്നതിനുംരാജാക്കന്മാരും നാടുവാഴികളും വേണ്ട ക്രമീകരണങ്ങള് ചെയ്തു കൊടുത്തു.ഈ കച്ചവട സംഘങ്ങള്ക്ക് രാജാക്കന്മാര് നല്കിയ പിന്തുണ എത്രവലുതായിരുന്നു എന്നതിന് തെളിവാണ് കൊല്ലത്ത് ഇരവികര്ത്തോൻ ക്രൈസ്തവ സമൂഹത്തിനു നല്കിയ തരിസാപ്പള്ളിശാസനംസൂചിപ്പിക്കുന്നത്. ജാതി ശ്രേണിയില് ക്രൈസ്തവരെ പരിഗണിക്കുകയും ഉന്നതസ്ഥാനംനല്കി ആദരിക്കുകയുമാണ് ഹിന്ദുസവർണ്ണർ ചെയ്തത് ബ്രാഹ്മണര്, ക്ഷത്രിയര് എന്നീ രണ്ട് സമുദായങ്ങള്ക്ക് തൊട്ടു പിന്നില് കൃഷിയും കച്ചവടവുംതൊഴിലായിട്ട് നല്കി വൈശ്യ പദവിയിലാണ് അന്നു ക്രിസ്തീയ സമൂഹംകഴിഞ്ഞു പോന്നത്. സവര്ണ്ണ വിഭാഗങ്ങളുടെ ക്ഷേത്രങ്ങളില് ഉപയോഗിക്കുന്ന പൂജാവിധിപ്രകാരമുള്ള വസ്തുക്കള് ശുദ്ധീകരിക്കുന്നതിനുള്ള അവകാശവും അന്ന് ചില ക്രിസ്ത്യാനിക്ക് ഉണ്ടായിരുന്നു.മേല്പ്പറഞ്ഞ കര്ത്തവ്യങ്ങള് നിര്വ്വഹിക്കുന്ന ക്രിസ്ത്യാനികള്ക്ക് താമസത്തിനും ഉപജീവനത്തിനും ഒക്കെയുള്ള കരുതലായി ആവശ്യത്തിനുള്ള ഭൂമിയും പതിച്ചുനല്കിയിരുന്നു കാടു വെട്ടിത്തെളിച്ച് കൃഷി ചെയ്യാനും കായൽ നികര്ത്തി കൃഷിചെയ്യാനുമൊക്കെയുള്ള അതിസാഹസികമായ പ്രവര്ത്തനങ്ങളിലുടെയഥാകാലം കേരള സമൂഹത്തെ നിലനിര്ത്തിയും വികസിപ്പിച്ചുംകച്ചവടത്തിലൂടെ ഖജനാവു നിറച്ചും ക്രിസ്തീയ സമൂഹം നാടിനോടുംനാട്ടുകാരോടും തങ്ങൾക്ക് തണലായി നിന്ന നാടുവാഴികളോടും ശരിയായിത്തന്നെ പ്രതികരിച്ചു. യൂറോപ്യന്മാരുടെ വരവോളം ഈ അവസ്ഥ തുടര്ന്നു. കേരളത്തിലെ ജാതി സമ്പ്രദായവും അടിമവ്യവസ്ഥകളുംഅവര്ണ്ണരോടുള്ള സമീപനങ്ങളും അക്രൈസ്തവമെന്ന് യൂറോപ്യന്മാര്ക്ക്ബോദ്ധ്യപ്പെട്ടു. യൂറോ പ്പില് അലയടിച്ചുയര്ന്ന നവോത്ഥാനത്തിന്റെയും മതനവീകരണത്തിന്റെയും സ്വാധീനം തന്നെ ആയിരിക്കുന്നു ക്രൈസ്തവ മിഷണറിമാരുടെ ഈ മനോഭാവത്തിന് കാരണം. യൂറോപ്യന് ഭരണാധികാരികള് ഈ ദുഷ് പ്രവണതകള് ഇല്ലാതെയാക്കുന്നതിന് നാടുവാഴികളെ നിര്ബന്ധിച്ചുകൊണ്ടിരുന്നു. ഇത് കേരള സമൂഹത്തിന്റെനവോത്ഥാനത്തിനും വികസനത്തിനും ആധുനികവല്ക്കരണത്തിനുംകാരണമായി.ഇതോടൊപ്പം ആധുനിക കൃഷി സമ്പ്രദായങ്ങളും, നാടൻ ആധുനികവ്യവസായങ്ങളും വിദേശ വിപണി ലക്ഷ്യംവച്ചുകൊണ്ടുള്ള കൃഷിയും മലയാളഭാഷയെയും സംസ്ക്കാരത്തെയും വികസിപ്പിക്കുന്നതിനുള്ള മിഷണറിമാരുടെ പരിശ്രമങ്ങളും കൂടി ആയാപ്പോൾ ഒരിക്കല്കൂടികേരളം ലോകശ്രദ്ധയാര്കര്ഷിച്ചു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്സാമ്രാജ്യത്തിലെ ഏറ്റവും നല്ല നാട്ടുരാജ്യമെന്ന ഖ്യാതിയും തിരുവിതാംകൂറിനു ലഭിച്ചു. ആധുനിക യുഗത്തില് യോറോപ്യന് മാതൃകയിലുള്ള വിദ്യാലയങ്ങളും ഇംഗ്ലീഷ്ചികിത്സാ സമ്പ്രദായവും, നാട്ടു ചികിത്സയും ആധുനിക വാര്ത്താ വിനിമയ സങ്കേതങ്ങളുംവികസി പ്പിച്ചുകൊണ്ട് കേരളത്തെ രണ്ടാം സഹസ്രാബ്ദത്തിലേക്ക്അഭിമാനത്തോടെ കൈപിടിച്ചുയര്ത്തിയതും കേരളത്തിലെ ക്രൈസ്തവസമൂഹമാണ്. തുടർന്ന് വന്ന ജനാദിപത്യയ ഭരണത്തിന് വഴിതെറ്റിയ തു മൂലം വ്യവസായ ശാലകൾ അടച്ചുപ്പൂട്ടുകയും കൃഷിയിടങ്ങൾ തരിശാക്കുകയും ചെയ്തപോൾ തൊഴിൽ തേടി വിദേശത്തേക്ക് കടക്കുകയും അവിടെ ചോരയും നീരും ഉറ്റികൊടുത്തു കിട്ടിയ പണം കൊണ്ട് കേരളത്തിന്റെയാ സമ്പദ് വ്യവസ്തയെ ഇന്നോളം പിടിച്ചു നിർത്തിയതിനു പിന്നിലും ക്രൈസ്തവ സമൂഹത്തിനു വലിയ പങ്കുണ്ടു
ക്രൈസ്തവർ ഇന്ന്

യുറോപ്യന്മാരുടെ വരവിന് മുമ്പ് കേരളസഭ തീര്ത്തും പ്രാദേശികസ്വഭാവമുള്ളതായിരുന്നു വിശ്വാസത്തിൽ ക്രൈസ്തവരും ആചാരത്തില്പ്രാദേശികവും എന്നതായിരുന്നു അവസ്ഥ. ആരാധനാ കാര്യങ്ങളില്പുരോഹിതന്റെ സ്ഥാനം ചോദ്യം ചെയ്യപെട്ടിരുന്നില്ല. എന്നാൽ സഭയുടെ ഭരണംഅല്മായരുടെ കൈകളിലായിരുന്നു അതിൽ പുരോഹിതരും ഇടപെട്ടിരുന്നില്ല. യൂറോപ്യന്മാരുടെ വരവോടെ ഈ അവസ്ഥ തകിടം മറിഞ്ഞു. റോമന്രീതിയിലുള്ള ഹയറാര്ക്കിക്കൽ ഭരണം കേരള സഭയിൽ നിലവിൽ വന്നു. പുരോഹിതർ. ആരാധനയും ഭരണവും എല്ലാം ഏറ്റെടുത്തതോടെ അ മായർ വെറും നോക്കു കുത്തികളായി മാറി.ക്രമേണ റോമിന്റെ മേധാവിത്വത്തില് നിന്ന് കൂടുതല് സ്വാതന്ത്ര്യംപ്രാപിക്കുന്നതിന് പരിശ്രമങ്ങള് തുടങ്ങി ഇന്ന് കേരളസഭ മേജര് ആര്ച്ച്ബിഷ് പദവി നേടിയെടുക്കുകയും കൂടുതല് അധികാരങ്ങള്സ്വന്തമാക്കുന്നതിന് റോമിൽ നിന്ന് കഴിയുന്നത്ര സ്വതന്ത്രമാകുന്നതിനുംഅതിന്റെ പരിശ്രമങ്ങൾ തുടരുകയുമാണ്.ഇത് നല്ലതുതന്നെ. ഇതിനെല്ലാംതന്ത്രപരമായി അല്മായരുടെ പിന്തുണ നേടിയെടുക്കുന്നതിനും പുരോഹിതര്ക്ക്കഴിഞ്ഞു. സഭയെ ജനാധിപത്യവൽക്കരിക്കുന്നതിന് എന്ന പേരില് ഇടവകയോഗവും രൂപതാ പാസ്റ്ററല് കൗണ്സിലും സംഘടിപ്പിച്ചു. എങ്കിലും ഇവ ഒട്ടുംതന്നെ ജനാധിപത്യ സ്വഭാവം ഉള്ളവയല്ല. ഇവയുടെ കണ്ണ് വെട്ടിച്ചുകൊണ്ട് വലിയ കച്ചവടങ്ങള് നടക്കുന്നു എന്നതുതന്നെ തെളിവ്. ഇതിന് കാരണം ഭൂമിപുരോഹിത സംവിധാനത്തിനെറ കൈവശാവകാശത്തിലാണ് എന്നതാണ്. വലിയ കടം വന്ന് വീട്ടാൻ കഴിയാതെ ആകുമ്പോഴാണ് ഈ ഇടപാടുകള് പുറത്തറിയുന്നതു തന്നെ. ദീപിക പത്രത്തിന്റെ വില്പന ഇതിന് നല്ല തെളിവാണ്. വിശ്വാസികളോട്തെണ്ടിയുണ്ടാക്കിയ പണം കൊടുത്ത് അഭിമാനം വീണ്ടെടുത്തു എന്നുപറയുന്നുണ്ടെങ്കിലും തടിതപ്പിയത് ആ സ്വത്തു കൈവശടെുത്തിയ ഒരു മുസ്ലീംസഹോദരന്റെ മഹാമനസ്ക്കത കൊണ്ട് മാത്രം ആണ്. ആ ഇടപാടില് ഉണ്ടായ വൻ നഷ്ടം ഇപ്പോഴും പുറത്തറിയുന്നുമില്ല. കാശു പിരിച്ചുകൊണ്ടു പോകാനായിഒരിക്കല് ആരോ പ്രത്യക്ഷപെട്ടു എന്നല്ലാതെ മറ്റു വാര്ത്തകള് ഒന്നുംപിന്നീട് അറിയുന്നില്ല. ഈ ഇടപാടില് കൊച്ചി നഗരമദ്ധ്യത്തിലെ പൊന്നുവിലയുള്ള ഭൂമിഎന്നേക്കുമായി നഷ്ടപെട്ടു എന്നാണ് അറിവ്. രൂപതാടിസ്ഥാനത്തില്പ്രവര്ത്തിക്കുന്ന സോഷ്യല് സര്വ്വീസ് സൊസൈറ്റികള് വന് തുകകളാണ്ഗവണ്മെന്റില് നിന്നും ധനകാര്യ സ്ഥാപനങ്ങളില് നിന്നും ലോണായിഎടുത്തിട്ടുള്ളത്.കോടികള് വരുന്ന ഈ ബാദ്ധ്യത തിരിച്ചടയ്ക്കാന് കഴിയാതെ സഭാ ബുദധിമുട്ടിലാണ്. ഗവണ്മെന്റ് കര്ശന നിലപാടെടുത്താൽ. ഈടുവച്ചഭൂമി നഷ്ടപെടും എന്നതാണ്അവസ്ഥ.സാമ്പത്തികമായി സുരക്ഷിതമല്ലാത്ത കോളേജുകള്, ആശുപത്രികള്എന്നിവയുടെ സ്ഥാപനത്തിനും നടത്തിപ്പിനുമായിട്ടും കടം എടുക്കുന്നുണ്ട്.മുടക്കിയ പണം തിരിച്ച് പിടിക്കാനുള്ള തത്രാപാടിൽ ആ സ്ഥാപനം തന്നെഅക്രൈസ്തവമായി മാറുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്നരോഗികള്ക്ക് നമ്മുടെ ആശുപത്രികള് അന്യമാണ്. സ്കൂളുകളാകട്ടെസാമ്പത്തികവും ബുദ്ധിപരവും ആയി മുന്നോക്കം നില്ക്കുന്ന കുട്ടികള്ക്കായിസംവരണം ചെയ്യപ്പെട്ടിരിക്കുന്നു. പാര്ശ്വവല്ക്കരിക്ക പെട്ട വര്ക്കായി ജീവൻനല്കിയ യേശുവിന്റെ മുഖം ഈ സ്ഥാപനങ്ങളില് എവിടെയെങ്കിലുംതെളിയുന്നുണ്ടോ?.അല്മായ സമൂഹം പിടിയരി പിരിച്ചും കെട്ടുതേങ്ങാ നല്കിയുംവിധവയുടെ ചില്ലിക്കാശുകള് സ്വരൂപിച്ചും സമ്പാദിച്ച പൊതുമുതല് ധൂര്ത്തപുത്രൻ കുടുംബ സ്വത്തു കൈകാര്യം ചെയ്യുന്നതുപോലെ കൈകാര്യം ചെയ്ത്നശിപ്പിക്കുന്നു. ഇതിനൊക്കെ അടിസ്ഥാനമായ കാരണം സഭയുടെ സ്വത്തു കൈകാര്യംചെയ്യുന്നുവരുടെ ധൂര്ത്തും പിടിപ്പുകേടും കെടുകാര്യസ്ഥതയും അച്ചടക്ക രാഹിത്യവുമാണ്. അധികാരമോഹവും സാമ്പത്തിക താൽപ്പര്യങ്ങളും സഭാ നേതൃത്വത്തെ ബാധിച്ചിരിക്കുന്നു. രൂപതാ സംവിധാനം മുത ൽ ഇടവകകളിൽ വരെ ഉപജാപക സംഘങ്ങൾ തമ്പടിച്ചിരിക്കുന്നു. ഇടവകകളില് ദൈവജനത്തോട് ഒപ്പം ആയിരിക്കേണ്ട പുരോഹിതരില്ചിലര്ക്ക് അതിന് സമയം തീരെയില്ല. സ്കൂളിലും ആശുപത്രിയിലുംസേനവമനുഷ്ടിക്കുന്നതിനും വിദേശ പഠനത്തിനും ആണ് അവർക്കു കൂടുതൽ താല്പര്യം. എസ്റ്റേറ്റു ഭരണത്തിനായി ജീവിതം മുഴുവനും നീക്കിവച്ച വൈദികരുംഉണ്ടായിരുന്നു. മടുത്തിട്ടുപോലും അവര്ക്ക് സ്ഥലംമാറ്റം കിട്ടിയില്ല. മറ്റ് ചിലര്ക്ക്രൂ രൂപതാതലത്തിലുള്ള സംഘടനകളിലും ഡിപ്പാർട്ട് മെന്റുകളിലുമാണ് ജീവിതംകുടുങ്ങിയിരിക്കുന്നത്. ഒരു വിഭാഗം ഇപ്രകാരം ആലസ്യത്തിലാണ്ട് ജീവിതംനയിക്കുമ്പോള് മറ്റൊരു വിഭാഗം കഠിനമായ ക്ലേശവും അനുഭവിക്കുന്നത്. ഇവര്തമ്മിലുള്ള ഉൾപ്പോരും ചേരിതിരിവും സംഘര്ഷങ്ങളും സഭയുടെ കെട്ടുറപ്പിനെതന്നെഗുരുതരമായി ബാധിക്കുന്നു.വര്ഷങ്ങള്ക്ക് മുമ്പ് സീറോ മലബാര് സഭയുടെ പുതിയ ആരാധനാ ക്രമംസഭയുടെ സിനഡ് കൂടി തീരുമാനിച്ചു. എന്നാല് ഇത് നടപ്പിലാക്കുന്നതിന്എതിരെ എറണാകുളം രൂപതയിലെ വൈദികര് തെരുവിലിറങ്ങിപ്രതിഷേധിച്ചു.അന്ന് അവര്ക്ക് എതിരെ നടപടിയെടുക്കേണ്ടതിന് പകരം സഭഅവര്ക്ക് വഴങ്ങിക്കൊടുത്തു.സഭയുടെ മേജര് ആര്ച്ച് ബിഷിനെ നിശ്ചയിച്ചപ്പൊഴും ഉപജാപകസംഘം സജീവമായി. ഇപോൾ സഭയ്ക്ക് ഉണ്ടായ കടം വീട്ടാൻ ഭൂമി വിറ്റപോഴും പത്രപ്രസ്താവനകളിലൂടെ ഇവര് മുന്നേറുന്നത് സഭാ താല്പര്യം സംരക്ഷിക്കാനുള്ളതിനേക്കാൾ ഏറെ അധികാരം കൈക്കലാക്കാനുള്ള കുത്സിതശ്രമമാണ് എന്നും സംശയിക്കണ്ടിയിരിക്കുന്നു, ഇത്തരം ഹീനമായ നടപടികൾ സഭാമേലധ്യക്ഷന്റെ ജീവന് തന്നെ ഭീഷണി ആയാലുള്ള സ്ഥിതി ഓർത്തു നോക്കൂ. (1) സാധാരണക്കാരായ അല്മായര്ക്ക് ചില സംശയങ്ങള് ഉണ്ട്. ഭൂമിവിൽപ്പനയ്ക്ക് കാരണമായ കടം എങ്ങിനെ ഉണ്ടായി?. (2) കടത്തിന് കാരണക്കാർ ആര്? (3) ആരോപണം ഉന്നയിക്കുന്നവര്ക്ക് ഈ ബാദ്ധ്യതകളെയും ക്രയവിക്രയത്തെയും കുറിച്ച് മുന്നറിവ് കിട്ടിയിരുന്നില്ലേ?. (4) കിട്ടിയിരുന്നില്ലെങ്കില് പിന്നെ നിങ്ങള് സഭാ നേതൃത്വത്തിന്റെഭാഗമായിരുന്നിട്ട് എന്ത് ആണ് ചെയ്തുകൊണ്ടിരിക്കുന്നത്? (5) നേരത്തെ അറിവുണ്ടായിരുന്നെങ്കില് എന്തുകൊണ്ട് കച്ചവടം മുടക്കാന്നിങ്ങള് താല്ര്യം കാണിച്ചില്ല. (6) ചെറിയ പാകിഴകളുടെ പേരില് അല്മായര്ക്കെതിരെ അച്ചടക്കത്തിന്റെവാള് വീശുന്ന നിങ്ങള് ഇപ്പോൾ കാണിക്കുന്ന നടപടിക്ക് എന്തുപേരാണിടേണ്ടത്. (7) സഭാ നേതൃത്വം തെറ്റു ചെയ്തിട്ടുണ്ടെങ്കില് അതിനെതിരെപ്രതികരിക്കാനുള്ള വേദികള് നിങ്ങള്ക്ക് അറിവുള്ളതല്ലേ. ആ മാര്ഗങ്ങള്സ്വീകരിക്കേണ്ടതിന് പകരം സഭയെ കടിച്ചു കീറാൻ തയ്യാറെടുത്തുനില്ക്കുന്ന മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും മുന്നിലേക്ക് സ്വന്തംപിതാവിനെ ഇട്ടുകൊടുത്തത് എത്ര ഹീനമായ കാര്യമാണ്.പത്രവാര്ത്തകള് വായിക്കുന്നവര്ക്ക് അനായാസം മനസിലാകുന്ന ചിലകാര്യങ്ങളുണ്ട്. അച്ഛനെ കൊന്നിട്ടായാലും അധികാരം പിടിച്ചെടുക്കാനുള്ളയുവരാജാക്കാന്മാരുടെ പടപുറപ്പാടിന്റെ ലാഞ്ചന നിഴലിക്കുന്നില്ലേ. സഭയെ ഭിന്നിപ്പിക്കാന് ഏറെക്കാലമായി തത്രപെടുന്ന വര്ഗീയവാദികള്ക്കും വർഗ്ഗവാദികൾക്കും ഇത്തരം സന്ദര്ഭങ്ങൾ സുവര്ണ്ണാവസരങ്ങൾ ആണ്. അതുകൊണ്ടു തന്നെ ഇതിൽ പക്ഷം ചേരാന് ശ്രമിക്കുന്നവര് വിഡികളാകും.
നാളെയെക്കുറിച്ച് ചില കരുതലുകൾ

സഭയെയും സഭാധികാരികളെയും അപകീര്ത്തിപെടുത്താനും നശിപ്പി ക്കാനുംതയ്യാറായി നില്ക്കുന്ന ചില ശക്തികള് കേരളത്തിലും ഉണ്ട്. വേലുത്തമ്പിയും സര്. സി.പി.യും മുതൽ ചില പ്രസ്ഥാനങ്ങളും ചുരുക്കം ചില മാധ്യമങ്ങളുംഒക്കെ ഇതില്പെടുന്നു. വൃക്ഷത്തെ അതിന്റെ ഫലംകൊണ്ട് തിരിച്ചറിയാമല്ലോ?. കേവലമായ അസൂയ മാത്രമാണ് ഇതിന് പിന്നില് സഭാധികാരികള്കൊള്ളക്കാരും അസാന്മാര്ഗ്ഗികളും ആണെന്ന മട്ടില് വാര്ത്തപ്രചരിപ്പിക്കുകുയം സംസാരിക്കുകയും ചെയ്യുന്നവരാണ് ഇവര്.സഭയുടെ സ്ഥാപനങ്ങള് കണ്ടുകെട്ടാനും അതിനൊക്കെമൂക്കുകയറിടാനും ഇക്കൂട്ടർ മുൻപന്തയിലാണ്. ഈ കുത്സിത ശ്രമങ്ങള്ക്കെല്ലാംയഥാകാലം തടയിടാന് കഴിഞ്ഞത് സഭാ നേതൃത്വവും അല്മായരും ഒരുമിച്ച്നിന്നതുകൊണ്ടാണ് എന്നത് മറക്കാതിരിക്കുക. ശക്തമായ വൈദിക നേതൃത്വംതന്നെയാണ് നമ്മുടെ കൈമുതല് എന്നതിനാല് അത് സംരക്ഷിക്കപെടണം.
ഈ ഭരണ സമ്പ്രദായത്തെ പൂര്ണ്ണമായും ജനാധിപത്യവല്ക്കരിച്ച്അല്മായരുടെ കൈകളില് എത്തിക്കുവാന് ഒരു ശ്രമം ഉടന് ഉണ്ടായേക്കാം. ഇത് കൂടുതല് അപകടകരമാണ്. കക്ഷി രാഷ്ട്രീയത്തിന്റെ വിഭാഗീയതകളിലുംവലിയ അഴിമതിയിലും ചെന്നു ചാടും എന്ന് ഉറപ്പാണ്. സഭ പള്ളികള്പണിയുന്നതും സ്ഥാപനങ്ങള് കെട്ടി ഉയര്ത്തുന്നതും ഒഴിവാക്കണം. എന്നുപറയുന്നതും മറ്റൊരു അബദ്ധമാണ്. കാലാനുസൃതമായ വളര്ച്ചയുടെനിലനിലനിൽപ്പിനും വേണ്ടതായ ക്രമീകരണങ്ങള് ഉയര്ന്നേ പറ്റൂ. സഭ ഇത്രത്തോളംവളര്ന്നത് കാലാകാലം പണം ശേഖരിച്ചും മുടക്കിയും തന്നെയാണ്.ഈ സംവിധാനത്തിലെ പിടിപ്പുകേടും അഴിമതിയുംഇല്ലാതെയാക്കുന്നതിനുള്ള ശ്രമങ്ങളാണ് വേണ്ടത്.

ഇതിനായി ചിലനിര്ദ്ദേശങ്ങള് ചുവടെ ചേർക്കുന്നു.കൂടുതലായ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
(1) ഓരോ ഇടവകകളും രൂപതയും സന്യാസ ഭവനങ്ങളും ഏറ്റെടുത്തിട്ടുള്ളപദ്ധതികള് അവരുടെ വരവ് ചെലവ് കണക്കുകള് ഗുണഭോക്താക്കളെസംബന്ധിച്ച വിവരങ്ങള് എന്നിവ ഓൺലൈൻലൂടെ പരസ്യപെടുത്തുക. (2) സ്കൂളുകള്, ആശുപത്രികള് എന്നിവയുടെ നടത്തിപ്പ് രൂപതയില് നിന്നുംഇടവകകള്ക്ക് കൈമാറുക വൈദികര്ക്ക് ഇടവക സേവനത്തിന് കൂടുതല് അവസരം നല്കുക. രൂപതയില് നിലവിലുള്ള ഡിപ്പാര്ട്ട്മെന്റുകള് കഴിയുന്നത്ര അടച്ചു പൂട്ടുക, വൈദികരുടെ അച്ചടക്ക രാഹിത്യത്തിന് കര്ശന ശിക്ഷ നല്കുക, എല്ലാവൈദികര്ക്കും കുറച്ചുകാലം മിഷന് പ്രവര്ത്തനത്തിന് അവസരം നല്കുക.
യേശുവിന് ശേഷം ശിഷ്യഗണം ആരംഭിച്ച പൊതു ഉടമ പരീക്ഷണംതന്നെയാണ് ഓരോ ദേവാലയത്തോടും ചേര്ന്നുള്ള സമ്പത്തായിരൂപട്ടെിരിക്കുന്നത്. സ്വകാര്യ സ്വത്തിനൊടൊപ്പം തന്നെ പൊതുമുതലും ശേഖരിക്കുന്ന ഈ പരീക്ഷണം ശക്തിപെടുത്തുക തന്നെ വേണം കേരള സഭ അതിന്ടെ പാരമ്പര്യം വീണ്ടടുക്കന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സഭാ മേലദ്യക്ഷന് പാത്രിയർക്കിസ് പദവിക്ക് തുല്യമായ സ്ഥാനം ലഭിച്ചിരിക്കുന്നു ഈ സാഹചര്യത്തിൽ സഭയുടെ ഭൗതിക സ്വത്തുക്കൾ ആദ്യ കാലങ്ങളിൽ കൈകാര്യം ചെതിരുന്നആർക്കദ്യാകോൻ പദവി അല്മായർക്കായി പരിഗണിച്ചു കൂടേ ?
GEROGE JOSEPH THOTTUMKAL‌
President
KERALA SAMUHYA PADANA VEDI
Thottumkal Kottamkulangara, Avalookunnu P.O, Alleppey
E-mail: georgejosephthottumkal@gmail.com, Mob : 9497110203