Events

Events

Incidents that influenced Kerala History. For example, tragedies, when, where, its flow, culmination all there can be written.

കേരളചരിത്രത്തെ സ്വാധീനിച്ച സംഭവങ്ങൾ, ദുരന്തങ്ങൾ എന്ന്, എപ്പോള് എവിടെനടന്നു, അതിന്റെ ഗതി,അന്ത്യം, ചരിത്രസ്വാധീനം, ഇടപെട്ടവ്യക്തികൾ എന്നിവയെക്കുറിച്ച്.

മലബാർ കുടിയേറ്റം

ഇരുപതാം നൂറ്റണ്ടിന്റെ മധൃത്തോടെയാണു മദ്ധൃതിരുവിതാംകൂറില് നിന്ന് മലബാറിലെ കാഞ്ഞങ്ങാട്, വയനാട്, നിലമ്പൂർ പ്രദേശങ്ങളിലേക്കു കർഷകരുടെ നിരന്തരപ്രവാഹം തുടങ്ങിയത്. ഇവരിലേറെയും സുറിയാനി ക്രിസതൃാനികളായിരുന്നു. മദ്ധൃതിരുവിതാംകൂറിൽ താരതമ്യേന ജനപ്പെരുപ്പം കൂടുതലായിരിക്കേ മലബാറിലെ മലമ്പ്രദേശങ്ങളും കാടുകളും ആർക്കും വേണ്ടാതെ കിടന്നിരുന്നു. മിക്ക സ്ഥലങ്ങലും ജന്മി കുടുംബങ്ങളുടെ ജന്മസ്വത്തായിരുന്നു. കുറെ ആദിവാസികൾ - കുറിചൃർ, കുറുമ്പര്, പണിയർ, വേട്ടുവർ, തുടങ്ങിയവർ - മാത്രമാണ് അവിടെ നൂറ്റാണ്ടുകളായി കുടിപാർത്തിരുന്നത്.

കാരൃസ്ഥൻമാരാണ് അവിടെ ഭരണവും ചൂഷണവും നടത്തിയത്. കൊല്ലത്തിൽ ഒരിക്കൽ ജന്മിക്കു തേനോ, കായ്കനികളോ കാഴ്ചവയ്ക്കും. ചുരുങ്ങിയ വിലയ്ക്ക് ഏക്കറുകളായി ഭൂമി പതിച്ചു കൊടുക്കുന്നുവെന്ന വാർത്ത കാട്ടുതീ പോലെ മദ്ധൃതിരുവിതാംകൂറിൽ പരന്നു. തങ്ങളുടെ വീടും പാടവും വിറ്റ് കാർഷികോപകരണങ്ങളും ഗ്രഹോപകരണങ്ങളുമായി സ്ത്രീകളും കുട്ടികളുമായി അവർ മലബാറിലേക്കു തീവണ്ടി കയറി. ഏജന്റുമാർ വഴി കാരൃസ്ഥന്ന്മാരെ സമീപിച്ചു. അവർ കാണിച്ചുകൊടുത്ത ഭൂമി വാങ്ങി കൃഷി ചെയ്യാനൊരുങ്ങി. ചേട്ടന്മാർ എന്നാണ് നാട്ടുകാർ ഇവരെ വിളിച്ചത്.

തിരുവിതാംകൂറിൽ ജാതി വൃവസ്ഥയിൽ വിശ്വസിച്ച രാജാക്കന്മാരാണ് ഭരിച്ചത്. ഭൂരിപക്ഷം സുറിയാനി ക്രിസ്ത്യാനികളും കിഴക്കൻമലകളിലേക്കു നീങ്ങി. അവരവിടെ കാടുവെട്ടിത്തെളിച്ചു സ്വര്ണം വിളയിച്ചു. ആ സാഹസികയതനത്തിന്റെ അനുഭവ സമ്പത്തും കൊണ്ടാണ് ചേട്ടന്മാര് ഭൂമി തുച്ഛമായ വിലയ്ക്കു ലഭിക്കുന്ന മലബാറിലേക്കു കൂട്ടം കൂട്ടമായി കുടിയേറിപ്പാര്ക്കുവാൻ തുനിഞ്ഞത്.

മലബാറിലെ ഫൃൂഡല് സമൂഹത്തിന്റെ നടുക്ക് ഒരു കൃാപ്പിറ്റലിസ്റ്റ് സംസ്കാരവുമായി കുടിയേറ്റക്കാർ ജീവിതമാരംഭിച്ചു. വികസനം എന്ന വാക്ക് പിന്നീടാണു പ്രചാരം നേടിയതെങ്കിലും അതിന്റെ തിരികൊളുത്തിയത് ഇവരാണ്. അതിവേഗത്തിൽ മലമ്പനിയും കാട്ടാനകളും വഴിമാറി. കാട് നാടായിത്തീര്ന്നു. നാട്ടിനുള്ളിൽ നഗരങ്ങളുടെ കൊച്ചു പതിപ്പുകളുണ്ടായി.

ഈ കുടിയേറ്റത്തിന്റെ ഫലമായി മലബാർ ഉണർന്നു. നൂറ്റണ്ടുകളായി പാഴായിക്കിടന്ന മലമ്പ്രദേശങ്ങളിൽ പാതകളുടെയും പാലങ്ങളുടെയും പണിനടന്നു. ആധുനികയുഗത്തിന്റെ ഇരമ്പം ലോറികളിലൂടെ അവിടെ കടന്നു ചെന്നു.

ജലസേചനപദ്ധതികളും തടയണകളും പത്രങ്ങളും അവിടെ സ്ഥാനം പിടിച്ചു. വൻകിട മുതലാളിമാരും തോട്ടക്കാരുമുണ്ടായി. മറ്റു മതക്കാരുമെത്തി. സർക്കാരിന്റെ ഓഫീസുകളും, ബാങ്കുകളും കോടതികളും സജീവമായി - ഒരു പ്രൈമറി സ്കൂൾ പോലും ഇല്ലാതിരുന്നിടത്ത് കോളേജുകളും ആശുപത്രികളും വൻകിട വൃവസായശാലകളും ടൂറിസ്റ്റ് റിസോര്ട്ടുകളുമുയര്ന്നു. നവകേരള സൃഷ്ടിയിലേക്ക് ഈ കുടിയേറ്റ പ്രസ്ഥാനത്തന്റെ സംഭാവന എണ്ണപ്പെട്ടതാണ്. ആധുനികീകരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും കേരളത്തില് എത്തിക്കുന്നതിൽ ഈ കുടിയേറ്റം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

Get our Free newsletter

You may post your sincere and critical feedback about our website-Kerala Samuhya Padana Vedi.

We never share your information or use it to spam you E-mail : georgejosephthottunkal@gmail.com, Call : (+91) 9497110203