Events

Events

Incidents that influenced Kerala History. For example, tragedies, when, where, its flow, culmination all there can be written.

കേരളചരിത്രത്തെ സ്വാധീനിച്ച സംഭവങ്ങൾ, ദുരന്തങ്ങൾ എന്ന്, എപ്പോള് എവിടെനടന്നു, അതിന്റെ ഗതി,അന്ത്യം, ചരിത്രസ്വാധീനം, ഇടപെട്ടവ്യക്തികൾ എന്നിവയെക്കുറിച്ച്.

വിമോചന സമരം

ലേഖനം തയ്യാറാക്കിയത്

ജോർജ് ജോസഫ്, തോട്ടുങ്കൽ,
കൊറ്റംകുളങ്ങര, ആലപ്പുഴ
സമർപ്പണം
ചരിത്രത്തില് അഗാധ പാണ്ഡിത്യമുണ്ടായിരുന്ന എന്റെ പിതാവ് ശ്രീ.ടി.വി.ജോർജിന് സമർപ്പണം


ചരിത്രത്തില് ബിരുദ്ധവും ബോധനബിരുദ്ധവും നേടിയിരുന്ന അദ്ദേഹം
തത്തംപള്ളി സെന്റ്മൈക്കിള്സ് സ്കൂളിലെ അദ്ധ്യാപകനും പൊതു പ്രവർത്തകനും ആയിരുന്നു.
വിമോചന സമരം
1958 - 1959
ലോക ചരിത്രത്തിൽ ആദ്യമായി കേരളത്തിലാണ് ഒരു വിപ്ലവ പ്രസ്ഥാനംജനാധിപത്യ സമ്പ്രദായത്തിൽ പൊതു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽഎത്തുന്നത്. 1957 ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവൺമെൻറിനാണ് ഈ ചരിത്രനിയോഗം ഉണ്ടായത്. ഇ.എം. ശങ്കരൻ നമ്പൂതിരി പ്പാടായിരുന്നു മുഖ്യമന്ത്രി. ഈ ഗവൺമെൻറിനെ ഭരണത്തിൽ നിന്ന് പുറത്താക്കാനായി നടത്തിയജനകീയ പ്രക്ഷോഭമാണ് വിമോചന സമരം എന്ന പേരിൽ അറിയടെുന്നത്.1959 ൽ അന്നത്തെ കേന്ദ്ര ഭരണകൂടം കേരളാ ഗവൺമെൻറിനെ പിരിച്ചുവിട്ടതോടെവിമോചന സമരം ലക്ഷ്യം കണ്ടു.ഇതും കേരള ചരിത്രത്തിനും ഒരു പൊൻതൂവലായി മാറി. ജനാധിപത്യസമ്പ്രദായത്തിലൂടെ അധികാരത്തിൽ ഏറിയ വിപ്ലവ പ്രസ്ഥാനത്തെ ജനകീയവിപ്ലവത്തിലൂടെ പുറത്താക്കിയ ദേശമെന്ന ഖ്യാതിയും കേരളത്തിന് തന്നെലഭിച്ചു.
സാമൂഹ്യ സാഹചര്യം
വിമോചന സമരകാലത്തിന് തൊട്ടുമുമ്പുള്ള കേരളത്തിലെ സാമൂഹ്യസാഹചര്യങ്ങൾക്ക് വിമോചന സമരത്തിന് വലിയ സ്വാധീനം ചെലുത്താൻകഴിഞ്ഞു.അക്കാലത്തെ കേരളത്തിൽ നാലു പ്രബല സമുദായങ്ങളാണ്ഉണ്ടായിരുന്നത്.ഈഴവർ, ക്രിസ്ത്യാനികൾ, മുസ്ലീംങ്ങൾ, നായൻമാർഎന്നിവരായിരുന്നു ആ പ്രബല സമുദായങ്ങൾ.സാമ്പത്തിക ശക്തിയിൽ പിന്നോക്കമായിരുന്നെങ്കിലും ഈഴവർഎണ്ണത്തിൽ കൂടുതലായിരുന്നു. ശ്രീനാരായണ ധർമ്മ പരിപാലനയോഗം (എസ്.എൻ.ഡി.പി.) എന്ന സംഘടനയുടെ പിൻബലത്തിൽ ഒന്നിച്ചു ചേർന്നഈഴവർ ഒരു പ്രബല രാഷ്ട്രീയ ശക്തിയായി വളരുന്നുണ്ടായിരുന്നു.കർഷകത്തൊഴിലാളി, ചെത്തു തൊഴിലാളി എന്നു തുടങ്ങിയ സംഘടിതതൊഴിലാളി വിഭാഗത്തിലും കയർ ഉൾടൈയുള്ള പരമ്പരാഗത തൊഴിലാളിസമൂഹത്തിലും പെട്ടിരുന്നത് ഏറെയും ഈ സംഘടിത ബോധമുള്ള ഈഴവർതന്നെ ആയിരുന്നു. തൊഴിലാളികളുടെ രക്ഷകരായി ആഗോള തലത്തിൽരൂപട്ടെ വിപ്ലവ പ്രസ്ഥാനങ്ങളിൽ കേരളത്തിൽ ഉൾട്ടെതും സ്വാഭാവികമായിഈഴവർ തന്നെ ആയിരുന്നു. മറ്റൊരു പ്രബല സമുദായം സുറിയാനിക്രിസ്ത്യാനികൾ എന്നറിയടെുന്ന കേരളത്തിലെ പരമ്പരാഗത കത്തോലിക്കാക്രിസ്ത്യാനികൾ ആയിരുന്നു. റോമിന്റെ നിയന്ത്രണത്തിലും കത്തോലിക്കാസഭയുടെ അദ്ധ്യക്ഷനായ പോിനോടുള്ള വിധേയത്വത്തിലും കഴിഞ്ഞിരുന്നസുറിയാനി ക്രിസ്ത്യാനികൾ ഇടവക എന്ന സംവിധാനത്തിൽ സഭയോടുള്ളപരിപൂർണ്ണ വിധേയത്വത്തിൽ സംഘടിതരായിരുന്നു.വിദേശസഭകളിൽ നിന്നുള്ള മിഷനറിമാർ കേരളത്തിൽ എത്താൻതുടങ്ങിയ കാലം മുതൽ അവരുടെ മാതൃകയിൽ വിദ്യാലയങ്ങളുംആശുപത്രികളും സാമൂഹ്യ സേവന പരിപാടികളും സംഘടിിച്ച് ഇവർ കേരളസമൂഹത്തെ സാംസ്ക്കാരികമായി സ്വാധീനിച്ചിരുന്നു.ഇതോടൊം എസ്റ്റേറ്റുകൾ, ബാങ്കുകൾ, വർത്തമാന പത്രങ്ങൾഎന്നിവകൂടി ആരംഭിച്ചതുവഴി സാമ്പത്തികമായും സാമൂഹ്യവുമായ ഒരു വലിയസ്വാധീന ശക്തിയായി സുറിയാനി ക്രിസ്ത്യാനികൾ വളർന്നിരുന്നു.സംസ്ക്കാരിക രംഗത്ത് അക്കാലത്തെ ഏറ്റവും പ്രബല ശക്തി നായർസമുദായമായിരുന്നു. സർക്കാർ ഉദ്യോഗങ്ങളിലും ഭരണകൂടത്തിലും ഉള്ളപങ്കാളിത്തമായിരുന്നു അതിന് കാരണം.ഇത് കൂടാതെ അളവറ്റ ഭൂസ്വത്ത് നായർ സമുദായത്തിന്റെ കൈവശംഉണ്ടായിരുന്നു. മലബാർ ലഹളയും ഖിലാഫത്ത് പ്രസ്ഥാനവും വഴി മുസ്ലീംങ്ങളുംസംഘടിതരായി കഴിഞ്ഞിരുന്നു. കൃഷി, വാണിജ്യ പ്രവർത്തനങ്ങളിലൂടെകൈവന്ന സമ്പത്തും അവരെ ഒരു ശക്തിയായി മാറ്റിക്കൊണ്ടിരുന്നു. സ്വാതന്ത്രസമര പ്രക്ഷോഭങ്ങളുടെ തുടർച്ചയായി ലോകമാസകലം ജനാധിപത്യ ബോധംശക്തിട്ടെുകൊണ്ടിരുന്നു.മഹായുദ്ധങ്ങളും വരൾച്ചയുംമൂലം ഉണ്ടായ പട്ടിണിയുംതൊഴിലില്ലായ്മയും ചേർന്ന് ഒരു അരക്ഷിതാവസ്ഥ നിലനിന്നിരുന്നു. ഈസാഹചര്യം മുതലെടുത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ എല്ലാ രാജ്യങ്ങളിലേയും തൊഴിലാളി സമൂഹങ്ങളെ സ്വാധീനിച്ച് തങ്ങളുടെ വരുതിലാക്കിക്കൊണ്ടിരുന്നു.റഷ്യയും ചൈനയും മത്സര ബുദ്ധിയോടെ ആളും അർത്ഥവും നൽകി ഓരോദേശങ്ങളിലും ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളെ തങ്ങളുടെ ചൊൽടിയിൽആക്കുന്നതിന് മത്സര ബുദ്ധിയോടെ പ്രവർത്തിച്ചു.കമ്മ്യൂണിസ്റ്റ് പാർട്ടികളെ ആശയപരമായി ലോകമാസകലം ചെറുത്തത്പോിന്റെ നേതൃത്വത്തിലുള്ള കാത്തോലിക്കാ സഭയായിരുന്നു.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ സ്വാധീനിച്ചുകൊണ്ട് റഷ്യയും ചൈനയുംസൃഷ്ടിച്ച സാമ്രാജ്യത്വം ഒരു വലിയകുത്തക ശക്തിയായി മാറിയതിനെഭയാടോടെയാണ് അമേരിക്കൻ സാമ്രാജ്യം കണ്ടിരുന്നത്. അതുകൊണ്ടുതന്നെപണം ഒഴുക്കി കമ്മ്യൂണിസത്തെ തടയേണ്ടത് അവരുടെ നിലനിൽിന്റെപ്രശ്നമായി മാറിയിരുന്നു.
കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ
57 ൽ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് സർക്കാർ ജനാധിപത്യരീതിയിലൂടെയാണ് അധികാരത്തിൽ വന്നതെങ്കിലും ഭരണത്തിൽ എത്തിയ ശേഷമുള്ളഅവരുടെ ചില നടപടികൾ സംശയാസ്പദമായിരുന്നു.
സെൽ ഭരണം
പാർലമെൻററി ജനാധിപത്യ സമ്പ്രദായത്തിന് നിരക്കാത്ത ഒരു കമ്മ്യൂണിസ്റ്റ്ഭരണ രീതിയാണ് സെൽ ഭരണരീതി. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാധീനമുള്ളമേഖലകളിൽ തൊഴിലാളി നേതാക്കൾ ഉൾടൈയുള്ള ഒരു ചെറു സംഘത്തെപാർട്ടിക്ക് ഉള്ളിൽ നിന്ന് തിരഞ്ഞെടുക്കുന്നു. നാട്ടിലെ പ്രശ്നങ്ങളിൽ സെൽഇടപെട്ട് പരിഹാരം കാണുന്നു. ഇതാണ് പ്രത്യക്ഷത്തിൽ സെല്ലുകൾ ചെയ്യുന്നത്.പരോക്ഷമായി ഓരോ സെല്ലുകളും കോടതിയുടെയും പോലീസ്രാജിന്റെയും പ്രതിരൂപമായിരുന്നു. ഫലത്തിൽ പാർട്ടിക്ക് എതിരായജനസമൂഹത്തെ ഭയടെുത്തി വരുതിലായാക്കുകയായിരുന്നു സെല്ലുകളുടെപ്രധാന ജോലി.നാളിതുവരെ തങ്ങൾക്ക് കീഴ്ട്ടെു കഴിഞ്ഞുകൂടിയിരുന്നഅടിയാളർ മാടമ്പിമാരായി മാറിയത് പരമ്പരാഗത സവർണ്ണ ധനിക വർഗ്ഗങ്ങളെവല്ലാതെ ഭയടെുത്തി. ഈ ഭരണത്തിന് തടയിടാതെ തങ്ങൾക്ക് നിലനിൽില്ലഎന്ന് അവർക്ക് തോന്നി.
ദേശീയതയും കമ്മ്യൂണിസവും
അനേകം രാജ്യങ്ങളിൽ സ്വാതന്ത്ര്യ സമരങ്ങളും കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളുംനടന്നിരുന്നു. സ്വാതന്ത്ര്യ സമരങ്ങൾ വിജയിച്ച മിക്ക രാജ്യങ്ങളിലും ജനാധിപത്യഗവൺമെൻറുകൾ നിലവിൽ വന്നു. വിപ്ലവം വിജയിച്ച ഇടങ്ങളിൽ കമ്മ്യൂണിസ്റ്റുഭരണവും ഉണ്ടായി. ജനാധിപത്യ ഭരണകൂടങ്ങൾ അമേരിക്കൻ ചായ്വ്പ്രകടിിച്ചു. കമ്മ്യൂണിസ്റ്റ് ഭരണങ്ങൾക്ക് റഷ്യയോടൊ ചൈനയോടോആയിരുന്നു ആഭിമുഖ്യം. ഇപ്രകാരം ലോകം രണ്ടു ചേരിയായി തിരിഞ്ഞിരുന്നു.പത്രവായന, പുസ്തക വായന, റേഡിയോ എന്നിവ വഴി ഈ സംഭവഗതികൾകൃത്യമായി തന്നെ കേരള സമൂഹം മനസിലാക്കുന്നുണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റ് ഭയം
കമ്മ്യൂണിസത്തിന്റെ വ്യാപനത്തിൽ ഏറ്റവും ഭയട്ടെത് റോമൻകത്തോലിക്കാസഭ ആയിരുന്നു. ഓരോ ദേശങ്ങളിലും സഭയോട് ചേർന്നു നിന്നകോടിക്കണക്കിന് മനുഷ്യരെ കുരുതി കഴിച്ചതും ആരാധനാലയങ്ങൾ ഉൾടൈസഭയുടെ സ്വത്തുക്കൾ പിടിച്ചെടുത്തതും വിശ്വാസികളെ തടവിലാക്കിയതുംകഠിന പീഢനങ്ങൾക്ക് വിധേയരാക്കിയതും, കൃത്യമായി തന്നെ സഭഅറിയുകയും പുറംലോകത്തെ അറിയിക്കുകയും ചെയ്തു കൊണ്ടിരുന്നു.മെത്രാൻമാരുടെ ഇടയലേഖനങ്ങൾ പള്ളികളിൽ വായിക്കുന്നത് വഴിയുംവൈദികരുടെ ദിവ്യബലി മദ്ധ്യേയുള്ള പ്രസംഗങ്ങൾ വഴിയും കമ്മ്യൂണിസ്റ്റ്ഭരണകൂടങ്ങളുടെ കൊടുംക്രൂരതകൾ തക്ക സമയത്ത് തന്നെ സഭാവിശ്വാസികൾ അറിഞ്ഞുകൊണ്ടിരുന്നു. ഇത് സഭയോട് ചേർന്നു കഴിഞ്ഞിരുന്നസഭാ മക്കളിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധത ഉണർത്തി.
ജാതീയമായ സ്പർധകൾ
ഈശ്വര വിശ്വാസികളും സ്വകാര്യ സ്വത്തു സമ്പാദിക്കുന്നതിൽ പൊതുവേതൽരരും ആയ ക്രിസ്തീയ വിഭാഗങ്ങൾ കോൺഗ്രസ് അനുഭാവികൾആയിരുന്നു. ഈഴവർ, പുലയർ തുടങ്ങിയ ഹിന്ദു വിഭാഗങ്ങൾക്ക് ഹിന്ദുസമുദായത്തിലെ തന്നെ സവർണ്ണ വിഭാഗങ്ങളിൽ നിന്ന് കടുത്ത വിവേചനംഅനുഭവിക്കേണ്ടി വന്നിരുന്നു. സവർണ്ണ ക്രിസ്ത്യാനികൾക്കും അവർഅടിയാളൻമാർ ആയിരുന്നു.ഒരു കാലത്ത് സമ്പന്നരും സാമൂഹ്യ ഔന്നത്യത്തിൽ കഴിഞ്ഞിരുന്നവരുംആയ ഈ വിഭാഗങ്ങൾക്ക് അവരെ പിന്നോക്കക്കാരാക്കിയ മതത്തോട് വെറു്ഉണ്ടായി. ഈശ്വര വിശ്വാസംപോലും ഏറെ പേർക്കും നഷ്ടട്ടെു. ഈശ്വരനുംമതത്തിനും എതിരായ യുക്തി ചിന്ത ഇവർക്കിടയിൽ പ്രബലട്ടെു. ഈസാഹചര്യം കമ്മ്യൂണിസത്തിന് ഈ വിഭാഗങ്ങൾക്കിടയിൽ വേരുറിക്കാനുള്ളസാഹചര്യം ഒരുക്കി. ഇത് മൂലം കമ്മ്യൂണിസവും ദേശീയതയും തമ്മിലുള്ളഏറ്റുമുട്ടൽ ഫലത്തിൽ കേരള സമൂഹത്തിൽ ഒരു ജാതിാേരായി മാറി.
സ്വകാര്യ സ്വത്ത്
1959 ൽ ഇ.എം.എസ്. മന്ത്രിസഭ അധികാരത്തിൽ വന്ന ഉടൻതന്നെകുടികിടുകളും പാട്ടവും ഒഴിിക്കാൻ പാടില്ലെന്ന നിയമ നിർമ്മാണം ഉണ്ടായി.ഒരു ജിയുടെ ഭൂമിയിൽ താമസിക്കുന്നതിന് അടിയാളരെ അനുവദിക്കുന്നതാണ്കുടികിട്. ഒരു ജൻമിയുടെ ഭൂമിയിൽ മറ്റൊരാൾ കൃഷി ചെയ്യുന്നതാണ്പാട്ടകൃഷി. ജിക്ക് കർഷർ പ്രതിഫലമായി നൽകേണ്ട വിഹിതത്തെയാണ്പാട്ടം എന്നു പറയുന്നത്. തുടർന്ന് ഗവൺമെൻറ ് കാർഷിക ബന്ധബിൽപാസാക്കി. ഇതുമൂലം ജിമാരുടെ ഭൂമി പാട്ടകൃഷി ചെയ്തിരുന്നവർക്ക്അവകാശമായി ലഭിച്ചു. കുടികിട് ഭൂമി കുടികിട്കാരന് സ്വന്തമായി മാറി.ഇത് ജി സമുദായങ്ങളെ തളർത്തി ഈ നിമയം അനുസരിച്ച് ഭൂമി നഷ്ടട്ടെത്ഏറെയും നായർ, നമ്പൂതിരി വിഭാഗങ്ങൾക്ക് ആയിരുന്നു. അന്നേവരെ ഭൂമിയുടെഏറിയ പങ്കും ഈ സമുദായങ്ങളുടെ കൈവശം ആയിരുന്നു എന്നതാണ്കാരണം. ഇതുമൂലം ഹിന്ദു മതത്തിലുൾട്ടെ സവർണ്ണ വിഭാഗങ്ങൾ കമ്മ്യൂണിസ്റ്റ്പാർട്ടിക്ക് എതിരായി മാറി.കെ.ആർ. ഗൗരിയമ്മയാണ് ഈ ബിൽ നിയമസഭയിൽ അവതരിിച്ചത്അച്യുതമേനോൻ, കെ.ആർ.ഗൗരിയമ്മ,വി.ആർ. കൃഷ്ണയ്യർ എന്നീമന്ത്രിമാരാണ് ഈ ബിൽ തയ്യാറാക്കിയത്.
വിദ്യാഭ്യാസ ബിൽ
കേരളത്തിലെ പരമ്പരാഗത ക്രിസ്ത്യാനികൾ പുരാതന കാലത്ത്ഇറാക്കിലെ പാത്രിയർക്കീസ് ബാവയ്ക്ക് നേരിട്ട് വിധേയരായിരുന്നു.പാത്രിയർക്കീസ് ബാവയാകട്ടെ റോമിലെ മാർായോട് വിധേയത്വംപുലർത്തിയിരുന്നു. ഇത് രണ്ടും ഒരു അയഞ്ഞ ബന്ധം ആയിരുന്നു.1498 ൽ പോർട്ടുഗീസുകാരുടെ വരവിന് ശേഷം കേരളസഭ റോമിന്റെനേരിട്ടുള്ള ഭരണത്തിൽ കീഴിലായി. ഇക്കാലത്ത് യൂറോിൽ നവോത്ഥാനവുംമതനവീകരണവും നടന്നതിന്റെ ഫലമായി കാത്തോലിക്കാ സഭയിൽഉൾടൊത്ത പുതിയ സഭകൾ ഉണ്ടായി. ഇവ കാത്തോലിക്കാ സഭയെ ല്ലുവിളിച്ചുകൊണ്ടിരുന്നു. ഈ സഭകളിൽ നിന്നുള്ള മിഷണറി സംഘങ്ങൾകേരളത്തിൽ എത്തുകയും വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവ സ്ഥാപിച്ച്സമൂഹത്തെ സ്വാധീനിച്ചു കൊണ്ടിരുന്നു.എല്ലാ പള്ളികളോടും ചേർന്ന് വിദ്യാലയങ്ങളും സേവനകേന്ദ്രങ്ങളുംആരംഭിച്ചുകൊണ്ട് കത്തോലിക്കാ സഭ ഈ സാഹചര്യത്തെ നേരിട്ടത്. സർക്കാർഉദ്യോഗങ്ങളിൽ ക്രിസ്ത്യാനികൾക്ക് അവസരം ലഭിക്കുമെന്ന ചിന്തയും സ്കൂൾസ്ഥാപനത്തിന് ആക്കം കൂട്ടി. സ്കൂളുകൾ സ്ഥാപിക്കുന്നതിനായുംനടത്തിക്കൊണ്ടു പോകുന്നതിനും ഒക്കെ സമുദായത്തിന് അക്കാലത്ത് ഏറെപണിേെടണ്ടി വന്നു. ഫീസ് പിരിച്ചു നടത്തിയിരുന്ന ഈ സ്കൂളുകളിൽ എല്ലാസമുദായക്കാർക്കും പ്രവേശനം അനുവദിച്ചതുവഴി സാമ്പത്തികമായും ഇത്ഇടവകയ്ക്ക് നേട്ടമായി മാറി. എന്നാൽ അദ്ധ്യാപകർക്ക് ഉയർന്ന വേതനംനൽകാൻ കഴിഞ്ഞിരുന്നില്ല. കെട്ടിടങ്ങൾ പണിയുന്നതിന് ആരംഭത്തിൽ വേണ്ടിവന്ന മുതൽമുടക്ക് തന്നെയായിരുന്നു പ്രശ്നം. സഭാ വിശ്വാസികൾക്ക് ഇക്കാര്യംഅറിയാമായിരുന്നു എങ്കിലും അദ്ധ്യാപകരുടെ അസംതൃപ്തി മുതലെടുത്ത്അവരെ സഭയ്ക്ക് എതിരാക്കാൻ വേണ്ടി സ്കൂളുകൾ പിടിച്ചെടുത്ത് സർക്കാർസ്കൂളുകളാക്കാൻ പോകുന്നു എന്നു പ്രചരണമുണ്ടായി. ഈ പ്രശ്നം ഉദ്ദേശിച്ചഫലം ചെയ്തില്ല. എന്നു മാത്രമല്ല സ്കൂളുകൾ സ്ഥാപിക്കുന്നതിനുവേണ്ടിചോരയും വിയർും ഒഴുക്കിയ സഭാ മക്കളെ പ്രകോപിപിക്കുകയും ചെയ്തു. അദ്ധ്യാപകരുടെ ശമ്പളം സർക്കാർ കൊടുക്കുമെന്നും സ്കൂളിന്റെ നടത്തിുംനിയമനങ്ങളും മാനേജരായ ആൾ തന്നെ തുടർന്നും ചെയ്യുമെന്നുംഉള്ള ഒരു ബുദ്ധിശൂന്യമായ ഒത്തുതീർിലാണ് ഇതിനെതിരെയുള്ള പ്രക്ഷോഭംഅവസാനിച്ചത്. സർ.സി.പി.യുടെ കാലത്തും സ്കൂളുകൾ പിടിച്ചെടുക്കാൻ സർക്കാർഭാഗത്തുനിന്ന് ശ്രമം ഉണ്ടായിരുന്നു. ഇതിന്റെ പിന്നിൽ ക്രിസ്ത്യാനികൾക്ക്എതിരായ ജാതീയമായ അസഹിഷ്ണുത ഉണ്ടെന്ന് സഭാ വിശ്വാസികൾക്ക്അറിയാമായിരുന്നു.അന്ന് എതിർത്തു സംസാരിച്ച ചങ്ങനാശ്ശേരി മെത്രാൻ മാർ ജയിംസ്കാളാശ്ശേരിയെ ജയിലിൽ അടയ്ക്കുമെന്ന് സർ.സി.പി. ഭീഷണി മുഴക്കി. കാളാശ്ശേരി പിതാവ് ഇറക്കിയ ഇടയ ലേഖനം ഈ സാഹചര്യത്തിൽ പള്ളിയിൽവായിച്ചു. ജനങ്ങൾ സംയമനം പാലിക്കണമെന്നും വാളെടുത്തവൻ വാളാൽ തന്നെനശിച്ചുകൊള്ളുമെന്നും പിതാവ് ഈ ഇടയ ലേഖനത്തിൽ പറഞ്ഞിരുന്നു.ബൈബിളിലെ ഒരു തത്വം ഉദ്ധരിക്കുകയാണ് പിതാവ് ചെയ്തതെങ്കിലും ഒരുശാപംപോലെ ആ വാക്കുകൾ സർ സി.പിക്കു മേൽ പതിച്ചു.അൽം ചില ദിവസങ്ങൾക്കുള്ളിൽ രാജകൊട്ടാരത്തിലെ ദർബാർഹാളിൽവച്ച് സോഷ്യലിസ്റ്റ് പാർട്ടിക്കാരനായ മണി അയ്യർ എന്നഅമ്പലുഴക്കാരൻ സർ.സി.പിയെ കഴുത്തിന് വെട്ടി. വെട്ടേറ്റത് ചെവിക്കാണ്.ഒരു ചെവി മുറിഞ്ഞു പോയി. സർ സി.പി. ഭരണം അവസാനിിച്ച് മദ്രാസിന്യാത്രയായി.ഈ സംഭവവും കമ്മ്യൂണിസ്റ്റ് ഉദ്യമം തകർക്കാൻ കഴിഞ്ഞതും സഭയ്ക്ക്ആളഹവിശ്വാസം നൽകിയിരുന്നു.ഇഅഞഋ ന്റെ പിന്തുണകോഓറേറ്റീവ് അമേരിക്കൻ റീലീഫ് എവരിവേർ എന്ന അമേരിക്കൻസംഘടന അക്കാലത്ത് ഇന്ത്യയിലെ ഭക്ഷണക്ഷാമം പരിഗണിച്ച് വലിയസഹായം ചെയ്തുകൊണ്ടിരുന്നു.ദേവാലയങ്ങൾ, സ്കൂളുകൾ എന്നിവയായിരുന്നു പ്രധാനമായും ഭക്ഷണവിതരണ കേന്ദ്രങ്ങൾ.സ്കൂളുകളിൽ എത്തുന്ന ധാന്യം കുട്ടികൾക്ക് ഉച്ചഭക്ഷണമായി മാറി.ദേവാലയങ്ങളിൽ നിന്ന് മതപുരോഹിതരും പൊതു പ്രവർത്തകരും ചേർന്ന്ഈ ഭക്ഷണ വസ്തുക്കൾ പാചകം ചെയ്യാതെ വിതരണം ചെയ്തു. ഈ ഭക്ഷണവിതരണം ഭക്ഷണ ക്ഷാമംമൂലം ദുരിതത്തിൽ ആണ്ടിരുന്ന കേരള ജനതയ്ക്ക്ഒരു വലിയ ആശ്വാസംതന്നെ ആയിരുന്നു. ഭരണകൂടംപോലും ഭക്ഷണക്ഷാമത്തെ നേരിടാൻ കഴിയാതെ പകച്ചു നിന്ന സമയത്താണ് ഈ പരിപാടിനിർവിഘ്നം നടന്നിരുന്നത്. ദേവാലയങ്ങളോടനുബന്ധിച്ച് ഒരു ആശ്രിതവിഭാഗത്തെ സൃഷ്ടിക്കുന്നതിൽ ഇത് ഒരു പങ്ക് വഹിച്ചു. വിമോചന സമരത്തിന്സ്ഥിരം സമരഭടൻമാരെ സംഘടിിക്കുന്നതിന് ഇതുമൂലം സഭയ്ക്ക് കഴിഞ്ഞു.
ന്യൂനപക്ഷഭരണം
1957 ഫെബ്രുവരി 28 ന് തുടങ്ങി മാർച്ച് 11 ന് കേരളത്തിലെ ആദ്യ പൊതുതെരഞ്ഞെടു് അവസാനിച്ചു. 89,13,247 പേർക്ക് ഈ തെരഞ്ഞെടുിൽവോട്ടവകാശം ഉണ്ടായിരുന്നു. ഇതിൽ 17 1/2 ലക്ഷം വോട്ടുകൾ മാത്രമാണ്കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കിട്ടിയത്.ഫലത്തിൽ ഇത് ഒരു ന്യൂനപക്ഷ ഗവൺമെൻറ ് തന്നെആയിരുന്നു.കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റവും കൂടുതൽ വോട്ടു നേടിയ കക്ഷികളിൽരണ്ടാം സ്ഥാനത്തും ആയിരുന്നു. എന്നാൽ ജയിച്ച സീറ്റുകളുടെ എണ്ണത്തിൽഅവർ ഒന്നാം കക്ഷിയായി മാറി. സ്വതന്ത്രരടക്കം 126 സീറ്റുകളിൽ 65 നേടി അവർ ഭരണത്തിലെത്തി. ഈ കണക്ക് കമ്മ്യൂണിസ്റ്റ് ഭരണത്തെ തകർക്കാൻ കഴിയുമെന്ന ആളഹവിശ്വാസത്തിന് ആക്കം കൂട്ടി.
കേന്ദ്ര ഭരണകൂടം അന്ന് കേന്ദ്രം ഭരിച്ചിരുന്നത് കോൺഗ്രസ് ഗവൺമെൻറായിരുന്നു. ഇന്ത്യസ്വാതന്ത്ര്യം പ്രാപിച്ച കാലത്തുതന്നെ ആന്ധ്രയിലും കേരളത്തിലും വിപ്ലവപരിപാടികളിലൂടെ അധികാരം പിടിച്ചെടുക്കാനും സ്വതന്ത്ര ഭരണകൂടങ്ങൾസ്ഥപിക്കാനും കമ്മ്യൂണിസ്റ്റുകൾക്ക് ഉദ്ദ്യോശമുണ്ടെന്ന്സാധാരണക്കാർക്കിടയിൽ സംസാരം ഉണ്ടായിരുന്നു. പാർട്ടിക്കുമേലുള്ള റഷ്യൻ,ചൈനീസ് സ്വാധീനവും സംശയങ്ങൾക്ക് കാരണമായി.പുന്നപ്രവയലാർ വിപ്ലവത്തിന് മുന്നോടിയായി നടന്ന ആയുധശേഖരണവും പോലീസുകാരനെ വാരിക്കുന്തത്തിൽ കോർത്ത് ജീിന് മുന്നിൽവച്ച് കെട്ടി നടത്തിയ പട്ടണ ജാഥയും ഒക്കെ സമാധാന പ്രിയരായ സാധാരണജനങ്ങളെ പാർട്ടിക്ക് എതിരായ ധാരണകളിൽ എത്തിച്ചു. തെലുങ്കാനപിടിച്ചെടുക്കുന്നതിന് നടത്തിയ സമരവും ഇതേ ഫലം തന്നെ ഉണ്ടാക്കി.തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമായിരുന്ന സാഹചര്യത്തിൽതൊഴിലാളികൾക്കിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിടെുന്നതുംഇന്ത്യയ്ക്കുള്ളിൽ കമ്മ്യൂണിസ്റ്റ് ദ്വീപുകൾ ഉണ്ടാകുന്നതും തടയാൻ കോൺഗ്രസ്കിണഞ്ഞുപരിശ്രമിക്കുന്നുണ്ടായിരുന്നു. ക്രിസ്ത്യൻനായർമുസ്ലീം കൂട്ടുകെട്ടിന് ഇത് സാധ്യമാകുമെന്ന് വിലയിരുത്തട്ടെു.
അരി കുംഭകോണം ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ കേരളം എന്നും ഒരു കമ്മിസംസ്ഥാനമായിരുന്നു. മൊത്തം ഭക്ഷ്യ വസ്തുക്കളുടെ 50% താഴെ മാത്രമാണ്നമുക്ക് ഉൽാദിിക്കുവാൻ കഴിഞ്ഞിരുന്നത്.1956 ൽ അരിക്ഷാമം ഇന്ത്യയാകെ അതിരൂക്ഷമായി ബാധിച്ചു.കേരളം ഭരിച്ചഎല്ലാ ഭരണകൂടങ്ങളുടെയും സുപ്രധാന ചുമതലകളിൽ ഒന്ന് അരിയുടെ ലഭ്യതഉറു വരുത്തുകയായിരുന്നു.ന്യായവില ഷോുകൾ ആരംഭിച്ചുകൊണ്ടാണ് ഇ.എം.എസ്. സർക്കാരിന്മുൻപുള്ള ഭരണാധികാരികൾ ഭക്ഷ്യ ക്ഷാമത്തെ നേരിട്ടത്. എന്നാൽഇ.എം.എസ്. ഗവൺമെൻറിന്റെ കാലത്ത് ഈ ന്യായവിലക്കടകളിൽ അരികിട്ടാനുണ്ടായിരുന്നില്ല. മാർക്കറ്റിൽ അരിവില കുതിച്ചു കയറുകയുംആയിരുന്നു.അരിയെവിടെ തുണിയെവിടെ പറയൂ, പറയൂ നമ്പൂതിരി എന്നമുദ്രാവാക്യവുമായി തെരുവുകളിലെല്ലാം ജാഥകൾ നടന്നു.അരിക്ഷാമം നേരിടുന്നതിന് മക്രോണി എന്ന പേരിലുള്ള ഒരു ധാന്യംഗവൺമെൻറ ് ഇറക്കുമതി ചെയ്തു. അരിഭക്ഷണത്തോട് ആവേശമുള്ളമലയാളികളെ ഇത് പ്രകോപിിച്ചു.കോൺഗ്രസ് ഈ അവസരം മുതലെടുക്കുന്നതിനായി ഒരു മുൻകമ്മ്യൂണിസ്റ്റായ രാജൻ എന്ന കാഥികനെ നിയോഗിച്ചു. ഭഗവാൻ മക്രോണിഎന്ന പേരിൽ രാജൻ നാടെങ്ങും നടന്ന് ഒരു ഹാസ്യ കഥാപ്രസംഗ പരിപാടിനടത്തി ഇത് ഒരു വലിയ വിഭാഗം മനുഷ്യരെ ഭരണകൂടത്തിന് എതിരെചിന്തിിച്ചു.ഭക്ഷ്യക്ഷാമം നേരിടുന്നതിനുള്ള അടിയന്തിര നടപടി എന്ന നിലയ്ക്ക്ക്വട്ടേഷൻ ക്ഷണിക്കാതെതന്നെ ആന്ധ്രായിൽ നിന്നുള്ള ഒരു സ്വകാര്യഏജൻസിക്ക് കേരളത്തിലേക്ക് അരി എത്തിക്കുന്നതിനുള്ള കരാർ ഉറിച്ചു.മദ്രാസിലുള്ള ഒരു മൊത്ത വ്യാപാര സ്ഥാപനമായ മെ േർസ് ടി ശ്രീരാമലുപി.സൂര്യനാരായണ ആൻറ ് കൊ എന്ന സ്ഥാപനവുമായിട്ടാണ് കരാർ ഉണ്ടായത്.1957 ൽ ഈ കച്ചവടത്തിന്റെ ആദ്യഗഡു കേരളത്തിൽ എത്തി ഉടൻ തന്നെവ്യാപകമായ അഴിമതി ആരോപണങ്ങൾ ഉയർന്നു. മദ്രാസിലെ ഈ കമ്പനിയുടെഏജൻറ ് ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്നും കരാറിലെ നിബന്ധനകൾഅയാൾക്ക് അനുകൂലമായിരുന്നു എന്നും ചൂണ്ടിക്കാണിക്കട്ടെു. വിപണി വിലയേക്കാൾ വളരെ കൂടിയ വിലയ്ക്കാണ് കരാർ ഉറിച്ചത്.ആന്ധ്രയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തെരഞ്ഞെടു് കടം വീട്ടാനാണ് ഈകമ്മീഷൻ പണം എന്ന് കോൺഗ്രസ് ആരോപിച്ചു 16.5 ലക്ഷം രൂപയാണ്അധികമായി ചെലവഴിക്കട്ടെതെന്ന് വിലയിരുത്തട്ടെു. ഇത് അക്കാലത്തെഭീമമായ ഒരു സംഖ്യ ആയിരുന്ന കോൺഗ്രസ് എം.എൽ.എആയിരുന്നടി.ഒ.ബാവ ആണ് നിയമസഭയിൽ കരാറിനെ വിശദാംശങ്ങൾ സഹിതംവെല്ലുവിളിച്ചത്.പ്രതിപക്ഷ നേതാവായിരുന്ന ശ്രീ. പി.ടി. ചാക്കോയാണ് നിയമസഭയിൽഅരി കുടംഭകോണം കമ്മീഷനെവച്ച് അന്വേഷിിക്കണമെന്ന ആവശ്യംഉന്നയിച്ചത്. ഈ ആവശ്യം സർക്കാർ അംഗീകരിച്ചു. 1958 മെയ് 12 ന് കമ്മീഷനെനിയമിച്ചു.മലയാള പത്രങ്ങളായ മലയാള മനോരമ, ദീപിക, മാതൃഭൂമി എന്നീപത്രങ്ങൾ അഴിമതിയാരോപണങ്ങൾക്ക് നല്ല വാർത്താ പ്രാധാന്യം നൽകി.അഴിമതി ആരോപണം അന്വേഷിക്കുന്നതിന് ജസ്റ്റിസ് രാമൻനായർഅദ്ധ്യക്ഷനായ കമ്മീഷൻ നിയമിക്കട്ടെു.ഈ ഇടപാടിൽ സംസ്ഥാനത്തിന് വലിയ നഷ്ടം സംഭവിച്ചു എന്ന്കമ്മീഷൻ റിാേർട്ട് നൽകിയെങ്കിലും സർക്കാർ ആ റിാേർട്ട് തള്ളിക്കളഞ്ഞു.സർക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറലും ടി.ഒ. ബാവയ്ക്ക് വേണ്ടികെ.വി. നായരും മദ്രാസിലെ ഏജിൻറിന് വേണ്ടി വി.കെ.കെ. മേനോനുംകൗൺസിലുകളായി വന്ന 1957 മാർച്ച് 19 ന് കമ്മീഷന്റെ റിാേർട്ട് നിയമസഭയിൽവന്നു. ഇതിന് ശേഷം പത്രങ്ങളിൽ ഭരണത്തിനെതിരെ നിരന്തരം റിാേർട്ടുകളുംഎഡിറ്റോറിയലുകളും കാർട്ടൂണുകളും പ്രത്യക്ഷട്ടെു.
സമരത്തിന്റെ ഗതി
മലയാളി എന്ന പത്രം ജനാധിപത്യത്തെ മാനിക്കുവാനും രാജിവച്ച്ഒഴിയുവാനും ഗവൺമെൻറിനെ ഉപദേശിച്ചു. രാജിവച്ച് ഒഴിയുവാൻ അന്നത്തെഒരു മുഖ്യകക്ഷിയായ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് പട്ടംതാണുപിള്ളയും ആവശ്യട്ടെു.ആസന്നമായി ഒരു പ്രക്ഷോഭത്തിന് ഒരുങ്ങിയിരിക്കുവാൻ അദ്ദേഹംജനങ്ങളെ ആഹ്വാനം ചെയ്തു. കമ്മീഷൻ റിാേർട്ടിനോടും പ്രതിപക്ഷത്തോടുംതികഞ്ഞ നി ംഗത പാലിക്കുകയും ചെയ്തതോടെ കോൺഗ്രസുംമുസ്ലീംലീഗും പി.എസ്.പിയും ചേർന്ന് ഒരു യോഗം ചേർന്ന് ഏപ്രിൽ 15അഴിമതിവിരുദ്ധ ദിനമായി ആചരിക്കുവാൻ യോഗം നിശ്ചയിച്ചു. 59 ഏപ്രിൽ 6ന് നിയമസഭ ചേർന്ന ദിവസം പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിാേക്കു നടത്തി.
നിരന്തര സംഘർഷങ്ങൾ കമ്മ്യൂണിസ്റ്റ് ഭരണം ആരംഭിച്ചതു മുതൽ നിരന്തരം രാഷ്ട്രീയസംഘർഷങ്ങളും കൊലപാതകങ്ങളും അരങ്ങേറിക്കൊണ്ടിരുന്നു. പാർട്ടിയെഎതിർത്തവർ പലരും കൊല്ലട്ടെുകൊണ്ടിരുന്നെങ്കിലും അണികളെനിയന്ത്രിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ആദ്യ കൊലപാതകം ആല പ്പുഴയിലാണ്നടന്നത്. തത്തംപള്ളിക്കാരൻ വക്കൻ രക്തസാക്ഷിയായി.തൃശൂർ വരന്തരള്ളിയിൽ 1958 ജൂലൈ 26 ന് കോൺഗ്രസ്കമ്മ്യൂണിസ്റ്റ്പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ 6 കോൺഗ്രസ്കാർ കുത്തേറ്റു മരിച്ചു.വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി തികഞ്ഞഭക്തനും മതവിശ്വാസിയും ആയിരുന്നു എങ്കിലും ഇടക്കാലത്ത് കത്തോലിക്കാമത നേതൃത്വവുമായി ഭിന്നിിലായി.കേരളത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി സ്പോൺസർഷിിൽചൈനയിലേക്ക് സന്ദർശനത്തിന് പോയ ഒരു സാംസ്ക്കാരിക സംഘത്തിൽഅദ്ദേഹം അംഗമായിരുന്നു. തിരികെ വന്ന് ചൈനയെ പുകഴ്ത്തി പ്രസംഗങ്ങൾനടത്തിയതും പുസ്തകം എഴുതിയതും സഭയെ ചൊടിിച്ചു. സഭാധികാരികൾപ്രൊഫസറെ തൃശൂർ സെൻറ ് തോമസ് കോളേജിലെ ജോലിയിൽ നിന്ന്പിരിച്ചുവിട്ടു. പ്രതികാരത്തിന് തക്കംപാർത്തിരുന്ന മുണ്ടശ്ശേരിയെ കമ്മ്യൂണിസ്റ്റുപാർട്ടി വരുതിയിലാക്കി. അടുത്ത തെരഞ്ഞെടുിൽ മത്സരിിക്കുകയും തുടർന്ന് വിദ്യാഭ്യാസ വകു് മന്ത്രിയാക്കുകയും ചെയ്തു.ഭരണത്തിന്റെ തുടക്കത്തിൽ തന്നെ ഞാൻ മെത്രാൻമാർക്ക് മൂക്കുകയറിടുംഎന്ന് മുണ്ടശ്ശേരി ഒരു അപക്വ പ്രസ്താവന നടത്തി. ഇത് സഭാ വിശ്വാസികളെപ്രകോപിിച്ചു. പള്ളിയുടെ മുറ്റത്തുതന്നെ സ്ഥാപിതമായിട്ടുള്ള സ്കൂൾസർക്കാർ പിടിച്ചെടുക്കുമെന്ന് അവർ ഭയട്ടെു. ഇത് പള്ളിയുടെ പരിസരംസർക്കാർ നിയന്ത്രണത്തിൽ ആക്കുമെന്ന് അവർക്ക് തോന്നലുളവാക്കി.ഈ പ്രസ്താവനയുടെ തുടർച്ചയെന്നോണം മുണ്ടശ്ശേരിക്കെതിരെകരിങ്കൊടി പ്രകടനങ്ങളും മുദ്രാവാക്യം വിളികളും സജീവമായി. അപകടം മണത്തറിഞ്ഞ പാർട്ടി ഒരു ഒത്തു തീർ് സാദ്ധ്യത തേടി മുണ്ടശ്ശേരിയെചങ്ങനാശ്ശേരി മെത്രാന്റെ അടുത്തേക്ക് അയച്ചു. പ്രഗത്ഭ പണ്ഡിതനായിരുന്നഐ.സി. ചാക്കോയെ മദ്ധ്യസ്ഥനായും കൂട്ടിന് കരുതി.ചങ്ങനാശ്ശേരിയിലേക്ക് പോകുന്നതിനായി മുണ്ടശ്ശേരി ആലുഴബോട്ട്ജെട്ടിയിൽ എത്തി ബോട്ടിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ കുറച്ചുപേർകരിങ്കൊടിയുമായി ബോട്ടിന് മുന്നിലേക്ക് ചാടി വീണ അപ്രതീക്ഷിതമായ ഈസംഭവം തടയാൻ പോലീസ് സേന രംഗത്ത് ഉണ്ടായിരുന്നില്ല.ബോട്ട് ജെട്ടിക്ക്സമീപമുള്ള കൃഷ്ണഭവൻ ലോഡ്ജും ഹോട്ടലും അന്ന് കമ്മ്യൂണിസ്റ്റ്താവളമായിരുന്നു. ഹോട്ടലിന് മുന്നിൽ കൂട്ടിയിട്ടിരുന്ന വിറക് മുട്ടികളുമായിഅവിടെയുണ്ടായിരുന്ന തൊഴിലാളികൾ കരിങ്കൊടി പ്രകടനക്കാരെ നേരിട്ടു. ഈമർദ്ദനത്തിന്റെ ഫലമായി തത്തംപള്ളിക്കാരനായ വക്കൻ എന്നൊരാൾമരണട്ടെു. ഇതോടെ സർക്കാരിനെതിരെയുള്ള സജീവ പ്രക്ഷോഭങ്ങൾക്കുതുടക്കമായി. ചങ്ങനാശ്ശേരി ബിഷുമായി മുണ്ടശ്ശേരി നടത്തിയ ചർച്ചവിജയിച്ചില്ല.ഇതേ തുടർന്ന് സമുദായ നേതാക്കൾ മന്നത്തു പളഹനാഭന്റെനേതൃത്വത്തിൽ ഒരു വിമോചന സമരസമിതി രൂപീകരിച്ചു. ഈ വരുന്ന സമരംകേരളത്തെ മാത്രമല്ല ഏഷ്യയെതന്നെ കമ്മ്യൂണിസത്തിൽ നിന്ന്മോചിിക്കുമെന്ന് ദീപിക പത്രം പ്രസ്താവിച്ചു.സാമൂഹ്യ മത സംഘടനകൾക്ക് പുറമേ എല്ലാ പ്രതിപക്ഷ പാർട്ടികളുംവിമോചന സമരത്തിൽ പങ്കെടുത്തു. കോൺഗ്രസ്, പി.എസ്.പി, ആർ.എസ്.പി,മുസ്ലീംലീഗ്, കെ.എസ്.പി എന്നീ പാർട്ടികൾ നേതൃത്വം കൊടുത്തു.കോൺഗ്രസ്പ്രത്യക്ഷത്തിൽ സജീവമായി ആദ്യം രംഗത്തുണ്ടായിരുന്നില്ല. സംസ്ഥാനസർക്കാരിനെതിരെ വമ്പിച്ച റാലികൾ സംഘടിിക്കട്ടെു. ക്രിസ്ത്യൻ സഭയുംനായർ സമുദായവുമാണ് സമരത്തിന് മുന്നിട്ടിറിങ്ങിയത്. ക്രിസ്ത്യൻദേവാലയങ്ങൾ സമര സംഘടനാ വേദികളായി മാറി. സ്ത്രീകളുടെ വലിയപങ്കാളിത്തം സമരത്തിന് ഉണ്ടായി.ആലുഴയിലെ കുട്ടനാട് പ്രദേശത്തുനിന്ന് ചുണ്ടൻ വള്ളങ്ങളിലും ഓടിവള്ളങ്ങളിലുമൊക്കെയായി സ്ത്രീകളടക്കമുള്ള സേനാനികൾ ആലുഴയിൽതുഴഞ്ഞെത്തി അറസ്റ്റ് വരിച്ചു എന്നു പറയുമ്പോൾ സമരത്തിന്റെ ആവേശംബോദ്ധ്യമാകും.സമരത്തോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് പ്രാദേശിക നേതൃത്വംകേന്ദ്ര നേതൃത്വത്തോട് അന്വേഷിച്ചതിനെ തുടർന്ന് സ്ഥിതിഗതികൾ പഠിച്ച്റിാേർട്ട് ചെയ്യാൻ കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധികേരളത്തിൽ എത്തി.കേരളത്തിലെ പ്രധാന ക്രിസ്ത്യൻ, നായർ മേഖലകൾ സന്ദർശിച്ച്ജനവികാരം ഇന്ദിരാഗാന്ധി എന്റെ പിതാവുകൂടിയായ പ്രധാനമന്ത്രിജവഹർലാൽ നെഹ്റുവിനെ അറിയിച്ചു.ഇതിന് ശേഷം കോൺഗ്രസിന്റെ പങ്കാളിത്തം സമരത്തിൽ കൂടുതൽപ്രകടമായി അനുഭവട്ടെു. സമരം ശക്തമായതോടെ സായുധമായി സമരത്തെനേരിടാൻ സർക്കാർ തീരുമാനിച്ചു.അങ്കമാലി, പുല്ലുവിള, വെട്ടുകാട്, ചെറിയതുറ എന്നീ പ്രദേശങ്ങളിൽപോലീസ് വെടിവയ്് ഉണ്ടായി. ഇതിൽ പതിനഞ്ചുപേർ കൊല്ലട്ടെു. ഫ്ളോറിഎന്ന ലത്തീൻ കത്തോലിക്കാ സ്ത്രീയും വെടിവയ്ിൽ കൊല്ലട്ടെു. ഫ്ളോറിഒരു ഗർഭിണിയായ സ്ത്രീ കൂടി ആയിരുന്നു.മത്തായി മൂഞ്ഞൂരാൻ, അർ.ശങ്കർ, പി.ടി.ചാക്കോ, ഫാദർ ജോസഫ്വടക്കൻ, സി.എച്ച്. മുഹമ്മദ്കോയ,ബി.വെല്ലിംങ്ടൺ എന്നിവരായിരുന്നു ഈസമരത്തിന്റെ രാഷ്ട്രീയ നേതൃത്വം.പ്രക്ഷോഭങ്ങളുമായി ബന്ധട്ടെ് 42745 സ്ത്രീകളടക്കം 177850 പേരാണ്അറസ്റ്റ് ചെയ്യട്ടെത്. അന്ന് കേരളത്തിലുണ്ടായിരുന്ന 895 പഞ്ചാത്തുകളിൽ 700ഉം 29 നഗരസഭകളിൽ 26 ഉം 30 ബാർ അസോസിയേഷനുകളും സർക്കാരിനെപുറത്താക്കണമെന്ന് ഗവർണ്ണറോട് ആവശ്യട്ടെു.59 ൽ മന്ത്രിസഭയെ കേന്ദ്രം ഡിസ്മിസ് ചെയ്തതോടെ സമരംഅവസാനിച്ചു. തുടർന്ന് രാഷ്ട്രപതി ഭരണം നടിലായി. 61ൽ നടന്നപൊതുതെരഞ്ഞെടുിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ കക്ഷികൾഅധികാരത്തിൽഎത്തി. കോൺഗ്രസ്, പി.എസ്.പി, മുസ്ലീംലീഗ് എന്നീകക്ഷികൾ ചേർന്ന് ഐക്യമുന്നണി അധികാരത്തിൽ എത്തി.

Get our Free newsletter

You may post your sincere and critical feedback about our website-Kerala Samuhya Padana Vedi.

We never share your information or use it to spam you E-mail : georgejosephthottunkal@gmail.com, Call : (+91) 9497110203